കേരളത്തിലെ കള്ളുഷാപ്പുകളിൽ ലഭിക്കുന്ന വിഭവങ്ങൾക്ക് ആരാധകർ കൂടാൻ കാരണമെന്ത് ?

അറിവ് തേടുന്ന പാവം പ്രവാസി

പ്രധാനമായും കള്ളുഷാപ്പുകളിൽ അന്നത്തേക്കുള്ള ഭക്ഷണമാണ് ഉണ്ടാക്കുന്നത്. അതു കൊണ്ട് തന്നെ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറവായിരിക്കും. അളവ് കുറയുമ്പോൾ കൂടുതൽ രുചിയുള്ള രീതിയിൽ ഉണ്ടാക്കാൻ കഴിയും. കള്ളുഷാപ്പുകളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ചേരുവകൾ ആണ് മറ്റൊരു പ്രധാന കാരണം.നമ്മൾ വീട്ടിൽ ഉപയോഗി ക്കുന്ന പോലത്തെ ചേരുവകൾ ആണ് അവരും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് മറ്റു ഭക്ഷണശാലകളിൽ ചെയ്യുന്ന പോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും, വീണ്ടും കള്ളുഷാപ്പിൽ ഉപയോഗിക്കേണ്ടി വരാറില്ല.

 കാരണം നേരത്തെ പറഞ്ഞ പോലെ അന്നന്നത്തേക്കുള്ളതേ അവർ ഉണ്ടാക്കുനുള്ളു. അത് പോലെ ഓയിൽ, പാമോയിൽ, ഡാൽഡ,വെളിച്ചെണ്ണ തുടങ്ങി മായം കലർന്ന വയ്ക്ക് പകരം അതാത് നാട്ടിൽ ലഭ്യമാകുന്ന എണ്ണകളാണ് അവർ കൂടുതലും ഉപയോഗിക്കു ന്നത്.അതുകൊണ്ടൊക്കെ ആയിരിക്കാം വീട്ടിൽ ഉണ്ടാക്കുന്ന പോലെ സ്വാദ് നമുക്ക് തോന്നുന്നത്. പിന്നെ ഷാപ്പിലെ കറികൾക്ക് എരിവ് അല്പം കൂടുതൽ ആയിരിക്കും. കള്ളിന്റെ കൂടെ കഴിക്കാൻ പാകത്തിനാണ് അവർ എരിവ് കൂട്ടി ഇടുന്നത്. നല്ല രുചികളിൽ നൽകിയില്ലെ ങ്കിൽ സ്ഥിരം “ആൾക്കാർ ” പിന്നിട് വരില്ല.മിക്ക കള്ളുഷാപ്പുകളിലും കള്ള് മാത്രമല്ല എരിവും, പുളിയും കണക്കിന് ചേർന്ന മീൻകറികൾ ഉൾപ്പടെ നാവിന്റ മുകുളങ്ങളെ രുചി ലഹരിയിലെത്തിക്കുന്ന മറ്റു വിഭവങ്ങളും സുലഭമാണ്.

കരിമീന്‍ പൊള്ളിച്ചത് മുതല്‍ കുഞ്ഞന്‍ നത്തോലി ഫ്രൈ വരെ കേരളത്തിലെ കള്ളു‌ഷാപ്പുകളിലെ വിഭവങ്ങളാണ്. കാരി വറുത്തത്, കരിമീൻ പൊള്ളിച്ചത്, തലക്കറി, മീൻക്കറി, പൊടിമീൻ വറുത്തത്, ചെമ്മീൻ കറി, കൂന്തൽ ഫ്രൈ, കക്കായിറച്ചി റോസ്റ്റ്, കോഴിക്കറി, പന്നിയിറച്ചി, പോത്തിറച്ചി ഉലർത്തിയത്, കപ്പ, പൊറോട്ട, അപ്പം, ഇടിയപ്പം, തനി കേരള ചിരട്ടപുട്ട് ,ഉഗ്രൻ താറാവ് റോസ്റ്റ്, ഞണ്ട് റോസ്റ്റ്, കൊഞ്ച് റോസ്റ്റ്, കരിമീൻ ഫ്രൈ, കുടംപുളിയിട്ട മീൻ കറി, മീൻ പീര എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ടനിരയാണ്. വിറകടുപ്പിൽ പാകപ്പെടുത്തിയെടുക്കുന്ന വിഭവങ്ങളാണ് ഷാപ്പിലെ രുചികൂട്ടിന്റ പ്രത്യേകത.

പാചകത്തിനുപയോഗിക്കുന്ന പൊടികളും, ചേരുവകളും തനി നാടൻ രീതിയിൽതന്നെ തയ്യാറാക്കുന്നതാണ് .കുടുംബവുമായി ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കാനായി പ്രത്യേക ഫാമിലി റൂമുകളും ഒരുക്കിയിട്ടുണ്ട്.എ.സി റൂമുകളും, ഭംഗിയുള്ള ഇടനാഴികളും, കോട്ടേജുകളും ഉൾപ്പടെ ഫാമിലിയെ ആകർഷി ക്കുന്ന കാഴ്ചകളാണ് മിക്ക കള്ളുഷാപ്പുക ളിലും.കള്ളുഷാപ്പിലെ ഫാമിലി റെസ്റ്ററന്റ് എന്ന ബോര്‍ഡ് വീട്ടമ്മമാരുടെ ഇടയിൽ ഒരു ട്രന്റായി മാറിയിരിക്കുകയാണ്.

നിയമപ്രകാരമുള്ള അറിയിപ്പ്
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

 

You May Also Like

കാപ്പിയുടെ സാർവത്രികമായ ആകർഷണ ശക്തി എന്താണ് ?

നാഗരികതയുടെ പുരോഗതിയിലൂടെ കണ്ണോടിച്ചാൽ മൂന്ന് ലഹരിരഹിത പാനീയങ്ങൾ മാത്രമേ ഉൽപ്പാദിപ്പിച്ചിട്ടുള്ളൂ – തേയില ചെടിയുടെ സത്ത്,…

മണത്തിനും രുചിക്കും മാത്രമല്ല, ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങൾ അത്ഭുതപ്പെടുത്തുന്നത്

മണത്തിനും രുചിക്കും മാത്രമല്ല ശാരീരിക ആരോഗ്യത്തിനും ഏലയ്ക്ക ഉത്തമമാണ് ഇന്ത്യൻ പാചകത്തിൽ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ്…

ശ്രീദേവിയുടെ മരണകാരണം ഉപ്പ് ?

വളരെയധികം ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും അത് കാര്യമായി എടുത്തില്ല, ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല 2018ൽ ദുബായിൽ…

ഇനി വാ​ഴ​പ്പ​ഴം തൊലി ഉൾപ്പെടെ കഴിക്കാം … !

തൊ​ലി​യു​ൾ​പ്പ​ടെ ഭ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന വാ​ഴ​പ്പ​ഴം അറിവ് തേടുന്ന പാവം പ്രവാസി പ​ഴം ക​ഴി​ച്ച​തി​നു ശേ​ഷം തൊ​ലി…