വെറും 4 ദിവസം കൊണ്ട് 550 കോടി, കെജിഎഫ് -2 പുതിയ ചരിത്രം കുറിക്കുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
236 VIEWS

കെജിഎഫ് ചാപ്റ്റർ 2 ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയമാകുകയാണ്. നാല് ദിവസങ്ങള്‍ കൊണ്ട് 550 കോടി നേടിയാണ് ചിത്രം മുന്നേറുന്നത്. 100 കോടി ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങിയത്. റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് ഒരു ചിത്രം ആദ്യദിനം നേടുന്ന കളക്ഷനിൽ റെക്കോർഡ് ഇട്ടാണ് കെജിഎഫ് മുന്നേറ്റം തുടങ്ങിയത്. 7.48 കോടിയോളം നേടി കൊണ്ട് ഒടിയനെ പിന്നിലാക്കിയാണ് ചിത്രം ചരിത്രം കുറിച്ചത്.

പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്‍, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തോടെ പ്രശാന്ത് നീലിന്റെയും യാഷിന്റെയും താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. 2018 ലാണ് കെജിഎഫ് ആദ്യഭാഗം റിലീസിനെത്തിയത്. 80 കോടി ബജറ്റില്‍ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റര്‍ 250 കോടി നേടി ഏറ്റവുമധികം കളക്ഷന്‍ നേടുന്ന കന്നട ചിത്രമായി. ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോര്‍ഡ് നേടി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ