സ്ത്രീകൾ എന്തിലൊക്കെ വിജയിച്ചാലും അവളൊരു മാംസക്കഷണം മാത്രമാണെന്നാണ് ഇതിനർത്ഥം

0
128

തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സുന്ദരികൾ എന്നത് കൊണ്ട് ഇവരെന്താവും ഉദ്ദേശിച്ചത് .സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കാൻ ഇവർ മത്സരിക്കുന്നത് സൗന്ദര്യ മത്സരത്തിനല്ലല്ലോ അപ്പൊ പിന്നെ അവിടെ അതിന്റെ പ്രസക്തി എന്താണ് ?സ്ത്രീകൾ ബഹിരാകാശത്തു പോയാലും ടെന്നീസ് കളിച്ചാലും , നാട് ഭരിച്ചാലും എന്ത് തന്നെ ചെയ്താലും ഞങ്ങൾക്ക് അവളൊരു മാംസക്കഷ്ണം മാത്രമാണ്ൽ
ഇതിലെ പ്രശ്നമായി കാണുന്നത് .ഞാൻ നന്നായി പാട്ടു പാടിയാൽ എന്നെ അഭിനന്ദിക്കേണ്ടത് പാടാനുള്ള എന്റെ കഴിവിനെ വെച്ചിട്ടാണ് അല്ലാതെ സുന്ദരി എന്ന് പറഞ്ഞല്ല. അവർക്ക് പ്രെവിലേജ് ഉണ്ട്. മാർക്കറ്റിന് വേണ്ടത് ഇതാണ്.

ഇതിന്റെ കോമഡി കുലസ്ത്രീകൾ ആണ് ഇതിന്റെ പതാക വാഹകർ എന്നതാണ്.കറുത്തവരെക്കാൾ അവർക്കു ശ്രദ്ധ കിട്ടും എന്നതാണ് ആ ഐറ്റം. അതിൽ അവരുടെ റോൾ ഒന്നും ഇല്ല എങ്കിൽ പോലും അതൊരു പ്രെവിലേജ് തന്നെ ആണ്.. സുന്ദരി അല്ലാത്തവ൪ മത്സരിക്കുവാ൯ യോഗ്യരല്ല എന്നൊരു ധ്വനി രഹസ്യമായി ഇത്തരം പ്രചാരണങ്ങളിൽ ഉണ്ട്. സ്ത്രീകൾ വരുന്നതിനെ പോസിറ്റീവ് ആയി കണ്ടു എന്ന് തന്നെ കരുതുക. ഇത്രയും സ്ത്രീകൾ മാത്രമാണോ മത്സരിച്ചത് ?

ഇവരെ മാത്രം ഹൈലൈറ്റ് ചെയ്യാനുള്ള selection criteria എന്താവും ?ഇത് സിനിമയല്ല. ജനങ്ങളുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന തെരഞ്ഞെടുപ് ആണ്. സൗന്ദര്യം അല്ല മുഖ്യം കഴിവാണ്. അവർ സമൂഹത്തിന്റെ മുന്നിൽ വെയ്ക്കുന്നത് അവരുടെ സാമൂഹികസേവന രംഗത്തുള്ള കഴിവാണ് എന്നിരിക്കെ അതിനു പ്രാധാന്യം കൊടുക്കാതെ സൗന്ദര്യത്തിനു പ്രാധാന്യം കൊടുക്കുന്നത് കഴിവിനെ കുറച്ചു കാണലാണ്.

ഇവിടെ മാത്രമല്ല എല്ലായിടത്തും ഇതുണ്ട്, ടെന്നിസിലെ ലെജൻഡ് ആയ സെറീന വില്യംസിന് അല്ല, പകരം മരിയാ ഷരപ്പോവയ്ക്ക് ആണ് പരസ്യലോകത്തും മീഡിയായിലും കൂടുതൽ കവറേജ് കിട്ടിയത്.ഇതൊക്കെ മാറാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും .അബദ്ധത്തിൽ പോലും ഇത്തിരി വെളുപ്പ് കുറഞ്ഞവർ അതിൽ വരാതിരിക്കാൻ മാമ ലേഖകർ നല്ലോണം ശ്രദ്ധിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ കഴിവുകളും വ്യക്തിത്വവും വിഷയമാവേണ്ടിടത്ത് അവരുടെ ശാരീരിക പ്രത്യേകതകള്‍ വെച്ച് ഒബ്ജക്റ്റിഫിക്കേഷന്‍ ചെയ്യണതാണിവിടുത്തെ വിഷയം, ഓണ്‍ലൈന്‍ ക്ലാസെടുത്ത ടീച്ചറെ കുട്ടൂസാക്കിയതിന്റെ മറ്റൊരു പതിപ്പ് തന്നെയാണ് വാര്‍ത്തയും. ഇതു ബോഢി ഷേയിമിങ്ങ് ആണ് . ഇതനർത്ഥം ബാക്കി മത്സരിക്കുന്നവരൊന്നും സുന്ദരികളല്ല എന്നല്ലേ?

ഇവനൊക്കെ ആരാണ് സൗന്ദര്യം ജഢ്ജ് ചെയ്യാൻ ? പണ്ട്, താഴത്തങ്ങാടിയിൽ പുഴയിൽ വീണു മരിച്ച ഒരു പെൺകുട്ടിയുടെ ജഡം വെള്ളത്തിൽ നിന്നുയർത്തിക്കൊണ്ടു വരുന്ന ഒരു ചിത്രം പ്രമുഖ മാധ്യമത്തിന്റെ കളറിൽ മുൻ പേജിൽ അടിച്ചിരുന്നു. ഉള്ളിൽ മനുഷ്യത്വമുള്ള ആരും മുഖം തിരിയ്ക്കും, അധമ ചിന്തയുള്ളവർ ആസ്വദിച്ചു നോക്കും. അതാണ് മാധ്യമങ്ങൾ.. അതായത് മനസ്സിനെ രമിപ്പിയ്ക്കുന്നത്. അവരിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിയ്ക്കാവൂ..

അല്ലെങ്കിൽ തന്നെ, ഇവരൊക്കെ സുന്ദരികൾ എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ.. കാണുന്ന ആൾകാർക്ക് കൂടി തോന്നണ്ടേ…? ഇതുകൊണ്ടോക്കെ തന്നെയാണ് സ്ത്രീസമൂഹം 90% ഒരു പക്വത ഇല്ലാതെ ആയിപോയത്… സൗന്ദര്യസങ്കല്പവും മറ്റും… അവരെ പറഞ്ഞിട്ട് കാര്യമില്ല ഇത്തരം കാറ്റഗറീസ് ഒക്കെ സൃഷ്ടിച്ചു അവർക്കുള്ളിലെ ലോകവിശാലത ഇല്ലായ്മ ചെയ്യുന്നത് ഇത്തരത്തിലുള്ള magzinesum പത്രങ്ങളും മീഡിയാസുമാണ്.