“മോന്തായം വളഞ്ഞാൽ 64 ഉം വളയും ” എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

മോന്തായം വളഞ്ഞാൽ 64 ഉം വളയും എന്ന് ഒരു ചൊല്ല് ഉണ്ട്. മേൽക്കൂരയുടെ കേന്ദ്രത്തി ലൂടെ കടന്നു പോകുന്ന ബന്ധം അഥവാ ഉത്തരമാണ് മോന്തായം . കൂരയുടെ മുകളറ്റത്തു നെടുകെയുള്ള ഇതിനെ മുകുന്തായം എന്നും പറയാറുണ്ട്.

ഇതിലേക്കാണ് കഴുക്കോലുകൾ / കഴക്കോ ലുകൾ ബന്ധിക്കുന്നത്. കഴക്കോ ലുകളിൽ ലംബമായി പട്ടികകൾ നിരത്തി ഓട് അല്ലെങ്കിൽ വൈക്കോൽ, പുല്ല് ഇവ വിരിച്ചു പൂർത്തിയാ ക്കുന്നു.ഇതാണ് മേൽക്കൂര നിർമാണം. മേൽക്കൂരയുടെ ഓരോ മൂലയും ഉള്ള കഴുക്കോലുകളെ കോടികഴി ക്കോൽ എന്നു പറയും. ആകെ 64 കഴുക്കോൽ മേൽക്കൂരയിൽ ഉണ്ടാകും. വലിപ്പത്തിന നുസരിച്ചു ആനുപാതികമായി അകലത്തിൽ ആയിരിക്കും എന്നു മാത്രം.

പ്രതലങ്ങളെ താങ്ങുന്നതിനും, അവയിലെ ഭാരത്തെ ഉത്തരത്തിലേയ്ക്ക് എത്തിയ്ക്കുന്ന തിനുമായി കെട്ടിടനിർമ്മിതിയിലുപയോഗി ക്കുന്ന സുപ്രധാനഘടനയാണ് കഴുക്കോൽ. ഓട് മേഞ്ഞ കെട്ടിടങ്ങളിൽ ഓടു താങ്ങുന്നതിനോ , ഓലവീടുകളിൽ ഓല താങ്ങുന്നതിനോ ആയി മുള കൊണ്ടുള്ളതോ മരം കൊണ്ടുള്ളതോ ആയ കഴുക്കോലുകൾ ഉപയോഗിച്ചു പോരുന്നു. മേച്ചിൽവസ്തുവിന്റെ ഭാരം ഉത്തരത്തിലേക്കെ ത്തിക്കുക, ഉത്തരങ്ങളെ തമ്മിൽ ചേർത്തി ണക്കുക എന്നീ കർത്തവ്യങ്ങളാണ് കഴുക്കോൽ നിറവേറ്റുന്നത്.
കഴുക്കോലുകളെ ചതുരാകൃതിയിലുള്ള വള ഉപയോഗിച്ച് പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നു. സമാന്തരമായ രണ്ട് ഉത്തരങ്ങൾ ക്കിടയിൽ അതിനു ലംബമായി നിശ്ചിത ഇടവേളയിൽ നിരവധി കഴുക്കോലുകൾ ഇണക്കിയിരിക്കും. കഴുക്കോലുകളുടെ സ്ഥാനം മാറാതെ നിൽക്കുന്നതിനും ഘടനക്ക് കൂടുതൽ ഉറപ്പു നൽകുന്നതിനും ഉത്തരങ്ങൾക്ക് സമാന്തരമായ വളബന്ധങ്ങൾ എന്നറിയപ്പെടുന്ന ചതുരാകൃതിയിലുള്ള നീളൻ തടികൾ വഴി ഒന്നിലധികം കഴുക്കോലുകളെ കൂട്ടി ഇണക്കുകയും ചെയ്യുന്നു.

കഴുക്കോലുകൾക്ക് മുകളിൽ പട്ടികകൾ അടിച്ചാണ് ഓലയെ/ഓടിനെ താങ്ങി നിർത്തു ന്നത്. കഴുക്കോലുകൾ കൂടുതൽ കാലം നിലനിൽക്കുന്നതിനായി സംരക്ഷണവേലകളും ചെയ്തുവരുന്നു.മോന്തായം വളഞ്ഞുപോയാൽ ഈ കഴുക്കോലുകൾ എല്ലാം വളയും. പിന്നെ പട്ടിക വയ്ക്കാൻ സാധിക്കില്ല.എല്ലാം തെറ്റി പ്പോകും. സംരക്ഷിക്കേണ്ടവർ തന്നെ മോശം വഴിയിലൂടെ നടന്നാൽ അണികളുടെ കാര്യം പറയാനില്ല എന്നാണ് ഈ ചൊല്ലിന് അർഥം.

പഴയ തറവാടുകൾ ഇല്ലാതായപ്പോൾ അതോടൊപ്പം മലയാളത്തിൽ നിന്ന് വിട്ടകന്നതായ അനേകം വാക്കുകൾ ഉണ്ട്. വടക്കിനി,തെക്കിനി, ചായ്പ്പ് , കോണി മുറി, കുഞ്ഞകം, വലിയകം, നടുമുറി എന്നിങ്ങനെ നീണ്ടുപോകുന്നു അവ. കൂടാതെ പഴയകാല കേരളീയഗൃഹങ്ങളുമായി ബന്ധപ്പെട്ട ഉത്തരം, കഴുക്കോൽ, മോന്തായം എന്നിവയും ഇന്ന് വിസ്മൃതിയിലാണ്ടു കഴിഞ്ഞു.

കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി

Leave a Reply
You May Also Like

ശനി എന്ന സുന്ദരിയുടെ കരങ്ങൾ

Suresh Nellanickal ശനി എന്ന സുന്ദരിയുടെ കരങ്ങൾ ???????????? ???????????????? ???????? ???????????? ???????????????????? ഭൂരിഭാഗം…

ഈ രാജ്യത്തു വിവാഹമോചനം പാടില്ല, വിവാഹം അസാധുവായാൽ തന്നെ മറ്റൊരാളെ കെട്ടാനും പറ്റില്ല

വിവാഹമോചനം നിയമവിരുദ്ധമായ ലോകത്തിലെ ഏക രാജ്യം അറിവ് തേടുന്ന പാവം പ്രവാസി ഡിവോഴ്‌സ് ഇല്ലാത്ത രാജ്യം…

അയൽക്കാരന്റെ മരം നിങ്ങളുടെ വീടിനോ കൃഷിക്കോ പ്രശ്നമായത് എന്തുചെയ്യണം ?

അറിവ് തേടുന്ന പാവം പ്രവാസി ഞങ്ങളുടെ പറമ്പിന്റെ അതിർത്തിയിലായി രണ്ട് മാവുകളുണ്ട്. അതിൽനിന്ന് മാങ്ങകൾ പഴുത്ത്…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും !

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും അറിവ് തേടുന്ന പാവം പ്രവാസി…