ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ ഒപ്പന മത്സരത്തിനിടെ ഒരു കുട്ടി തളർന്നു വീഴുന്നതും അത് മൈൻഡ് ചെയ്യാതെ മറ്റുകുട്ടികൾ കളിക്കുന്നതുമായ വീഡിയോ സൈബറിടങ്ങളിൽ പ്രചരിക്കുകയാണ്‌. വീണു കിടന്ന കുട്ടി ഇടയ്ക്കിടെ ഞെരങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ‘ ഭംഗിയായി ‘മത്സരം തുടരുക തന്നെയാണ്. കുട്ടികളിൽ നിന്നുണ്ടായ ഈ മോശമായ പ്രവർത്തി സാമൂഹിക മാധ്യമങ്ങളിൽ വിമർശത്തിന് വിധേയമാക്കുകയാണ്. മത്സരമാണോ ജീവനാണോ വലുതെന്നുള്ള ചർച്ചയാണ് എവിടെയും. ഈ വിഷയത്തിൽ രജിത് ലീല രവീന്ദ്രന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം

രജിത് ലീല രവീന്ദ്രൻ

കുറച്ചു വർഷങ്ങളായി 17 മുതൽ 22 വയസ്സ് വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ എന്ന നിലയിൽ യുവതലമുറയെ വളരെ അടുത്തുനിന്ന് കാണുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. മിക്ക കാര്യങ്ങളിലും അവരുടെ അഭിപ്രായങ്ങളും, പെരുമാറ്റങ്ങളും അത്ഭുതപ്പെടുത്തുമ്പോളും നിരാശപ്പെടുത്തുന്നൊരു മേഖലയുണ്ട്. ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളോട് സഹാനുഭൂതിയും കരുണയും പ്രകടിപ്പിക്കേണ്ട ഘട്ടത്തിൽ അതിനു മുതിരാതെ മത്സരബുദ്ധിയും, വിജയിക്കാനുള്ള ആവേശവും കൊണ്ട്, ഒപ്പമുള്ള തളർന്നു വീണവരെ കണ്ടില്ലെന്ന് നടിച്ചു മുന്നോട്ട് നടന്നു പോവുന്ന ഇന്നത്തെ കുട്ടികളുടെ മനോഭാവമാണ് നിരാശപ്പെടുത്തുന്നത്.

ഇവിടുത്തെ മാനവിക വിഷയങ്ങളിലെ ഡിഗ്രി പ്രോജക്ടുകളിൽ അഞ്ചു വിദ്യാർത്ഥികൾ ഒന്നിച്ചാണ് പ്രോജക്ടുകൾ തയ്യാറാക്കേണ്ടത്. അഞ്ചു പേർ അടങ്ങിയ ഗ്രൂപ്പിൽ ചിലപ്പോൾ ചില കാരണങ്ങളാൽ ഒരു കുട്ടിക്ക് എല്ലാവരെയും പോലെ സജീവമായി ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാറുണ്ട്. രോഗമോ, കുടുംബപരമായ പ്രശ്നങ്ങളോ കാരണമാകാം. അത്തരമൊരു ഘട്ടത്തിൽ എന്തുകൊണ്ട് ആ കുട്ടി തങ്ങളോടൊപ്പം നിൽക്കുന്നില്ല എന്നതിന് ശ്രദ്ധ കൊടുക്കാതെ ആ കുട്ടിയെ ഞങ്ങളുടെ ഗ്രൂപ്പിൽ നിന്നും മാറ്റണമെന്ന് നിർബന്ധം പിടിക്കുന്ന ഒരുപാട് വിദ്യാർത്ഥികളെ കാണേണ്ടി വരാറുണ്ട്. ആ കുട്ടിയുടെ സാഹചര്യം അത്ര മോശമായതുകൊണ്ടാണ്, കുറച്ചു കഴിയുമ്പോൾ നിങ്ങളോടൊപ്പം ആ കുട്ടി വരുമെന്നും, അതുവരെ നിങ്ങൾ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ എന്നും പ്രോജക്ട് സൂപ്പർവൈസ് ചെയ്യുന്ന ടീച്ചർ പറഞ്ഞാലും, ആ കുട്ടിക്ക് വേണ്ടി ഞങ്ങൾ എന്തിന് അഡ്ജസ്റ്റ് ചെയ്യണം എന്ന് തിരിച്ചു ചോദിക്കുന്ന കുട്ടികളുടെ എണ്ണം വർഷം കഴിയുമ്പോൾ കൂടി വരികയാണ് ചെയ്യുന്നത്.

ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ ഒപ്പന മത്സരത്തിനിടെ ഒരു കുട്ടി വീഴുന്നതും, വീണു കിടന്ന കുട്ടി ഇടയ്ക്കിടെ ഞെരങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ ‘ ഭംഗിയായി ‘മത്സരം തുടരുക തന്നെയാണ് ഒപ്പമുള്ള കുട്ടികൾ. ഒരാളുടെ ജീവനേക്കാൾ വലിയ വില ഒപ്പന മത്സരത്തിലെ ഒന്നാം സ്ഥാനത്തിനു കൊടുക്കുമ്പോൾ ഒപ്പന നിർത്താതെ കളിച്ച കലാകാരിമാരുടെയും, ഇടപെടലുകളൊന്നും നടത്താതെ മത്സരം സാകൂതം വീക്ഷിച്ച കുട്ടികൾക്കൊപ്പം വന്ന അദ്ധ്യാപകരുടെയും, സ്റ്റേജിലെ സംഘാടകരുടെയും, കാണികളുടെയും ജീവിതത്തിനാണ് വില കെട്ടു പോകുന്നത് .ഇവരോട് സിനിമാ ഡയലോഗ് തന്നെയാണ് പറയേണ്ടത്,” മനുഷ്യനാകെടോ ആദ്യം, എന്നിട്ടുണ്ടാക്കൂ വിലയും നിലയുമെല്ലാം”

You May Also Like

‘ഗീതാഞ്ജലിയെ കാണൂ’, രൺബീർ കപൂർ നായകനായ ‘ആനിമൽ’ ൽ രശ്മികളുടെ ഫസ്റ്റ് ലുക്ക്

ഈ ദിവസങ്ങളിൽ ബോളിവുഡിലെ വമ്പൻ ചിത്രങ്ങളെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. പല സിനിമകളുടെയും ഷൂട്ടിംഗ്…

അമലപോൾ കേന്ദ്ര കഥാപാത്രമാകുന്ന മലയാളം സസ്പെൻസ് ത്രില്ലർ ചിത്രം ‘ദി ടീച്ചർ’ പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു

അമല പോൾ കേന്ദ്ര കഥാപാത്രമാകുന്ന മലയാളം സസ്പെൻസ് ത്രില്ലർ ചിത്രം ‘ദി ടീച്ചർ’ – ഫസ്റ്റ്ലുക്ക്…

നിങ്ങളുടെ അഹങ്കാരത്തിന്റെ പാണ്ഡ്യരാജധാനികൾ ചുട്ടെരിച്ചുകൊണ്ട് അവൾ … മണിമേഖല

Prajeesh Kumar സംവിധാനം ചെയ്ത മണിമേഖല പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാണ്. മണിമേഖല സംഘകാലത്ത് എഴുതപ്പെട്ട ചിലപ്പതികാരത്തിന്റെ രണ്ടാം…

കാർത്തിക് സുബ്ബരാജ് – സ്റ്റോൺ ബെഞ്ചിന്റെ ആദ്യ മലയാള ചിത്രം “അറ്റെൻഷൻ പ്ളീസ്” ഓഗസ്റ്റ് 26 നു റിലീസ് ചെയ്യുന്നു

കാർത്തിക് സുബ്ബരാജ് – സ്റ്റോൺ ബെഞ്ചിന്റെ ആദ്യ മലയാള ചിത്രം “അറ്റെൻഷൻ പ്ളീസ്” ഓഗസ്റ്റ് 26…