കീരവാണി സംഗീതം ഒന്നാമൻ
ഗിരീഷ് വർമ്മ ബാലുശ്ശേരി
RRR എന്ന ബിഗ് ബഡ്ജറ്റ് തെലുഗു ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാർ നേടിയ വിവരം അതീവ സന്തോഷത്തോടെ നമ്മളും അനുഭവിക്കുന്നു. എം എം കീരവാണി എന്ന ആന്ധ്രാപ്രദേശുകാരൻ ഇന്ത്യയുടെ ശബ്ദമാണ് ഓസ്കാർ വേദികളിൽ കുളിരണിയിപ്പിച്ചതും, പുരസ്കാരം നേടിയതും.. എം എം കീരവാണി എന്ന സംഗീതജ്ഞന്റെ പാട്ടു വിശേഷം നമ്മൾ തെലുങ്കിലും, തമിഴിലും, മലയാളത്തിലുമായി തൊണ്ണൂറു കാലം മുതൽ കേട്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ തെലുഗു സൂപ്പർ സ്റ്റാറുകളുടെ ബ്രഹ്‌മാണ്ഡ സിനിമകളിൽ ഡപ്പാം കൂത്ത് ഗാനങ്ങളിലൂടെയും പ്രണയ ഗാനങ്ങളിലൂടെയും അറിയുന്നത്. മലയാളത്തിൽ ഇദ്ദേഹത്തിന്റെ നേരിട്ടുള്ള സംഭാവന എന്ത് എന്നറിയുന്നത് രസകരം. മലയാളത്തിൽ ചെയ്തതെല്ലാം സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആണ്.
1991 ആദ്യമായി നീലഗിരി എന്ന ഐവി ശശി ചിത്രത്തിൽ അതിലെ അഞ്ചോളം ഗാനങ്ങൾ ഉണ്ട്. എല്ലാം എഴുത്തിലും സംഗീതത്തിലും മികച്ചതായിരുന്നു. പി കെ ഗോപിയുടെ വരികൾ .
തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ …
കിളിപാടുമേതോ…
മഞ്ഞുവീണ പൊൻതാരയിൽ ..
പൊന്നരളി കൊമ്പിലെ കുയിലേ പറയൂ…
മേലെ മാനത്തെ തേര് …
അടുത്ത ചിത്രം കൈതപ്രം രചനയിൽ സൂര്യമാനസം
തരളിത രാവിൽ മയങ്ങിയോ സൂര്യമാനസം എന്ന ഗാനത്തിന്റെ ഈണത്തിൽ മനസ്സുടക്കാത്തവരുണ്ടാവില്ല.
പിന്നീട് ഭരതന്റെ ദേവരാഗത്തിൽ . എം ഡി രാജേന്ദ്രന്റെ രചന
ശിശിരകാല മേഘമിഥുന രതിപരാഗമോ എന്ന ജയചന്ദ്രൻ , കെ എസ് ചിത്ര യുഗ്മ ഗാനം പ്രണയതീവ്രതയുടെ ധന്യനിമിഷങ്ങൾ ആസ്വദിക്കാൻ ആവുന്നത്….
യ യ യ യാദവാ …
ശശികല ചാർത്തിയ…
കരിവരിവണ്ടുകൾ കുറുനിരകൾ
താഴമ്പു മുടിമുടിച്ച് …
എന്നിവയെല്ലാം ഹിറ്റുകളായി പരിണമിച്ചിരുന്നു..
ഇത്രയൊക്കെ മലയാളത്തിൽ ചെയ്‌തെങ്കിലും കൂടുതൽ ശ്രദ്ധ തെലുഗു , തമിഴ് മേഖലയിൽ ആയതു കൊണ്ട് കൂടുതൽ നേരിട്ടനുഭവിക്കാൻ നമുക്കാവുന്നില്ല.മൊഴിമാറ്റ സിനിമകൾ മലയാളത്തിലേക്ക് കൂടുതൽ കടന്നു വരുന്നുണ്ട്.പുന്നാര പേട മാനേ … എന്ന ഏയ് ഹീറോയിലെ ഗാനം മുതൽ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ രചനയിലും മറ്റുമായി ഇവിടെ കേട്ട് വരുന്നുണ്ട്. രണ്ടു ബാഹുബലി ചിത്രങ്ങളിലെയും ഗാനങ്ങൾ മലയാള ഗാനങ്ങൾ പോലെ നമ്മൾ ആസ്വദിച്ചിട്ടുണ്ട്. ഇന്നിപ്പോൾ ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്ന എം എം കീരവാണി സംഗീതത്തിന്റെ മികവ് … മലയാളി എന്ന നിലയിൽ നമുക്കും അഭിമാനിക്കാം. എം എം കീരവാണിയ്ക്ക് അഭിനന്ദനങ്ങൾ