Kerala Police പേജിൽ ഷെയർ ചെയ്ത മുന്നറിയിപ്പ്
കാലവർഷം കനത്തതോടെ വൈദ്യുതിക്കമ്പികളും പോസ്റ്റും പൊട്ടിവീണ് അപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പൊതുജനങ്ങളുടെ സുരക്ഷക്കായി വൈദുതി ബോർഡ് ഇത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടം ഒഴിവാക്കാൻ എല്ലാവരും ജാഗരൂകരാകുക.
⚡ താഴ്ന്നു കിടക്കുന്നതോ പൊട്ടിക്കിടക്കുന്നതോ ആയ വൈദ്യുതി കമ്പികളിൽ സ്പർശിക്കരുത്.
⚡ പൊട്ടി വീണുകിടക്കുന്ന കമ്പികൾക്ക് മുകളിലൂടെ വാഹനം ഓടിക്കരുത്.
⚡ വൈദ്യുതിക്കമ്പിയോ പോസ്റ്റോ പൊട്ടി വീണ ഭാഗത്ത് ജീവനക്കാർ എത്തുന്നതുവരെ ആരെയും കടത്തിവിടാതിരിക്കുക.
⚡ വൈദ്യതി ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ കയറുകയോ സ്പർശിക്കുകയോ ചെയ്യരുത്. ഇരുമ്പ് തോട്ട, ലോഹ ഗോവണി എന്നിവ ഉപയോഗിക്കരുത്.
⚡ പേമാരിയും കാറ്റുമുള്ള ഈ അവസരങ്ങളിൽ അതിരാവിലെ യാത്ര ചെയ്യുന്നവർ വൈദ്യുതി കമ്പികളോ പോസ്റ്റോ പൊട്ടി വീണിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. കുട്ടികളെ ഒറ്റയ്ക്ക് വിടാതിരിക്കുക.
⚡ പൊട്ടിക്കിടക്കുന്ന സർവ്വീസ് വയറിൽ സ്പർശിക്കാതിരിക്കുക.
⚡ വസ്ത്രങ്ങൾ ഉണക്കാനുള്ള അയ കെട്ടാൻ കമ്പി ഉപയോഗിക്കരുത്.
⚡ ഇടിമിന്നലും മഴയും ഉള്ളപ്പോൾ ടിവി, കമ്പ്യൂട്ടർ, വാഷിംഗ് മെഷിൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കഴിവതും ഉപയോഗിക്കരുത്.
⚡ വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ കമ്പികളിലോ കന്നുകാലികളെ കേട്ടാതിരിക്കുക. പോസ്റ്റുകളിൽ അയ ബന്ധിപ്പിക്കുന്നത് ഒഴിവാക്കുക.
⚡ ഇടിമിന്നലുള്ളപ്പോൾ വൈദ്യുതി സംബന്ധമായ ജോലികൾ ഒഴിവാക്കുക. പ്ലഗ്ഗിൽ നിന്ന് എല്ലാ ഉപകരണങ്ങളും വേര്പെടുത്തുക.
⚡ വൈദ്യുതി ലൈൻ / സർവ്വീസ് വയർ പൊട്ടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അതാത് സെക്ഷൻ ഓഫീസിലോ 9496061061 എന്ന എമർജൻസി നമ്പറിലോ അറിയിക്കുക. KSEB ജീവനക്കാർ എത്തി വൈദുതിബന്ധം വിച്ഛേദിക്കുന്നതുവരെ അപകടം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
⚡ വൈദ്യുതി സംബന്ധമായ പരാതികൾ 1912 എന്ന ടോൾ ഫ്രീ നമ്പറിൽ രജിസ്റ്റർ ചെയ്യാം.