പോലീസിന്റെ ട്രാഫിക് ഡ്യൂട്ടിയിലെ ഒരു വേറിട്ട കാഴ്ച കാണുക

263

Kerala Police

പോലീസിന്റെ ട്രാഫിക് ഡ്യൂട്ടിയിലെ ഒരു വേറിട്ട കാഴ്ച കാണുക.

വെയിലും പൊടിയും വാഹനപ്പുകയും സഹിച്ചു തിരക്കേറിയ റോഡിൽ വാഹനം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന്റെ ജോലി ശ്രദ്ധിച്ചിട്ടുണ്ടോ? “ആറു മണിക്കൂർ ജംക്‌ഷനിൽ നിന്ന നിൽപു നിൽക്കണം. ഇങ്ങനെ വെയിലും പൊടിയും പുകയും സഹിച്ചു നിന്നിട്ടും ചിലപ്പോൾ ചീത്തവിളി കേൾക്കേണ്ടിവരും. തിരക്കുകൂടിയ ഭാഗത്തെ വാഹനങ്ങൾ കടന്നുപോകാൻ അൽപമധികം സമയം കൊടുത്താൽ, മറുഭാഗത്തു നിൽക്കുന്നവർ ചൂടാകും. ഒരു നിമിഷം വൈകിയതിനാണു പലപ്പോഴും ഈ ദേഷ്യപ്പെടൽ”..
ആ പൊലീസുദ്യോഗസ്ഥരെ നോക്കി എസി കാറിലിരുന്നു പല്ലിറുമ്മുമ്പോൾ റോഡിൽ വെയിൽ കൊള്ളുന്നവരുടെ ജീവിതം കൂടി ഓർക്കുക…. ട്രാഫിക് ഐലൻഡിലിരുന്നു സിഗ്നൽ പ്രവർത്തിപ്പിച്ചു ഗതാഗതം നിയന്ത്രിക്കാൻ പറ്റുന്നതു നഗരത്തിലെ ഏതാനും ജംക്‌ഷനുകളിൽ മാത്രമാണ്. മറ്റിടങ്ങളിൽ റോഡിലിറങ്ങി വെയിലും പൊടിയും സഹിച്ചു കൈ കാണിച്ചു നിയന്ത്രിക്കുക തന്നെ വേണം.

പോലീസിന്റെ ട്രാഫിക് ഡ്യൂട്ടിയിലെ ഈ വേറിട്ട കാഴ്ച കാണുക: കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട് ഇൗ ആംബുലൻസ് എത്തിയത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസിലെ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് കുമാർ രാധാകൃഷ്ണൻ അവിടെ ഒാടിയെത്തുന്നത്. ആംബുലൻസിന് മുന്നിൽ ഓടി വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു. ജോലിയോടും ആംബുലൻസിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥൻ കാണിച്ച ആത്മാർഥതയ്ക്ക് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി

ആംബുലൻസിലുണ്ടായിരുന്നവർ തന്നെയാണ് ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.