കന്നട സിനിമയെ ലോകനിലവാരത്തിൽ എത്തിച്ച കെജിഎഫ് ചാപ്റ്റർ 2 റിലീസ് ആകാനൊരുങ്ങുകയാണ്. ഇത്രമാത്രം മീഡിയ പബ്ലിസിറ്റി കിട്ടിയ ചിത്രം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ചിത്രം ഏപ്രിൽ 14 ന് റിലീസ് ചെയ്യുകയാണ്. എന്നാൽ ഒന്നാംഭാഗം തിയേറ്ററിൽ കാണാൻ സാധിക്കാത്ത പ്രേക്ഷകർ അനവധി ഉണ്ടായിരുന്നു. അവരെ ഉദ്ദേശിച്ചാണ് നിര്‍മ്മാതാക്കള്‍ ആദ്യഭാഗം തിയറ്ററുകളില്‍ വീണ്ടും എത്തിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 1 കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ഇന്നു മുതല്‍ കാണാനാവും.
നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ച് ചാപ്റ്റർ 1 കന്നട പതിപ്പ് 13 സ്ക്രീനുകളിലും തെലുങ്ക് പതിപ്പ് ആറ് സ്ക്രീനുകലിലും തമിഴ് പതിപ്പ് നാല് സ്ക്രീനുകളിലും റിലീസ് ചെയ്‍തപ്പോള്‍ മലയാളം പതിപ്പിന് ഒരു സ്ക്രീന്‍ മാത്രമാണ് ഉള്ളത്. കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റര്‍ 1 മലയാളം പതിപ്പ് റീ റിലീസ് ചെയ്‍തിരിക്കുന്നത്.