കേരളത്തിന്റെ CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ ‘ടൈം മാഗസിനി’ലും

224

Shymon Sebastian Parassery

കേരളത്തിന്‍റെയും പിണറായി വിജയന്‍റെയും കേരള സര്‍ക്കാരിന്‍റെയും CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ ‘ടൈം മാഗസിനി’ലും ഇടം പിടിച്ചു.
യേല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് ഹിസ്റ്ററി പ്രൊഫസറായ രോഹിത് ഡേയേ ഉദ്ധരിച്ചുകൊണ്ട് മാഗസിന്‍ ഇങ്ങനെ പറയുന്നു:
It’s an almost American-style resistance from the states — the kind that Indians really have not seen for decades (സംസ്ഥാനങ്ങളില്‍ നിന്നും ഏറെക്കുറെ അമേരിക്കന്‍ ശൈലിയിലുള്ള ഒരു ചെറുത്തുനില്‍പ്പാണ് ഇത്- എത്രയോ ദശകങ്ങളായി ഇന്ത്യക്കാര്‍ കാണാത്ത ഒന്ന്).
യു.സി. ഇര്‍വിനിലെ വിസിറ്റിങ് പ്രൊഫസറായ മനോജ് മാറ്റെയെ ഉദ്ധരിച്ചുകൊണ്ട് മറ്റൊരിടത്ത് മാഗസിന്‍ ഇങ്ങനെ പറയുന്നു:
Kerala stands out for its commitment to religious pluralism, as well as its long tradition of leftist, progressive, communist politics (എത്രയോ കാലത്തെ പാരമ്പര്യമുള്ള ഇടതുപക്ഷ, പുരോഗമന, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ കാര്യത്തിലെന്നതു പോലെ മതപരമായ ബഹുസ്വരതയോടുള്ള പ്രതിബദ്ധതയുടെ കാര്യത്തിലും കേരളം വേറിട്ടു നില്‍ക്കുന്നു).