ഒരു ദേശിയ മാധ്യമം കേരളത്തെ പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച സംഭവത്തില്‍, ചാനലിനെതിരെ കേരളത്തില്‍ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നത്. ഇടിമുഴങ്ങുന്ന പാകിസ്ഥാന് സമാനമായ സംസ്ഥാനത്ത്, ബീഫ് നിരോധനത്തിനെതിരായ സമരം അനാവശ്യമല്ലേ എന്ന രീതിയില്‍ വരെ ചര്‍ച്ചകള്‍ ഉണ്ടായി. മലയാളികള്‍ക്ക് നേരെയുള്ള ഈ അധിക്ഷേപത്തെ ചില ഉന്നത നേതാക്കള്‍ ചിരിച്ചു തള്ളുകയാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലും പുറത്തും മലയാളികള്‍ കൂടമായി എത്തി.
‘ടൈംസ് കൗ’ ഹാഷ്ടാഗുകള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആക്കി. ഒടുവില്‍ ഗതികെട്ട് ചാനല്‍ അധികാരികള്‍ തങ്ങളുടെ അശ്രദ്ധ മൂലം സംഭവിച്ചതാണെന്നും, കേരളം എന്നത് ടൈപ്പിംഗ് പിശക് മൂലം പാകിസ്ഥാന്‍ ആയിപ്പോയതാനെന്നും ഉള്ള മുടന്തം ന്യായം പറഞ്ഞു തടിതപ്പി. എന്നാല്‍ ഈ മാപ്പ് പറച്ചില്‍ കൊണ്ടൊന്നും മലയാളി വിടുന്ന ലക്ഷണം കാണുന്നില്ല.
ഇപ്പോള്‍ ഇതാ ‘കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ’ എന്ന ഗാനവുമായി ഒരു കൂട്ടം യുവാക്കാള്‍ എത്തിയിരിക്കുകയാണ്. നാലാം കിട മാധ്യമങ്ങള്‍ക്കുള്ള മലയാളികളുടെ മറുപടി എന്ന രീതിയിലാണ് മലയാളം റാപ്പ് ശൈലിയിലുള്ള ഗാനത്തിന്‍റെ രചന. കേരളത്തില്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിവു ഇല്ല എന്നും, ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും ഇത്രത്തോളം ഒരുമയോടെ ജീവിക്കുന്ന മറ്റൊരു സംസ്ഥാനവും വേറെ ഇല്ല എന്നും ഇവര്‍ ചൂണ്ടി കാട്ടുന്നു. എറണാകുളം കൊച്ചി സ്വദേശിയായ യുവാക്കള്‍ ആണ് വീഡിയോടെ പിന്നില്‍…
ആരെയും ലക്‌ഷ്യം വെച്ചുള്ള കുറ്റം പറച്ചിലല്ല, എല്ലാവരുടെയും ഒപ്പം നിന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്
ഈ വീഡിയോ എന്നിവര്‍ അവകാശപ്പെടുന്നു.
മികച്ച പ്രതികരണവുമായി മുന്നേറുന്ന ‘കേരളത്തെ പാകിസ്ഥാന്‍ ആക്കല്ലേ’ എന്ന വീഡിയോ കാണാം