അനന്ത് നാഗിന് പകരം പ്രകാശ് രാജ്, ഇനി അയാളാണോ റോക്കി ? ആരാധകർക്ക് നെഞ്ചിടിപ്പ് കൂടുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
506 VIEWS

കെജിഎഫ് ചാപ്റ്റർ 1 എന്ന ബ്രഹ്മാണ്ഡ സിനിമ സാൻഡൽ വുഡ് ഫിലിം ഇന്ഡസ്ട്രിക്ക്‌ നൽകിയ ഉത്തേജനം ചെറുതൊന്നും അല്ല. ചിത്രം പാൻ ഇന്ത്യൻ തലത്തിൽ തന്നെ വമ്പിച്ച വിജയമാണ് നേടിയത്. പ്രശാന്ത് നീൽ എന്ന സംവിധായകനെ ലോകമറിയാൻ കാരണമായ സിനിമയാണ് കെജിഎഫ്. റോക്കിയായി സൂപ്പർതാരം യാഷും എത്തുമ്പോൾ പൊടിപാറി എന്നുതന്നെ പറയാം. ആദ്യഭാഗത്തിൽ ചാനൽ ഫ്ലോറിലിരുന്നു റോക്കിയുടെ കഥപറയുന്ന ആനന്ദ് എന്ന കഥാപാത്രം ഏവരും ഓർക്കുന്നുണ്ടാകും. അനന്ത് നാഗ് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. എന്നാൽ കെജിഎഫ് ചാപ്റ്റർ 2 വരുമ്പോൾ ചാനൽ ഫ്ലോറിലിരുന് കഥപറയുന്നതായി അനന്ത് നാഗിനുപകരം പ്രകാശ് രാജിനെയാണ് കാണാൻ കഴിയുന്നത്. ഇങ്ങനെ സംഭവിക്കാൻ കാരണം എന്തെന്ന് ആർക്കും മനസിലാകുന്നില്ല. എന്നാൽ ആരാധകരിൽ ചിലരുടെ അഭിപ്രായത്തിൽ വലിയൊരു ട്വിസ്റ്റ് ആകും സംവിധായകൻ കരുതി വച്ചിരിക്കുന്നത് . അനന്ത് നാഗിന്റെ കഥാപാത്രം റോക്കിയാണ് എന്നാണു അവർ പറയുന്നത്. എങ്കിൽ അതൊരു വലിയ പഞ്ച് സീൻ ആയിരിക്കും എന്നാണു അഭിപ്രായം. എന്തായാലും കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്