KERALAM
ബിഎംഎസ് നേതാവിനെ ചോദ്യം ചെയ്തതോടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് പത്തര മാറ്റ് രാജ്യസ്നേഹികളായ ബി ജെ പി യിലേയ്ക്ക് തിരിഞ്ഞു കഴിഞ്ഞു
ബി എം എസ് നേതാവിനെ ചോദ്യം ചെയ്തതോടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് പത്തര മാറ്റ് രാജ്യസ്നേഹികളായ ബി ജെ പി യിലേയ്ക്ക് turn ചെയ്തു കഴിഞ്ഞു. ഏതായാലും ഇപ്പോൾ നടക്കുന്നത്
181 total views

ബി എം എസ് നേതാവിനെ ചോദ്യം ചെയ്തതോടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് പത്തര മാറ്റ് രാജ്യസ്നേഹികളായ ബി ജെ പി യിലേയ്ക്ക് turn ചെയ്തു കഴിഞ്ഞു. ഏതായാലും ഇപ്പോൾ നടക്കുന്നത് ബി ജെ പി യുടെ അജണ്ടാ സെറ്റിങ്ങാണ്. അവരുടെ നേതാവ് ബി ഗോപാലകൃഷ്ണൻ ഏ ഐ സി സി ലെവലിലുള്ള ഒരു കോൺഗ്രസ്സ് നേതാവിന് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്നാ സുരേഷുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു. ഇതേ ബി ഗോപാലകൃഷ്ണനാണ് മിനിഞ്ഞാന്ന് മുഖ്യമന്ത്രിയേയും സി. പി. ഐ (എം) നേതാക്കളേയും ഒരടിസ്ഥാനവുമില്ലാതെ ഇതിലേയ്ക്ക് കണക്കറ്റ് ചെയ്ത് ആരോപണമുന്നയിച്ചത്.
എന്നാൽ വാർത്താ സമ്മേളനവേളയിലെവിടെയും ബി എം എസ് നേതാവിന്റെ വീട്ടിലെ കസ്റ്റംസ് റെയ്ഡിനെക്കുറിച്ചോ കസ്റ്റംസ് തിരയുന്ന ബി ജെ പി പ്രവർത്തകൻ സന്ദീപ് നായരെക്കുറിച്ചോ ഒരക്ഷരം ബി ഗോപാലകൃഷ്ണൻ മിണ്ടിക്കണ്ടില്ല !
അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും അത് ചാനലുകളിലൂടെ ബ്രേക്ക് ചെയ്ത് പുകമറ സൃഷ്ടിയ്ക്കുകയും ചെയ്യുക എന്നതല്ലാതെ ബി ഗോപാലകൃഷ്ണനോ തുടർ ദിവസങ്ങളിൽ ആരോപണമുന്നയിക്കാൻ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്ന ബി ജെ പി നേതാക്കൾക്കോ മറ്റു താത്പര്യങ്ങളൊന്നുമില്ല. അങ്ങിനെ സർക്കാരിനെ ദുരാരോപണങ്ങളിലൂടെ പ്രതിരോധത്തിലാക്കി കോവിഡ് 19 അതിജീവനങ്ങളെ ദുർബലപ്പെടുത്താനാകുമോ എന്നതിനാണ് വിഫല ശ്രമങ്ങളെല്ലാം.
കെ സി വേണുഗോപാലിനെതിരായ ബി ഗോപാലകൃഷ്ണന്റെ ആരോപണത്തോടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണമറിയാൻ താത്പ്പര്യമുണ്ട് .കഴിഞ്ഞ ദിവസങ്ങളിലെ രമേശ് ചെന്നിത്തലയുടേയും കെ സുരേന്ദ്രന്റെയും പ്രസ് മീറ്റിന്റെ ഉള്ളടക്കങ്ങൾ എല്ലാ നിലയിലും ഒന്നു തന്നെ ആയിരുന്നല്ലോ .*പറഞ്ഞു വന്നത് ബി ഗോപാലകൃഷ്ണന്റെ ആരോപണങ്ങൾ നമ്മളാഘോഷിക്കാൻ നിൽക്കേണ്ടതില്ല എന്നതാണ്. നാളെ എം ടി രമേശ് ഇതിലും മുഴുത്തതുമായി നമുക്കെതിരെ വരും.
കേസിലെ പ്രതി സ്വപ്ന കൊടുത്ത മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ്.അതില്‍ അണ്ടര്‍ ലെെന്‍ ഇട്ട ഭാഗം വായിച്ച് നോക്കുക.
“2019 സെപ്റ്റംബര്‍ വരെ UAE കോണ്‍സിലേറ്റ് സെക്രട്ടറി ആയിരുന്ന ശേഷം ജോലി രാജി വെച്ച് പ്രെെസ് വാട്ടര്‍ ഹൗസ് (PWH) എന കമ്പനിയില്‍ കോണ്ട്രാക്റ്റ് സ്റ്റാഫ് ആയി ജോലിക്ക് കയറി.PWC പ്രധാനമായും വര്‍ക്കുകള്‍ ചെയ്യുന്നത് ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്ക് എന്ന പ്രൊജക്റ്റുമായാണ്”
സിമ്പിള്‍ ആയി പറഞ്ഞാല്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അവരുടെ കീഴില്‍ പൊതു കുളങ്ങള്‍ നിര്‍മിക്കാന്‍ ഒരു കമ്പനി രൂപീകരിക്കുന്നു,ആ കുള നിര്‍മാണ കമ്പനിക്ക് കുളത്തിന് അടിയില്‍ വെക്കാന്‍ നെല്ലിപ്പലകകള്‍ നിര്‍മിച്ചു നല്‍കാനായി വേറൊരു സ്വകാര്യ സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കുന്നു,ആ സ്വകാര്യ കമ്പനിയിലെ നെല്ലി മുറിക്കുന്ന മര തൊഴിലാളി സ്വര്‍ണം കടത്തിയാല്‍ പൊതുമരാമത്ത് മന്ത്രി രാജി വെക്കണം എന്ന് പറഞ്ഞാല്‍ എങ്ങനെ ഉണ്ടാവും…?
ആ ലോജിക്കേ ഇവിടെ മുഖ്യമന്ത്രിയെ ഇതിലേക്ക് പിടിച്ച് കെട്ടുന്നതിലും ഉള്ളൂ.സ്വപ്ന കൗണ്‍സിലേറ്റ് സെക്രട്ടറി ആയ സമയത്ത് അൗദ്യോഗികമായ പല പരിപാടികള്‍ക്കും കേരളത്തിലെ ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളുമായും നില്ക്കുന്ന ഫോട്ടോകള്‍ കാണാന്‍ പറ്റും,അതിന് ഒഫീഷ്യല്‍ മാനങ്ങളില്‍ കവിഞ്ഞ് ഒന്നും ഇല്ല. 2019 ന് ശേഷം സ്വര്‍ണ ഒരു ഐ.ടി കമ്പനിയിലെ വെറും കോണ്ട്രാക്റ്റ് സ്റ്റാഫ് മാത്രമാണ്.
ഐ.ടി വകുപ്പിലെ സ്റ്റാഫല്ല,ഐ.ടി വകുപ്പിന്റെ കീഴിലെ സ്പേസ് പാര്‍ക്ക് പ്രൊജക്റ്റിലെ സ്റ്റാഫും അല്ല,അവര്‍ ടെക്നിക്കല്‍ സഹായം തേടുന്ന വേറൊരു സ്വകാര്യ കമ്പനിയിലെ PRO പണിയെടുക്കുന്ന സ്ത്രീ സ്വര്‍ണം കടത്തിയതിന് മുഖ്യന് രാജി വെക്കണം എന്നൊക്കെ പറയണേല് ചില്ലറ തൊലിക്കട്ടി ഒന്നും പോര.
**
182 total views, 1 views today