കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാൻ രണ്ടുദിവസം മാത്രം. അനുനിമിഷം ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ മാധ്യമങ്ങളിൽ നിറയുകയാണ്. എല്ലാത്തിനും വൻസ്വീകാര്യതയുമാണ് ലഭിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇപ്പോൾ വൈറലാകുന്ന വാർത്ത. “ലോകം കാത്തിരിക്കുന്ന കെ.ജി.എഫ് സിനിമ എഡിറ്റ് ചെയ്തത് 19കാരൻ ഉജ്വൽ” . സത്യത്തിൽ ഈ വാർത്ത ആസ്വാദകരിൽ വലിയ ഞെട്ടൽ ആണ് ഉണ്ടാക്കുന്നത്. ഒരു ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡ ചിത്രം എഡിറ്റ് ചെയ്തത് ഇത്രെയും കുറഞ്ഞ പ്രായത്തിലുള്ള ആളോ എന്ന ചോദ്യമാണ് എവിടെയും. പലർക്കും അത്ഭുതം ആണ് ഈ വാർത്ത സൃഷ്ടിക്കുന്നന്നത്.

ചിത്രത്തിൻറെ ആദ്യഭാഗം നേടിയെടുത്ത ഉജ്ജ്വല വിജയം കാരണം രണ്ടാംഭാഗത്തിന് പ്രതീക്ഷകൾ വാനോളം ആണ് പ്രേക്ഷകർ ഉയർത്തിയിരിക്കുന്നത്. ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ ബാഹുബലിക്കും ആർ ആർ ആറിനും ശേഷം ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ ഏപ്രിൽ പതിനാലിന് റിലീസ് ആകുകയാണ്. ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത് 19 വയസ്സുകാരനായ ഉജ്വൽ കുൽക്കർണിയാണ്. സോഷ്യൽ മീഡിയയിൽ ഒന്നും അത്ര ആക്ടീവ് അല്ലാത്ത ഉജ്ജ്വൽ എന്ന 19 കാരന്റെ വിശേഷങ്ങൾ തിരയുകയാണ് പ്രേക്ഷകർ.

കെജിഎഫ് ചാപ്റ്റർ-1- ന്റെ ഫാൻ എഡിറ്റ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ ഉജ്ജ്വൽ പുറത്തുവിട്ടിരുന്നു. അത് കണ്ട് ഇഷ്ടമായ സംവിധായകൻ പ്രശാന്ത് നീലാണ് ഈ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി ഉജ്ജ്വലിനെ സമീപിച്ചത്. ഇത്രയും വലിയ ബ്രഹ്മാണ്ട ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ ഭാഗമായതിൽ അത്ഭുതപ്പെട്ടു ഉറ്റുനോക്കുകയാണ് സിനിമ ലോകവും പ്രേക്ഷകരും. അതോടൊപ്പം ശ്രീകാന്ത് ഗൗഡ എന്ന പേര് KGF 2 ൽ നിന്ന് മാഞ്ഞുപോയതും അത്ഭുതമാണ്. ഒന്നാം ഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു ശ്രീകാന്ത് ഗൗഡ.

ഉജ്വലിന്റെ ആദ്യത്തെ ചിത്രം കൂടിയാണ് KGF ചാപ്റ്റർ 2 . ശ്രീകാന്ത് ഇല്ലാതെ റോക്കിയുടെ കഥ എങ്ങനെയിരിക്കും എന്നുള്ള ആകാംഷയിലാണ് പലരും .കാരണം അനന്ത് നാഗിന് പകരം പ്രകാശ് രാജ് ആണ് ഇത്തവണ റോക്കിയുടെ കഥ പറയാൻ എത്തുന്നത്. സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്ന ഭുവൻ ഗൗഡയെ പിടിച്ചു തന്റെ ആദ്യ സിനിമയായ ഉഗ്രത്തിന്റെ സിനിമാട്ടോഗ്രാഫർ ആക്കിയ പ്രശാന്ത് നീലിന്റെ കോൺഫിഡൻസ് തന്നെയാണ് ഉജ്വലിലും അർപ്പിച്ചിരിക്കുന്നത് എന്നാണു സിനിമാസ്വാദകരുടെ വിശ്വാസം.

Leave a Reply
You May Also Like

ചിന്തയുടെ അരുചിനാമ്പുകൾ മുളയ്ക്കുന്ന പടം

ന്നാ താൻ കേസ് കൊട് (2022) *സ്പോയിലർ അലർട്ട്* Girish Kumar N P വ്യവസ്ഥാപിതമായ…

ബോളിവുഡ് പുതിയ താഴ്ച്ചകളിലേക്ക്

ബോളിവുഡ് പുതിയ താഴ്ച്ചകളിലേക്ക് രണ്ടു വലിയ സൂപ്പർതാരങ്ങളുടെ സിനിമകൾ. അതും രക്ഷാബന്ധൻ ഹോളിഡേ റിലീസ്.എന്നിട്ടും രണ്ടിന്റെയും…

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ Alfy Maria പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും.…

”ഫീൽഡിൽ പിടിച്ചു നില്ക്കാനാണോ ” മീരയുടെ ഫോട്ടോയ്ക്കടിയിൽ കമന്റുകൾ

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന്റെ പ്രിയതാരം മീരാജാസ്മിൻ മടങ്ങിവരുന്നത്. എന്നാൽ പഴയ അതെ ചുറുചുറുക്കിലും യുവത്വത്തിലുമാണ്…