എ.ടി.എം. കാർഡ് തട്ടിപ്പ്: വ്യാജഫോൺ വിളികളെ സൂക്ഷിക്കുക

287

Kerala Police പേജിൽ ഷെയർ ചെയ്ത പോസ്റ്റ്

എ.ടി.എം. കാർഡ് തട്ടിപ്പ്: വ്യാജഫോൺ വിളികളെ സൂക്ഷിക്കുക

ചിപ്പ് വെച്ച പുതിയ എ.ടി.എം. കാർഡ് നൽകുന്നതിന്റെ ഭാഗമായി ചില ബാങ്കുകൾ പഴയ കാർഡുകൾ ബ്ലോക്ക് ചെയ്യുന്നുണ്ട്. ഈ അവസരം മുതലാക്കി ധാരളം തട്ടിപ്പുകളും നടക്കുന്നുണ്ട്.

ബാങ്കിൽ നിന്നാണ് വിളിക്കുന്നതെന്നും നിലവിലെ എ.ടി.എം. കാർഡ് ബ്ലോക്ക് ചെയ്‌തെന്നും അതിനാൽ ഫോണിൽ വന്നിരിക്കുന്ന കോഡ് പറഞ്ഞു നൽകണമെന്ന ആവശ്യവുമായി വ്യാജ ഫോൺ കോളുകൾ നിങ്ങൾക്കും വരാം. കോഡ് അപ്പോൾ തന്നെ പറഞ്ഞു തന്നാൽ കാർഡ് പുതിയത് വേഗത്തിൽ അയച്ചു നൽകാമെന്നും അല്ലെങ്കിൽ കാലതാമസം എടുക്കുമെന്നും പറയും. ഡേറ്റ ബേസിൽ വിവരങ്ങൾ ചോർത്തി വിളിക്കുന്നതിനാൽ തന്നെ അക്കൗണ്ട് ഉടമയുടെ ബാങ്ക് വിവരങ്ങള്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിച്ചാണ് തട്ടിപ്പുകാര്‍ കാര്‍ഡ് ഉടമകളെ കെണിയില്‍ വീഴ്ത്തുന്നത്. വിദ്യാസമ്പന്നരായ പലരും ഇവരുടെ വലയിൽ വീണ സംഭവങ്ങളും അടുത്തിടെ ഉണ്ടായി.

എ.ടി.എം., ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തിരക്കി ഇന്ത്യയിൽ ഒരു ബാങ്കിൽ നിന്നും ഫോൺ വിളികൾ വരില്ല. ഇത്തരത്തിൽ വിളിക്കുന്നത് തട്ടിപ്പുകാരാണ്.

നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യപ്പെട്ടാൽ ബാങ്കിൽ നേരിട്ട് ചെന്ന് വിവരങ്ങൾ നൽകി പരിഹരിക്കേണ്ടതാണ്.

എ.ടി.എം. കാർഡിന്റെ നമ്പർ, സി.വി.വി. നമ്പർ, പാസ് വേർഡ്, ഇതുമായി ബന്ധപ്പെടുത്തി മൊബൈൽ ഫോണിലേക്കു വരുന്ന ഒ.ടി.പി നമ്പർ ഇവ ആർക്കും ഷെയർ ചെയ്യരുത്.

ഓൺലൈനായി സാധനങ്ങൾ ന്യായവിലയെക്കാൾ വിലകുറച്ച് വിൽക്കുന്ന ഓഫർ മെസേജുകളോട് പ്രതികരിക്കാതിരിക്കുക.

ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനെന്ന പേരിലോ മറ്റോ വരുന്ന ഫോൺ കോളുകളിലേക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറരുത്.

ഓൺലൈൻ ലോട്ടറി സമ്മാനം ലഭിക്കുന്നതിനു വേണ്ടി ബാങ്ക് അക്കൗണ്ട് , എ.ടി.എം കാർഡ് എന്നിവയുടെ വിവരങ്ങളോ പണമോ നൽകാതിരിക്കുക.

ഓൺലൈൻ, എ.ടി.എം തട്ടിപ്പിനിരയായാൽ ബാങ്ക് അധികൃതരയോ സൈബർ സെല്ലിലോ ഉടൻ അറിയിക്കേണ്ടതാണ്.

 

Advertisements