കേരളത്തിൽ ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ്- 2

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
43 SHARES
511 VIEWS

ആദ്യ ദിവസത്തെ കളക്ഷനിൽ ഒടിയനെ മലർത്തിയടിച്ചു കെജിഎഫ് -2. കേരളത്തിൽ നിന്നും ആദ്യദിനം ഏഴേകാൽ (7.25 )കോടി രൂപയാണ് കെജിഎഫ് നേടിയത്. ഇതോടെ ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയനും ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാറും കെജിഎഫ് 2 വിന് പിന്നിലായി. ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം തന്നെ കെജിഎഫ്‌ 2 വൻ മുന്നേറ്റമാണ് നടത്തുന്നത്. ഹിന്ദിയിൽ നിന്നും ആദ്യ ദിനം 50 കോടി രൂപയാണ് കെജിഎഫ് നേടിയത്. കെജിഎഫ് 2 ഇന്ത്യയിലെ പല റെക്കോഡുകളെയും തകർക്കുമെന്നാണ് പറയപ്പെടുന്നത്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യയൊട്ടാകെ മികച്ച അഭിപ്രായം നേടിയാണ് മുന്നേറുന്നത്. ക്ഷമയോടെ ഏറെനാൾ കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷയ്ക്കു അപ്പുറം ഉയർന്ന റിസൾട്ടാണ് ചിത്രം നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു കാര്യം ഉറപ്പാണ് ഈ സിനിമ കണ്ടിറങ്ങുന്ന ആരുടേയും മനസ്സിൽ നിന്നും ഐശുമ്മ എന്ന ഐഷ റാവുത്തർ അത്ര പെട്ടെന്ന് ഇറങ്ങി പോകില്ല

Faisal K Abu തരുൺ മൂർത്തി…കോവിഡിന് ശേഷം ആദ്യമായി തീയേറ്ററിൽ കണ്ട മലയാളസിനിമ