ബുക്കിങ് ആരംഭിച്ചതേയുള്ളൂ, കെജിഎഫ് ചാപ്റ്റർ 2 ചരിത്രം കുറിക്കുന്ന ലക്ഷണമാണ്. ബുക്കിങ് ആരംഭിച്ചു 12 മണിക്കൂറിനുള്ളിൽ 1.07 ലക്ഷം ടിക്കറ്റ് ആണ് വിറ്റുപോയത്. 3.35 കോടി രൂപയാണ് അതുവഴി ലഭിച്ചത്. 75 ലക്ഷം രൂപയുടെ ടിക്കറ്റും വിറ്റുപോയത് ഡൽഹിയിൽ ആണ്. മുംബയിൽ വിറ്റഴിച്ചത് 60 ലക്ഷം രൂപയുടെ ടിക്കറ്റ് ആണ്. രാജമൗലിയുടെ ആർ ആർ ആറുമായാണ് കെജിഎഫ് 2 കളക്ഷന്റെ കാര്യത്തിൽ മത്സരിക്കാൻ പോകുന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും. കേരളത്തിൽ ചിത്രം എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. കന്നടയ്ക്ക് പുറമേ, തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് കെജിഎഫ് ഇറങ്ങുന്നത്.
**