അസമിൽ ടൂറിസ്റ്റ് ബസിലെ മലയാളി ജീവനക്കാരൻ ആത്മഹത്യാ ചെയ്തത് ബസ് മുതലാളിയുടെ ക്രൂരത

0
230

അസമിൽ കുടുങ്ങിയ കേരള ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി അസമിലേക്ക് പോയി തിരിച്ചു വരാനാവാതെ അവിടെ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി അഭിജിത്താണ് അസമിലെ ന​ഗോറയിൽ കുടുങ്ങി പോയ ടൂറിസ്റ്റ് ബസിനുള്ളിൽ ആത്മഹത്യ ചെയ്തത്.

റംസാനും നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപായി അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് നിരവധി ടൂറിസ്റ്റ് ബസുകൾ പോയിരുന്നു. ഇങ്ങനെയൊരു ബസിലെ തൊഴിലാളിയാണ് അഭിജിത്ത്. നാട്ടിലെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ രണ്ടാം തരം​ഗവും ലോക്ക്ഡൗണും കാരണം ഇവിടേക്ക് തിരിച്ചു വരാൻ മടി കാണിച്ചതോടെ തൊഴിലാളികളുമായി അവിടേക്ക് പോയ ടൂറിസ്റ്റ് ബസുകളും അതിലെ ജീവനക്കാരും അവിടെ കുടുങ്ങുകയായിരുന്നു.

യാതൊരു അടിസ്ഥാന സൗകര്യവും മറ്റു സഹായങ്ങളും ലഭിക്കാതെ അസമിൽ കുടുങ്ങിയ ഈ തൊഴിലാളികൾ വലിയ ദുരിതമാണ് ഇത്രയും കാലം നേരിട്ടത്. ആഴ്ചകൾക്ക് മുൻപ് ഇങ്ങനെ അവിടെ കുടുങ്ങിയ ബസുകളിലൊന്നിലെ ജീവനക്കാരൻ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

ഈ മരണത്തിൻ്റെ ആഘാതം മാറും മുൻപാണ് ബസ് ജീവനക്കാരൻ്റെ ആത്മഹത്യ. അസമിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു വരാൻ ഒരു ബസിന് മാത്രം 70,000 രൂപയോളം ചിലവഴിക്കേണ്ടി വരും എന്നാണ് കണക്ക്. ഇവരെ അസമിലേക്ക് വിട്ട ഏജൻ്റുമാരും ബസ് ഉടമകളും ഇവരെ തിരികെ കൊണ്ടു വരാൻ കാര്യമായ ഇടപെടൽ ഒന്നും നടത്തിയിട്ടില്ല.

ആസാം തൊഴിലാളികളെ അവരുടെ നാട്ടിലേക്കു കൊണ്ടുപോകാൻ എല്ലാവരും ഒത്തൊരുമിച്ചു. പക്ഷെ അവിടെ അകപ്പെട്ടുപോയ മലയാളികളെ തിരിച്ചു എത്തിക്കാൻ ഒരുത്തനും തയാറാകാത്തത് എന്തുകൊണ്ട്? മലയാളിക് ഒരു ആസാംകാരന്റെ വിലയില്ല എന്നർത്ഥം. എല്ലാരും കൂടി ബസ് അവിടെ ഇട്ടിട്ട് ട്രെയിൻ കയറി പോരുന്നതായിരിക്കും ബുദ്ധി. കരുണ ഇല്ലാത്ത ബസ് മുതലാളി തുലയട്ടെ.

തിരിച്ചു വരാൻ യാത്രക്കാരില്ലാത്തതല്ലേ യഥാർത്ഥ പ്രശ്നം? 70000 രൂപക്ക് എണ്ണയടിച്ച് മടങ്ങാൻ മുതലാളി തയ്യാറാവാത്തതാണോ പ്രശ്നം? ചെക്ക് പോസ്റ്റുകളിലൂടെ കടന്നു വരാൻ തടസ്സമുണ്ടോ? ജീവനക്കാരെ ട്രെയിൻ മാർഗം തിരികെ കൊണ്ടുവരാൻ തയ്യാറാവാത്തത് ബസ് സുരക്ഷിതമാകില്ലെന്ന വിശ്വാസത്തിലാണോ?ഇതിന്റെ മുതലാളികൾ കളിയ്ക്കുന്നത് ആണു അല്ലങ്കിൽ ഇപ്പൊ ഇവരെല്ലാം വീട്ടിൽ എത്തിയേനെ..

ഡീസൽ ചിലവും ടോൾ തുകയും ഉണ്ടെങ്കിൽ. തിരികെ എത്താം… ഇതു ഇപ്പൊ സർക്കാർ കൊടുക്കണം എന്നാണ് ഇവൻമാർ പറയുന്നേ.. അല്ലങ്കിൽ. ഒരാൾ അവിടെ നീന്നിട്ടു മറ്റേ ആൾ ട്രെയിന് ഇങ്ങു വന്നാൽ പോരെ… ഇതൊക്ക ചുമ്മാ കളികൾ ആണ്. എന്തായാലും മരിച്ചവനും അവന്റെ കുടുംബത്തിനും പോവും.. അല്ലാതെ മുതലാളിക് ഒന്നും പോവില്ല..