രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ്, എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ റിപ്പോർട്ട്

177

Umer Kutty 

രാജ്യത്തെ ഏറ്റവും മലിനമായ കടൽ തീരങ്ങളുള്ളത് കേരളത്തിലാണ് . ഞാൻ പറയുന്നതല്ല കേന്ദ്ര സര്ക്കാരിന്റെ തള്ളൽ അല്ല . എൻ സി സി ആർ എന്ന തീരദേശ പരിപാലന സംഘത്തിന്റെ റിപ്പോർട്ടാണ് കേരള തീരങ്ങളിൽ നിന്ന് 9500 കിലോയിൽ അധികം മാലിന്യങ്ങൾ നീക്കിയപ്പോൾ നാം വൃത്തിയില്ലാത്തവർ എന്നൊക്കെ ആരോപിക്കുന്ന ഒറീസയിൽ ലഭിച്ചത് കേവലം 478 കിലോ മാത്രം ഒറീസ തീരങ്ങൾ ജനസാന്ദ്രത കുറഞ്ഞ ഇടമല്ല ആളുകൾ കടലുമായി ബന്ധപ്പെട്ടു ജീവിക്കാത്ത ഇടമല്ല തീരദേശത്തെ തീർത്ഥാടനകേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും ഒക്കെയുള്ള ഇടങ്ങൾ തന്നെയാണ് . എന്നിട്ടും കേരളത്തിലെപോലെ അവിടെനിന്നു ടൺ കണക്കിന് മദ്യക്കുപ്പികൾ ലഭിച്ചില്ല പകരം തീരങ്ങളിൽ നിന്ന് സ്വഭാവതികമായി കിട്ടുന്ന മാലിന്യങ്ങൾ മാത്രം ..

മോഡി ശുചിത്വ ഭാരതം എന്ന് പറയുമ്പോൾ ഏറ്റവും അധികം ട്രോൾ വന്നിരുന്നത് കേരളത്തിൽ നിന്നാണ് . സഹാക്കൾ ചന്തി കാണിച്ചുകൊണ്ടാണ് പ്രതികരിച്ചിരുന്നത് . നോക്കൂ ഞങ്ങൾ കേരളീയ സഖാക്കളുടെ ചന്തി അതി ശുദ്ധിയുള്ളതാണ് ഒറീസയിലെ പോലെ ഗുജറാത്തിലെ പോലെയുള്ള ചന്തിയല്ല ഞങ്ങളുടേത് ഞങ്ങൾ ചിന്ത വായിക്കുന്ന ശുദ്ധിയും ബുദ്ധിയുമുള്ള സഹാക്കലാണ് കേരളീയ മര്യാദരാമന്മാരാണ് എന്ന് പറഞ്ഞു ട്രോളുകളും പരിഹാസങ്ങളും കൊണ്ട് പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതിയെയും ഉത്തരേന്ത്യൻ സാധാരാണക്കാരും പാവങ്ങളുമായ മനുഷ്യരെ കളിയാക്കുകയുമായിരുന്നു കേരള ശുചിത്വ കാപട്യക്കാർ . സ്വന്തം ഉടൽ മാത്രം വൃത്തി മതി [ അതുതന്നെ കുറെ വെള്ളം ശരീരത്തിൽ ഒഴുക്കി കളയലും തേച്ചു വടിവാക്കിയ വസ്ത്രം ധരിക്കലുമാണ് എങ്ങിനെ പല്ലു തേക്കണം എന്ന് പോലും മലയാള മലരുകൾക്കു അറിയില്ല ] പരിസരം നാറിത്തന്നെ കിടക്കട്ടെ എന്ന് കരുതുന്ന വർഗ്ഗമാണ് മലയാള വർഗ്ഗം .

ഇതാ ഇപ്പോൾ ആ കാപട്യം മറനീക്കി പുറത്തു വന്നിരിക്കുന്നു , ഒന്നാം നമ്പർ കേരളം എന്ന് ഘോഷിക്കുന്ന ഭരണകൂടവും അതിന്റെ പിണിയാളുകളും ലജ്ജിക്കണം . തമിഴന്റെ കടൽ തീരവും തെലുങ്കന്റെ കടൽ തീരവുമല്ല വൃത്തികേടിന്റെ കേന്ദ്രം നിങ്ങൾ ഒന്നാം നമ്പരുകാരുടെ കടലാണ് തീരമാണ്‌ .

ഇതാ ഇപ്പോൾ തന്നെ വരും കടലിന്റെ മന്ത്രി ഇറങ്ങിയാണോ തീരം ശുദ്ധിയാക്കേണ്ടത് ? എന്ന് ചോദിച്ചു കൊണ്ട് [സ്‌കൂളിലെ ഓട്ട അടക്കേണ്ടത് മന്ത്രിയാണോ എന്ന് ചോദിച്ചത് പോലെ ] ഞാൻ തീർത്തു പറയുന്നു മന്ത്രി തന്നെയാണ് പൊത്തടകേണ്ടത് , മന്ത്രി തന്നെയാണ് ശുചിത്വ പരിപാടികൾ നടപ്പാക്കേണ്ടത് . ഒരു ഭരണകൂടത്തിലെ അതാത് സംവിധാനങ്ങൾ കാര്യ ക്ഷമമായി പ്രവർത്തിക്കുന്നു എങ്കിൽ ആവകുപ്പിന്റെ മന്ത്രി കൃത്യമായി അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നു എന്ന തോന്നലെങ്കിലും ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നു എങ്കിൽ ഒരു കുട്ടിയും പാമ്പു കടി ഏറ്റു മരിക്കില്ല . ഒരു സ്‌കൂളിനും പിണറായിയിൽ പണ്ട് കാണപ്പെട്ടത് പോലെ അവസ്ഥ ഉണ്ടാകില്ല ഒരു കടൽ തീരവും മലിനമായി കിടക്കില്ല , കൊളുത്തില്ലാത്ത തുറന്നു കിടക്കുന്ന നാറുന്ന ടോയ്‌ലറ്റുകൾ ഉണ്ടാകില്ല . ഹാമ്മർ തലയിൽ കൊണ്ട് കുട്ടികൾ കളിക്കളത്തിൽ മരിച്ചു വീഴില്ല , ഉറപ്പാണ് വിദ്യാഭ്യാസ മന്ത്രി പരാജയമാണ് , ഉറപ്പാണ് പൊതുമരാമത്തു മന്ത്രി പരാജയമാണ് , ധനമന്ത്രി പരാജയമാണ് . പണം അനുവധിക്കൽ മാത്രമല്ല അത് ശരിയായി വിനിയോഗിച്ചുവോ എന്ന് അന്വേഷിക്കുക കൂടി ധനമന്ത്രി ചെയ്യണം . അത് കൊണ്ടാണ് എം എം മണി എന്ന സാധാരണക്കാരിൽ സാധാരണക്കാരനായ പുത്തി ജീവി നാട്യം ഇല്ലാത്ത മണിയാശാൻ മികച്ചു നിൽക്കുന്നത് . പ്രളയകാലത്തു ഏറ്റവും വിമർശനം അദ്ദേഹം ആ സമയങ്ങളിൽ ഉറങ്ങാതെ ഡാമുകളിൽ നിന്ന് ഡാമുകളിലേക്കു ഓടി നടക്കുകയായിരുന്നു , ഇന്നിപ്പോൾ നാട്ടിൽ പവർ കട്ടില്ലാത്ത അവസ്ഥയുമാണ് . മണിയാശാൻ എന്ന് കേട്ടാൽ അലസന്മാരായ കെ എസ ഇ ബി ക്കാർക്കു മുട്ടിടിക്കുന്ന അവസ്ഥയുണ്ട് എന്ന് എന്റെ ആ മേഖലയിലെ സുഹൃത്തുക്കൾ പറയുന്നു . തന്റെ വകുപ്പ് എങ്ങിനെ ഭരിക്കണം എന്നും എവിടെയെല്ലാം കണ്ണെത്തണം എന്നും അദ്ദേഹത്തിന് അറിയാം , എനിക്ക് അദ്ദേഹത്തോട് വിയോജിപ്പുകൾ ഉണ്ട് അത് ചിലപ്പോൾ ഗോമതിയക്കയെ പോലുള്ളവരെക്കുറിച്ച് അദ്ദേഹത്തിന്റെ മോശമായ പ്രതികരണം വരുമ്പോഴാണ് . മിക്ക മന്ത്രിമാരും പരാജയമാണ് എന്ന് തെളിയിച്ച പിണറായി ഭരണ കൂടവും പരാജയമാണ് .

ചോദിക്കൂ മുഖ്യമന്ത്രി മാളം അടക്കണമോ എന്ന് , ഞാൻ പറയും അയാളുടെ പണി തന്നെയാണ് അതെന്ന് . അല്ലാതെ മാളലെ എലികളെ പോലെ സുരക്ഷിതമായി ഇരുന്നു വാചകമടിച്ചു പി ടി ഐക്കാരുടെ കുറ്റം ജില്ലാ പഞ്ചായത്തിന്റെ കുറ്റം പഞ്ചായത്തിന്റെ കുറ്റം തീരദേശത്തു ജീവിക്കുന്നവരുടെ കുറ്റം മൽസ്യം പിടിക്കുന്നവരുടെ കുറ്റം മദ്യപിക്കുന്നവരുടെ കുറ്റം എന്നിങ്ങനെ ന്യായം നിരത്തി കാലം കഴിക്കുകയും , കരയാം പറയുന്നവരെ തെറി പറയാം ഗുണ്ടാ സഖാക്കളെയും സൈബർ ഗുണ്ടകളെയും ഇറക്കി വിടുകയള്ള വേണ്ടത് .

നിങ്ങൾ ഏതെല്ലാം എന്തെല്ലാം ചാപ്പ കുത്തിയാലും അനീതിയുടെ നിഴൽ പാടുകൾ വീണ്ടു പിഞ്ചു ജീവിതങ്ങൾ മാഞ്ഞു പോകുന്നുവെങ്കിൽ, വൃത്തികേടുകൾ വെളിവാക്കപ്പെടുന്ന നേരത്ത് നിങ്ങളത് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നു എങ്കിൽ ഉച്ചത്തിലുച്ചത്തിൽ അത് വിളിച്ചു പറയുക തന്നെ ചെയ്യും . നിങ്ങളുടെ കോളങ്ങളിൽ നിന്ന് എന്നെ വെട്ടി മാറ്റി തീവ്രവാദി തല ഒട്ടിച്ചു വച്ചാലും മുസ്ലിം വർഗ്ഗീയവാദിയോ നക്സലോ സംഘിയോ എന്ത് പേരിട്ടാലും പറയേണ്ടത് പറഞ്ഞിരിക്കും . നിങ്ങളുടെ കോടാലികൈകളെന്റെ നാവരി യാൻ പര്യാപ്‌തമല്ല . ആ കോടാലികളിൽ മാഷാ അല്ല സ്റ്റിക്കർ പതിച്ചു മറ്റു വല്ലവരെയും തീർക്കാൻ നിങ്ങള്ക്ക് ആയെന്നു വരും പക്ഷെ എനിക്ക് നേരെ ഒരു ആയുധവും വർക്ക്‌ ചെയ്യുകയില്ല . കാരണം ഞാനൊരു അവിശ്വാസി തന്നെയാണ് ഞാനൊരു കാലനിലും മരണ മാലാഖമാരിലും വിശ്വസിക്കുന്നില്ല , മരണവും ഞാനും തമ്മിൽ ഒരു കരാറിലാണ് .