ചന്ദ്രശേഖർ ആസാദ് എസ്.ഡി.പി.ഐയുടെ പരിപാടിയിൽ പങ്കെടുക്കുന്നത് ശരിയോ ?

0
125
കെ ജി സൂരജ്
സ. അഭിമന്യുവിനെ അരുംകൊല ചെയ്ത, ജോസഫ് മാഷിന്റെ കൈ അരിഞ്ഞിട്ട ന്യൂനപക്ഷ വർഗ്ഗീതയുടെ ഇന്ത്യൻ മുഖം; എസ്. ഡി. പി. ഐ വേദിയിലാണ് പിന്നാക്ക സ്വത്വവാദികൾ കൊണ്ടാടുന്ന ഭീം ആർമിയുടെ ചന്ദ്രശേഖർ ആസാദ് രാവണൻ പങ്കെടുക്കുന്നത്.
ഭരണഘടനാ വിരുദ്ധ വിചാരധാര C A A, N R C വിരുദ്ധ സെക്കുലർ സഹനങ്ങൾ മതനിരപേക്ഷ ജനാധിപത്യ വാദികളുടെ നേതൃത്വത്തിൽ രാജ്യമാകെ പുരോഗമിയ്ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിൽ ആർ. എസ്. എസ്സിന്റെ മറുപുറമായ എസ്. ഡി. പി. ഐ സംഘടിപ്പിയ്ക്കുന്ന വിഭാഗീയ നീക്കങ്ങൾ സെക്കുലർ പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്നതിനുള്ളവയാണ്.
സെക്കുലറെന്ന പ്രതീതി ജനിപ്പിച്ച ചില മുന്നേറ്റങ്ങളിലടക്കം ബിംബാരാധന (പോസ്റ്ററുകളിലൂടെ) ഒളിച്ചുകടത്തിയവർക്കും മതവർഗ്ഗീയത സാധ്യമാക്കാൻ ശ്രമിയ്ക്കുന്ന സാമാന്യവത്ക്കരണങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല. ചന്ദ്രശേഖർ ആസാദ് രാവണനെ പിന്തുണയ്ക്കുന്നവരുടെ എസ്. ഡി. പി. ഐ യോടുള്ള സമീപനം അറിയാൻ താത്പ്പര്യമുണ്ട്.