“സൈന്യത്തിന് വരെ റോക്കിയെ ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ ഇന്ത്യ എങ്ങനെ ചൈനയെയും പാകിസ്താനെയും നേരിടും ?” ,കെജിഎഫിനെ വിമർശിച്ചു എയറിലായി കമാൽ ആർ.ഖാൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
54 SHARES
647 VIEWS

മികച്ച പ്രതികരണങ്ങളോടെയും കളക്ഷനോടെയും കെജിഎഫ് ചാപ്‌റ്റർ 2 വാർത്തകളിൽ നിറയുകയാണ് . പോസിറ്റിവ് റിവ്യൂകളുടെ ചാകരയാണ് എവിടെയും. എന്നാൽ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയാണ് നടനും സിനിമാ നിരൂപകനുമായ കമാൽ ആർ.ഖാൻ എന്ന കെ.ആർ.കെ. അതിലൂടെ കക്ഷി പുലിവാലാണ് പിടിച്ചിരിക്കുന്നത്. കെജിഎഫ് ആരാധകർ വെട്ടുകിളികളെ പോലെ വന്നു ആക്രമിക്കുകയാണ്.

കെജിഎഫ് 2 മൂന്ന് മണിക്കൂർ പീഡനമാണെന്നാണ് ആശാൻ പറയുന്നത്. അദ്ദേഹത്തിന്റെ പ്രതികരണം ട്വിറ്ററിലൂടെയായിരുന്നു . സിനിമയെന്ന പേരിൽ വെറുതെ പ്രേക്ഷകരുടെയും പ്രൊഡ്യൂസറുടെയും പൈസ കളയാൻ എടുത്ത ചിത്രമാണെന്നും തല പെരുക്കുന്ന സംഭാഷണങ്ങൾ മാത്രമാണ് സിനിമ മുഴുവനെന്നും കമാൽ ട്വീറ്റ് ചെയ്തു. എയർഫോഴ്സിനും ഇന്ത്യൻ മിലിട്ടറിക്കും റോക്കിയെ ഒന്നും ചെയ്യാനാകുന്നില്ലെന്നും പ്രധാനമന്ത്രിയെ വരെ നേരിട്ട് ചെന്ന് വെല്ലുവിളിക്കുന്നെന്നും കൊള്ളാം പ്രശാന്ത് ഭായി.. ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ പാകിസ്ഥാനെയും ചൈനയെയും നേരിടുമെന്നും… … എന്നുമായി മറ്റൊരു ട്വീറ്റിലൂടെ കമാൽ ചോദിക്കുന്നത്.

എന്നാൽ കമാലിന്റെ ട്വീറ്റ് വെെറലായതോടെ കെജിഎഫ് ആരാധക‌ർ രംഗത്തെത്തി. കടുത്ത ആക്രമണവും തുടങ്ങി. ദേശദ്രോഹിയെന്നു വരെ വിശേഷണം കേട്ട കമാൽ ഇപ്പോൾ എയറിലാണ്. എന്തായാലും ഇയാൾ ഇതാദ്യമായല്ല ഇത്തരം പ്രശസ്തമായ സിനിമകളെ വിമർശിക്കുന്നത്. വെറും പബ്ലിസിറ്റി സ്റ്റണ്ട് എന്നാണു പൊതുവെ കമാലിനെ കുറിച്ച് പറയുന്നത്. മുൻപ് ബാഹുബലിയെയും രാജമൗലിയെയും വിമര്ശിച്ചും ആശാൻ എയറിൽ ആയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…? എന്നാണു അമേയ മാത്യുവിന്റെ ചോദ്യം

പ്രശസ്ത നടിയും മോഡലുമാണ് അമേയ മാത്യു. 2017ല്‍ പുറത്തിറങ്ങിയ ആട് 2വിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്

ടീച്ചറുടെ ലെഗ്ഗിൻസ്

ഇന്ന് മാധ്യമങ്ങളും സോഷ്യൽ സോഷ്യൽ മീഡിയയും ചർച്ച ചെയ്യുന്ന പ്രധാനവിഷയത്തിന്റെ മാധ്യമ തലക്കെട്ട്

സിൽക്ക് സ്മിതയുടെ ബിഗ്രേഡ് ചിത്രത്തിൽ നായകനായ, ഉർവശിയുടെ സഹോദരൻ നന്ദുവിന് പിന്നെന്തുസംഭവിച്ചു ?

കൗമാരക്കാരനായ വീട്ടുവേലക്കാരൻ ആ വീട്ടിലെ മുതിർന്ന മൂന്നു സ്ത്രീകളുമായി ഉണ്ടാകുന്ന അസാധാരണ ബന്ധത്തിന്റെ