ആസ്വാദകരുടെ അഭിപ്രായങ്ങൾ

എഴുതിയത് : ക്യാപ്റ്റൻ ഹോൾട്ട്

പ്രതീക്ഷകള്‍ തകര്‍ത്ത് കളഞ്ഞ KGF 2 …

ബാഹുബലി പോലൊരു ഫിലിം ഫ്രാഞ്ചൈസ് ഇന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ബെഞ്ച്മാര്‍ക്ക് ഒരുപാട് ഉയരത്തിലാണ്‌.ഒരു ഫിലിംഫ്രാഞ്ചൈസ് ഡിസൈന്‍ ചെയ്യപ്പെടുമ്പോള്‍ ഒന്നാം ഭാഗത്തിനൊപ്പമോ/മേലെയോ നില്ക്കുന്ന അതിഗംഭീര അനുഭവമാണം രണ്ടാംഭാഗം എന്നതാണ് അത് നേരിടുന്ന ഏറ്റവും വലിയ ചലഞ്ച്.സിനിമ എന്ന മാധ്യമത്തിലെ തന്നെ ഏറ്റവും വലിയ റിസ്കി ഗാംബിള്‍!!രാജമൗലി ഏറ്റെടുത്ത് വിജയിപ്പിക്കുകയും,ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യത ഇല്ലയെന്ന് കരുതിയ അപൂര്‍വ്വമായ ഒരു നേട്ടം.എത്ര ഹൈപ്പും,പൊസിറ്റീവ് റിപ്പോര്‍ട്സ് വന്നാലും ബാഹുബലി സൃഷ്ടിച്ച ബെഞ്ച്മാര്‍ക്‌ ആരും തിരുത്തില്ല…തിരുത്താന്‍ കഴിയില്ല എന്ന ”പ്രതീക്ഷയാണ്” കെജിഎഫ് ചാപ്റ്റര്‍ 2 എന്ന ഇതിഹാസ സിനിമ തരിപ്പണമാക്കിയത് (with style and substance) !!

ട്രെയിലറും ടീസറും സംതൃപ്തി നല്കിയെങ്കിലും ബാഹുബലി 2 പോലൊരു അത്ഭുതം ഇനി സംഭവിക്കില്ല എന്ന വര്‍ഷങ്ങളായുള്ള ധാരണയാണ് സിനിമ തുടങ്ങി വെറും മിനുറ്റുകള്‍ക്കുള്ളില്‍ തകര്‍ത്ത്കളഞ്ഞത്…ആനന്ദ് നാഗിലൂടെ chapter 1ല്‍ കണ്ട EL-Dorado ചരിത്രത്തിലേയ്ക്ക് ഇക്കുറി പ്രകാശ് രാജിലൂടെയാണ് ടേക്ക് ഓഫ് ചെയ്യുന്നത്.ഒരു നിമിഷത്തെ മൗനത്തിന് ശേഷം,അക്ഷരാര്‍ത്ഥത്തില്‍ തീയേറ്റര്‍ പൊട്ടിത്തെറിക്കുന്ന ലെവലില്‍ പ്രേക്ഷകരെ ഉന്മാദത്തിന്റെ കൊടുമുടി എത്തിച്ചാണ് ടൈറ്റില്‍ കാര്‍ഡ് വരുന്നത്(കത്തിപ്പടരുന്നത് എന്നതാവും കൂടുതല്‍ ശരി)!!ഫസ്റ്റ് ഷോട്ട് തൊട്ട് end credits വരെ ആ euphoric atmosphere അങ്ങനേ നിലനിര്‍ത്തുന്നു എന്നതിലുപരി,പ്രേക്ഷകരെ ആ ലോകത്തില്‍ അങ്ങ് കുടുക്കി നിര്‍ത്തുകയാണ് പ്രശാന്ത് നീല്‍.. ഇമോഷണലായ് കണക്റ്റ് ചെയ്ത് നില്‍ക്കുന്ന കഥയില്‍ മാസ്സ് എലവേഷന്‍ സീക്വന്‍സുകള്‍ എങ്ങനെയാണ് അയാള്‍ ചെയ്ത് വച്ചിരിക്കുന്നതെന്ന്,ഒരു പാക്ക്ഡ് ക്രൗഡിന്റെ ഇടയില്‍ ഇരുന്ന് അസ്വദിച്ചറിയേണ്ട അത്ഭുതമാണ്!

ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് സിനിമയെടുക്കുക എന്നത് തന്നെ ഒരു ഹിമാലയന്‍ ടാസ്കാണ്,അതിനും ഒരുപടി മേലെയ്ക്ക്…വരുംകാലത്തും ഒരു എവര്‍ഗ്രീന്‍ കള്‍ട് ഫോളോയിങ് നേടിയെടുക്കും വിധത്തില്‍ ഒരു സിനിമ സൃഷ്ടിക്കുക എന്നത് അസാധ്യ പ്രതിഭയുള്ള ഒരു ഫിലിംമേയ്‌ക്കര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്.പലര്‍ക്കും ബാലികേറാമലയായ ഈ സംഭവമാണ് പ്രശാന്ത് നീല്‍ തുടര്‍ച്ചയായ് തന്റെ മൂന്നാമത്തെ സിനിമയിലും മറ്റുള്ളവര്‍ക്ക് ഒരു റെഫറന്‍സ് മെറ്റീരിയലാവും വിധത്തില്‍ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്.രാജമൗലി ഒക്കെ ഒരു പതിറ്റാണ്ട് കാലത്തെ അദ്ധ്വാനം കൊണ്ട് തുടങ്ങി വച്ച വലിയൊരു movement, പ്രശാന്ത് തന്റെ വെറും മൂന്നാമത്തെ സിനിമയിലൂടെയാണ് ഏറ്റെടുത്ത് മറ്റൊരു തലത്തിലേയ്ക്ക് കൊണ്ട്പോവുന്നത്.കെട്ടുറപ്പുള്ള തിരക്കഥയാണ് കെജിഎഫിന്റെ ആത്മാവ്.ഒപ്പം ഭുവന്‍ ഗൗഡ,രവി ബാസുര്‍,19കാരനായ ഉജ്ജ്വല്‍ കുല്‍ക്കര്‍ണ്ണി അടക്കമുള്ള സ്ട്രോങ് ടെക്നിക്കല്‍ സൈഡും അവരില്‍ നിന്നും തനിക്ക് വേണ്ട ഔട്ട്പുട്ടിനെ പറ്റിയും,തന്റെ ക്രാഫ്റ്റിനെ പറ്റിയും വ്യക്തമായ ധാരണയുള്ള ഒരു ഫിലിംമേയ്ക്കറും കൂടിചേര്‍ന്നു എന്നതാണ് കെജിഎഫ് ആഘോഷിക്കപ്പെടുന്ന ഒരു കൊമേഴ്സ്യല്‍ സിനിമയായ് മാറിയതിലെ രഹസ്യം

യാഷ് അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.അസൂയപ്പെടുത്തും വിധം ഡോമിനേറ്റിങ് സ്ക്രീന്‍ പ്രസന്‍സും,സ്വാഗ്ഗും ആണ് അയാള്‍ക്കുള്ളത്.മറ്റൊരാള്‍ക്കും ഇത്ര കണ്‍വിന്‍സിങ്ങായ് റോക്കിയെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല!ഇന്ത്യന്‍ കൊമേഴ്സ്യല്‍ സിനിമകളില്‍ വന്നിട്ടുള്ളതില്‍ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രങ്ങളിലൊന്നാണ് രവീണയുട് റെമിക സെന്‍,സഞ്ജയ് ദത്തിന്റെ അധീര ഗംഭീരമായ് സ്കോര്‍ ചെയ്യുന്നുണ്ടെങ്കിലും, സ്ക്രീന്‍ടൈം അല്പം കുറവാണ് എന്നതാണ് ഏക ന്യൂനത.
ശ്രീനിധി,പ്രകാശ് രാജ് അടക്കമുള്ളവര്‍ അവരുടെ വേഷം ഭംഗിയായ് കൈകാര്യം ചെയ്തിട്ടുണ്ട്.ഗംഭീര പ്രൊഡക്ഷന്‍ ഡിസൈന്‍,നിലവാരമുള്ള CGI എന്നിവയും കൈയ്യടി അര്‍ഹിക്കുന്നുണ്ട്.
ഇതിനും മുകളിലേയ്ക്ക് പ്രശാന്ത് നീലിന് ഹീറോയിസം കാണിക്കാന്‍ കഴിയുമോ?അയാളുടെ കരിയര്‍ കെജിഎഫിന് മുകളിലേയ്ക്ക് വളരുമോ?

എന്നൊക്കെ സംശയിച്ചെങ്കിലും,അയാള്‍ അതിനും മുകളിലേയ്ക്ക് വളരും,ഇതിലും കട്ടയ്ക്ക് നിക്കുന്ന ഹീറോയിസം ഇനിയും അയാളുടെ സിനിമയില്‍ കാണാന്‍ കഴിയും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്.അതിന് അടിവരയിടുന്നത് ഉഗ്രം മുതല്‍ KGF chapter 2 വരെയുള്ള അയാളുടെ സിനിമകളാണ്.ഓരോ സിനിമയിലും സെറ്റ് ചെയ്യുന്ന എക്സൈറ്റ്മെന്റും ഹീറോയിക് എലമെന്റ്സും അയാള്‍ തന്നെ അടുത്തതില്‍ തിരുത്തിയെഴുതുന്നു,സലാറിലും അങ്ങനെ തന്നെയാവും എന്ന് വിശ്വസിക്കുന്നു,കാത്തിരിക്കുന്നു…..

കുറിപ്പ്: 2018ല്‍ അന്‍പത് പേര്‍ തികച്ചില്ലാതെ കണ്ട സിനിമയുടെ രണ്ടാം ഭാഗം ഇപ്പോള്‍ അഞ്ഞൂറ് പേരോടൊപ്പമിരുന്ന് കണ്ടപ്പോള്‍ കിട്ടിയ സന്തോഷം ♥ അതൊരു വല്ലാത്ത സുഖമാണ് !

****

എഴുതിയത് : Jayan George Abraham

സമയമില്ല… തിരക്കാണ്… ഓഹ് സിനിമയൊക്കെ ആര് തീയറ്ററിൽ പോയി കാണാനാണ്… ഇങ്ങനെ ചിന്തിക്കുന്ന ഒരാൾ ആണൊ നിങ്ങൾ…. നോക്കു ഞാൻ നിങ്ങൾക്ക് ഒരു ഉപദേശം തരാം… K.G.F എന്ന ഈ പ്രതിഭാസത്തെ ഒരിക്കലും നിങ്ങൾ എതിർത്ത് നില്ക്കരുത്.. ഇവിടെ..ഈ നിമിഷം നിങ്ങളുടെ ചിന്തകളെ…ആ വലിയ പിന്തിരിപ്പൻ വിരസതയെ പിച്ചിച്ചീന്തിയെറിയൂ …

എന്നിട്ട് പോ…. വേഗം പോ.. ഞാൻ പറയുന്നു ഒരിക്കൽ ഒരു ‘ഷോലെ’ സംഭവിച്ചു…. ഒരിക്കൽ ഒരു ‘ബാഷ’ സംഭവിച്ചു….ഇനിയും ഒരിക്കൽ ഒരു ‘സ്ഫടികം’വും മറ്റൊരിക്കൽ ‘ദേവാസുരവും’ സംഭവിച്ചു… ഇന്ന് കാലം നിങ്ങളുടെ തൊട്ടടുത്ത സിനിമാ ശാലയിൽ നിശ്ചലനായി നിൽക്കുന്നു… കാലഗണനകളുടെ പ്രവചനങ്ങളിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസം….. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടാവുന്ന ഒരു സിനിമ… അത് അനുഭവിച്ചു തീർക്കാനുള്ളതാണ്…. വെറുതെ ഒരു അനുഭവമല്ല…അടിമുതൽ മുടി വരെ വിറകൊള്ളുന്ന…കണ്ണുകളിൽ മഹേന്ദ്രജാലം കാട്ടാൻ കഴിയുന്ന ഒരു സിനിമ…

K.G.F 2 പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഹൊമ്പാലെ പിക്ചേഴ്സ് നിർമ്മിച്ച്
തീയറ്ററുകളിൽ എത്തിയ ഈ സിനിമ ഇന്നലെ ഒരു പകൽനേരം കൊണ്ട് ഇന്ത്യ ഒട്ടാകെ തരംഗമാണ്.. ഏകദേശം 100Cr രൂപയിൽ നിർമ്മിച്ച സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിടുമ്പോൾ 140Cr നേടി ജൈത്രയാത്ര തുടരുന്നു, കേരളത്തിൽ സാക്ഷാൽ മോഹൻലാലിന്റെ പേരിൽ റെക്കോർഡ് ചെയ്യപ്പെട്ട ഒടിയൻ്റെ ഫസ്റ്റ് ഡെ കളക്ഷൻ തകർത്തു എന്ന വാർത്തയും ഈ സമയം പുറത്ത് വരുന്നുണ്ട്.
KGF ഒന്നാം ഭാഗം നേടിയ പ്രേക്ഷക പിന്തുണ സത്യത്തിൽ കന്നഡ പോലെ ഒരു ഇൻ്റസ്ട്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല.. എന്നാൽ ഇന്ത്യയിലെ സകലമാന സിനിമ പ്രാന്തന്മാരും ഈ സിനിമയെ നെഞ്ചിലേറ്റി… ഇന്ത്യയ്ക്ക് പുറത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ വിദേശികൾ യൂട്യൂബ് റീയാക്ഷൻ ട്രെൻ്റ് ആക്കിയ സിനിമയും KGF ആയിരിക്കും.
എന്താണ് KGF ന് ഇത്ര “ഗുമ്മ്….”
√കൃത്യതയാർന്ന തിരക്കഥ…
√ ഒരു പടവാളിനേക്കാൾ മൂർച്ചയുള്ള സംഭാഷണം
√ഓരോ നിമിഷവും രോമാഞ്ചത്തിൻ്റെ കൊടുമുടിയിൽ നിർത്തുന്ന മാന്ത്രിക ഫ്രെയിമുകളും, BGMഉം.
√ഒട്ടും വളയാത്ത നട്ടെല്ലായി എഡിറ്റിംഗ്
√അതിനെല്ലാം ഉപരി ഇതിനെയൊക്കെ അളന്നു മുറിച്ച് തുന്നിചേർക്കാൻ പാകത്തിന് വീര്യമുള്ള ഒരു സംവിധായകനും.

അതെ KGF വെറും ഒരു സിനിമ എന്നതിലുപരി ഒരു വികാരമായി മാറി… റോക്കി യെന്ന മകൻ്റെ, കാമുകൻ്റെ, ചട്ടമ്പിയുടെ, സ്മഗളറുടെ, മോൺസ്റ്ററുടെ പരകായ പ്രവേശം പ്രേക്ഷകനിൽ ആവേശ തിരയിളക്കി..ഗരുഡയെന്ന എക്കാലത്തെയും ക്രൂരമൃഗത്തിന്റെ കഴുത്തറത്തു ഇരുപതിനായിരം മുയലുകളെ കടുവകളാക്കി മാറ്റിയ മഹാ ഇതിഹാസം വെള്ളിതിരയ്ക്കും അപ്പുറം പ്രേക്ഷകമനസ്സിൽ ജീവനുണ്ടായിരുന്നു.. കാരണം ഈ ഇതിഹാസം പടുത്തുയർത്തിയത്
നാട്ടുംപുറത്തു കാരിയായ ഒരു പാവം അമ്മയുടെ…, മാറാരോഗിയും ദരിദ്രയുമായ ഒരു പെൺകുട്ടിയുടെ പിടിവാശിയിൽ നിന്നും ആണ്…

ഇന്ന് ആ വേട്ടക്കാരൻ്റെ ആട്ടക്കഥയ്ക്ക് രണ്ടാം ഭാഗത്തിന് അരങ്ങൊരുങ്ങിയപ്പോൾ ജനങ്ങൾ സിനിമാകൊത്തളങ്ങളെ പ്രകമ്പനം കൊള്ളിച്ചു തുടങ്ങിയിരിക്കുന്നു…
യഷ് എന്ന കന്നഡ നടന് ഇനിയും കരിയർ എളുപ്പമാവില്ല. കാരണം അയാൾക്ക് ഇനിയും തിരശ്ശീലയിൽ മറികടക്കേണ്ടത് റോക്കി എന്ന പ്രതിഭാസത്തെയാണ്… ബാഹുബലിയെന്ന പർവ്വത്തെ മറികടക്കാൻ സാക്ഷാൽ പ്രഭാസ് വിയർക്കുന്നത് വേദനയോടെ നമ്മൾ പ്രേക്ഷകർ കാണുന്നുണ്ടല്ലോ..
സഞ്ജു ബാബ….

പണ്ട് ഡൽഹിയിലും ഹരിയാനയിലും, മഹാരാഷ്ട്രയിലും തെരുവുകളിൽ, ഗ്രാമങ്ങളിൽ സാധാരണക്കാരുടെ ഇടയിൽ ജീവിച്ചിരുന്ന കാലത്ത് ഞാൻ നേരിട്ട് അറിഞ്ഞിട്ടുണ്ട് അവർക്ക് സാക്ഷാൽ സഞ്ജയ്‌ ദത്ത് ആരാണെന്ന്…. മറ്റൊരു നടനും നേടാൻ കഴിയാത്ത മാരക ഫാൻബേസ് സഞ്ജയ്‌ ദത്തിന് ഇന്ത്യയുടെ ചേരികളിലുണ്ട്. അവർ അയാളെ പകർത്തുന്നത് പലപ്പോഴും കണ്ടു നിന്നിട്ടുണ്ട്.
രോഗബാധിതനെങ്കിലും നിങ്ങളുടെ സ്ക്രീൻ പ്രസൻസ് എന്താ പറയേണ്ടത്…..????????
ബാക്കി ഓരോരുത്തരും…
•Raveena Tandon
•Srinidhi Shetty
•Archana Jois
•Prakash Raj തുടങ്ങി ഓരോരുത്തരും അവരവരുടെ കഥാപാത്രങ്ങളിൽ അത്രമേൽ നീതി പുലർത്തി…
പ്രിഥ്വിരാജ് പ്രൊഡക്ഷൻസ് മലയാളത്തിൽ വിതരണം ചെയ്തിരിക്കുന്ന സിനിമ മലയാളത്തിൽ മൊഴിമാറ്റം നടത്തിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്.
ഞാൻ വീണ്ടും പറയുന്നു തോന്നലുകൾ പലതുമുണ്ടാവും… വെറുതെ സമയം പാഴാക്കരുത് ചില സിനിമകൾ തീയറ്ററുകളിൽ എക്സ്പീരിയൻസ് ചെയ്യേണ്ടത് അനിവാര്യതയാണെന്ന് മനസിലാക്കാൻ ചിലപ്പോൾ സമയമെടുത്തേക്കാം അപ്പോൾ ഒരുപക്ഷേ നിങ്ങളുടെ വിലപ്പെട്ട ആ തിരഞ്ഞെടുപ്പിൻ്റെ സമയം കഴിഞ്ഞിട്ടുണ്ടാവാം…
അതുകൊണ്ട് … വീണ്ടും പറയുന്നു… മടിച്ചു നില്ക്കരുത്… പോ വേഗം, നിങ്ങളുടെ നാട്ടിലെ മികച്ച ഒരു തീയേറ്ററിലേക്ക്…
കുട്ടികഥകൾ വായിച്ചു മറക്കുവാനുള്ളതാണ്.. ഇതിഹാസങ്ങൾ അനുഭവിച്ചു തീർക്കേണ്ടതും… അവ നിങ്ങളെ വേട്ടയാടുകയും നിങ്ങളുടെ ആസ്വാദന നിലവാരത്തെ ഈ പ്രപഞ്ചത്തിന്റെ ഗൂഡതയോളം ഉയർത്തുകയും ചെയ്യും…
K G F
ഒരു പ്രശാന്ത് നീൽ സംഭവം.????????
ഇനിയാണ് കഥ ആരംഭിക്കുന്നത്
Waiting for KGF3 ????

***

എഴുതിയത് : Praveen William

എത്ര പ്രതീക്ഷിച്ച്‌ പോയാലും, ഒട്ടും പ്രതീക്ഷിക്കാതെ പോയാലും സിനിമാസ്വാദകരെ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു ഫൈനൽ പ്രോഡക്റ്റ്‌ ആവും KGF – ചാപ്റ്റർ 2. നാലു വർഷത്തെ ഹൈപ്പ്‌, ആദ്യഭാഗം കൊണ്ട്‌ ഉണ്ടാക്കിയ കഥാപരമായ അടിത്തറ, സോളിഡ്‌ ആയിട്ടുള്ളൊരു സ്ക്രീൻപ്ലേ, ആക്ഷൻ, മാസ്സ്‌ എലമന്റ്സ്‌, Mass elevation സീൻസ്‌, Goosebump moments, Narration, Perfect characterisations എന്നുവേണ്ട ഒരു മാസ്സ്‌ സിനിമയ്ക്ക്‌ വേണ്ടുന്ന എല്ലാ ഫാക്റ്റേഴ്സും അടങ്ങുന്ന ഒരു ഔട്ട്പുട്ട്‌ ആണ്‌ KGF 2.

കെ.ജി.എഫിന്റെയും റോക്കിയുടെയും വളർച്ചയാണ്‌ കെ.ജി.എഫ്‌ 2-വിലൂടെ പ്രശാന്ത്‌ നീൽ പറയുന്നത്‌. എപ്പോഴും ഒരു ബ്രില്ല്യന്റ്‌ ഫിലിം ഉണ്ടാവുന്നത്‌ അതിന്റെ എല്ലാ മേഖലകളിലുമുള്ള ആളുകൾ സിനിമയുടെ മൊത്തത്തിലുള്ള മൂഡ്‌ അറിഞ്ഞ്‌ പണി എടുക്കുമ്പോഴായിരിക്കും. അത്‌ പ്രോപ്പർ ആയി കൺവേ ചെയ്യാൻ ഒരു ബ്രില്ല്യന്റ്‌ ആയ ഫിലിം മേക്കർക്ക്‌ മാത്രമേ പറ്റൂ. ആക്സിഡന്റൽ ആയി ഒരു സിനിമയും അസാധാരണമാം വിധം മികച്ചതാകില്ല.

മാസ്സ്‌ – മസാല സിനിമകൾ എങ്ങനെ പോയാലും ഇങ്ങനെയൊക്കെയേ ആകുള്ളൂ എന്ന പൊതുബോധത്തിനെയാണ്‌ പ്രശാന്ത്‌ നീലും KGF2വും പൊളിച്ചെഴുതുന്നത്‌. മാസ്സ്‌ സിനിമകൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ KGF സീരീസിനോളം പോന്ന ഒരു റെഫറൻസ്‌ മെറ്റീരിയൽ ഇന്ത്യൻ സിനിമയിൽ ഇന്നുണ്ടാവില്ല. പലപ്പോഴും ആദ്യഭാഗത്തോട്‌ നീതിപുലർത്താൻ ആകാത്ത രണ്ടാം ഭാഗങ്ങൾ കൊണ്ട്‌ സമ്പന്നമായ ഇന്ത്യൻ സിനിമ ഇന്റസ്ട്രിയിലെ ഏറ്റവും പെർഫക്റ്റ്‌ സീക്വൽ ആണ്‌ KGF 2. ആദ്യഭാഗം എത്രത്തോളമായിരുന്നോ, അതിനും മുകളിൽ ആയിരിക്കും രണ്ടാം ഭാഗം സെലിബ്രേറ്റ്‌ ചെയ്യപ്പെടാൻ പോകുന്നത്‌.

പ്രശാന്ത്‌ നീൽ KGF സീരീസ്‌ ഡിസൈൻ ചെയ്തിരിക്കുന്നത്‌ തന്നെ യാഷിനു വേണ്ടി ആണെന്ന് തോന്നിപ്പോകും പെർഫോമൻസ്‌ കണ്ടാൽ. സിനിമയിലെവിടെയും യാഷും സഞ്ജയ്‌ ദത്തും ഇല്ല, റോക്കി ഭായിയും അധീരയും മാത്രം. പലരുടെയും ആസ്വാദനത്തെ ബാധിക്കും എന്നതുകൊണ്ട്‌ മാത്രമാണ്‌ പലതും പറയാതെ വിടുന്നത്‌.

ഒരു കഥ ആരംഭിക്കുന്നത്‌ എങ്ങനെയാണോ അത്ര തന്നെ പ്രാധാന്യമുണ്ട്‌ ആ കഥയുടെ പര്യവസാനത്തിനും. KGF പോലെ ഇത്ര ഹൈപ്പിൽ വരുന്നൊരു പടത്തിനു ഇതിലും പെർഫക്റ്റ്‌ ആയ ഒരു എൻഡിംഗ്‌ ഒരുപക്ഷേ എത്ര മാറ്റിയെഴുതിയാലും കിട്ടില്ല. പോസ്റ്റ്‌ ക്രെഡിറ്റ്‌ സീൻസ്‌ മിസ്സ്‌ ചെയ്യാതിരിക്കുക. തിയേറ്ററിൽ നിന്ന് കാണണോ വേണ്ടയോ എന്നത്‌ ആലോചിക്കാൻ പോലും ഇല്ല. ഉറപ്പായും തിയേറ്ററിൽ തന്നെ കണ്ട്‌ ആസ്വദിക്കണ്ട സിനിമയാണ്‌ KGF 2. ഇനി അടുത്തൊന്നും ഇങ്ങനൊരു തിയേറ്റ്രിക്കൽ എക്സ്പീരിയൻസ്‌ കിട്ടിയെന്ന് വരില്ല.
Highly Recommended.

****

എഴുതിയത് Jithin George

ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി ആവും ഒരു മുഴുനീള ചിത്രം ഹീറോയുടെ ബില്ഡപ്പിനു മാത്രമായി ഉപയോഗിക്കുന്നത്… കെജിഫ് ചാപ്റ്റർ ഒന്ന് നിർത്തിയ ആ ബില്ഡപ്പിൽ നിന്ന് കഥയിലേക്കുള്ള ആരംഭമാണ് ചാപ്റ്റർ 2… മാസ് മസാല സിനിമകളുടെ “മുത്തപ്പനെന്നു” നിസംശയം പറയേണ്ടിയിരിക്കുന്നു ഈ രണ്ടാം വരവിനെ… പുരാണ ഇതിഹാസങ്ങൾ കടമെടുത്താൽ അതിലൊക്കെ പറയും എല്ലാ മനുഷ്യർക്കും ഒരു നിയോഗമുണ്ടെന്ന്…

അങ്ങനെയെങ്കിൽ യാഷിന്റെ ജന്മനിയോഗം റോക്കി ഭായിക്ക് ജീവൻ നൽകുക എന്നതായിരിക്കും…
മറിച്ചൊരു ചിന്തക്കും ഇവിടെ സ്ഥാനമില്ല, ആ ലെവൽ കരിസ്മയും പെർഫോമൻസും…. മേക്കിങ് സ്റ്റൈലിൽ പ്രശാന്ത് നീൽ ഇന്ത്യൻ സിനിമക്കൊരു പുതിയ വഴി വെട്ടുകയാണ്… ഒരുപക്ഷേ ഇനിയങ്ങോട്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഡയറക്ടർ ബ്രാൻഡ് ഇദ്ദേഹമായിരിക്കും… കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് ഇന്ത്യൻ സിനിമക്കൊരു കെജിഫ് സമ്മാനിക്കാമെങ്കിൽ ഇതിനും മുകളിലായി ഇനിയും തന്റെ ബഞ്ച്മാർക്ക് സെറ്റ് ചെയ്യാൻ പ്രശാന്ത് നീലിനാവും…

കൂടുതലൊന്നും പറയാനില്ല, vfx ഉൾപ്പെടെയുള്ള പോരായ്മകൾ ഉണ്ട്, പക്ഷെ അതിനോയെക്കെ മറികടക്കുന്ന പവർഫുൾ ഔട്ട്പുട്ട് ആണ് കെജിഫ് 2… ഏറ്റവും മികച്ച തിയേറ്ററിൽ ആറാടാനുള്ള അവസരമാണ് കെജിഫ് 2…
ദേശവും ഭാഷയും കടന്ന് ഏത് ഭാഷക്കാരനും അവന്റെ സ്വന്തം സിനിമയെന്ന് തോന്നിക്കുന്ന കഥാഖ്യാനവും ഇടിവെട്ട് ബിജിഎമ്മും, മാസ് എലവേഷൻ സീനുകളുടെ പെര്ഫെക്ട് പാക്കിങ്ങും…. കെജിഫ് 2, ഒരു പക്കാ പടം…

സഞ്ജയ് ദത്തും രവീണ ടണ്ടനും ഉൾപ്പെടെ സപ്പോർട്ടിങ് കാസ്റ്റുകളുടെ കിടിലം കാരക്ടറിസെഷനും പെർഫോമൻസും കൂടെ ചേരുമ്പോൾ ഒന്നാം ഭാഗത്തോട് പൂർണമായും നീതി പുലർത്തുന്ന, പ്രേക്ഷക പ്രതീക്ഷക്ക് മുകളിൽ ഉയർന്ന് നിൽക്കുന്ന സിനിമാറ്റിക് ബ്യൂട്ടിയുടെ ഏറ്റവും മികച്ച റിസൾട്ട്….
“Gear up your expectations, power up your experience..!!”

****

എഴുതിയത് : Narayanan Nambu

KGF 2 : സമാനതകൾ ഇല്ലാത്ത തീയറ്റർ എക്സ്പീരിയൻസ്…!!.

തീയറ്റർ : കോഴിക്കോട് അപ്സര
സമയം : രാവിലെ നാല് മണി

ബ്രഹ്‌മാണ്ട ചിത്രമായ KGF 2 എല്ലാവരെയും പോലെ വമ്പൻ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. രാവിലെ നാല് മണിക്ക് ആദ്യ ഷോ തുടങും എന്നറിഞ്ഞപ്പോൾ തന്നെ ബുക്ക്‌ ചെയ്തു. കോഴിക്കോട് അപ്സര..!! കേരളത്തിലെ തന്നെ ഏറ്റവും എണ്ണംപറഞ്ഞ തീയറ്ററുകളിൽ ഒന്നായ അപ്സരയിൽ നിന്ന് തന്നെ സിനിമ കാണാൻ തീരുമാനിച്ചു. തീയറ്റർ മൊത്തം കിടു ambience..!!

തീർച്ചയായും തീയറ്ററിൽ കണ്ടിരിക്കേണ്ട എക്സ്പീരിയൻസ് ആണ് KGF 2. ഒന്നും പറയാനില്ല. ഗംഭീര സ്ക്രീൻ പ്രേസേന്സിൽ യാഷ് അഴിഞ്ഞാടിയ സിനിമ ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ one of the best mass entertainer franchise ആണ് എന്നതിൽ സംശയമില്ല. അമാനുഷികനായ നായകന്റെ മാസ്സ് പരിവേഷം ഒരുപക്ഷേ അതിന്റെ പാരമ്യത്തിൽ പറഞ്ഞ ചിത്രം കഥാപാരമായും മികവ് പുലർത്തുന്നു. KGF 1 ന്റെ അതെ ഫോർമാറ്റിൽ ആണ് KGF 2 ഉം ഒരുക്കിയിരിക്കുന്നത്. ഡോസ് നല്ലോണം കൂടിയിട്ടുമുണ്ട്.

സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിയാത്ത രീതിയിൽ engaging ആയിട്ടാണ് പ്രശാന്ത് നീൽ ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര മേക്കിങ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ആവിശ്വാസനീയമായ കഥാ പരിസരവും, കഥാപാത്രങ്ങളെയും പ്രേക്ഷകന് കയ്യടിക്കാൻ പാകത്തിന് കൃത്യമായി മാസ്സ് elements ചേർത്ത് ഒപ്പം മികച്ച കഥയും emotions ഉം കൂട്ടിയിണക്കിയ വ്യക്തമായ സംവിധാന ശൈലി..

യാഷിന്റെ ഒപ്പം തന്നെ സഞ്ജയ്‌ ദത്തിന്റെ പെർഫോമൻസ് ഉഷാർ. പുള്ളി ഉണ്ടാക്കുന്ന ഒരു സ്ക്രീൻ ഇമേജ് വൻ ആണ്. സിനിമയിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് സഞ്ജയ്‌ ദത്തിന്റെ അധീര തന്നെ. രവീണ ടണ്ടൻ, പ്രകാശ് രാജ്‌, തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം exceptional. ഓരോ സീനിനെയും വേറെ ലെവലിലേക്ക് ഉയർത്തുന്ന ഗംഭീര ബിജിഎം സ്കോറുകൾ സിനിമയുടെ മാറ്റ് കൂട്ടുന്നു.മൊത്തത്തിൽ തീയറ്റർ എക്സ്പീരിയൻസ് demand ചെയ്യുന്ന ഒരു high ക്യാൻവാസ് മാസ്സ് എന്റർടൈൻമെന്റ് ആണ് KGF 2..!!

****

എഴുതിയത് : സനൽകുമാർ പദ്മനാഭൻ

ഒരു സിനിമയുടെ മികച്ച മാസ്സ് ഡയലോഗുകൾ എഴുതുവാൻ ശ്രമിച്ചപ്പോൾ ആ പടത്തിന്റെ സ്ക്രിപ്റ്റ് മൊത്തം പകർത്തിയെഴുതേണ്ടി വന്ന ഒരൊറ്റ പടമേ കണ്ടിട്ടുള്ളു .ഒരു സിനിമയിൽ നായകനും വില്ലനും ഗുണ്ടകളും എന്തിനു വഴിപോക്കൻ വരെ മരണമാസ്സ്‌ ഡയലോഗ് അടിക്കുന്ന ഒരൊറ്റ പടമേ കണ്ടിട്ടുള്ളു ….
അത് “മരിക്കുന്നതിന് മുൻപ് ഈ ലോകം കയ്യിലൊതുക്കുമെന്നും ലോകത്തെ ഏറ്റവും വലിയ പണക്കാരൻ ആയിരിക്കും ” എന്ന്‌ അമ്മക്ക് വാക്ക് കൊടുത്തിട്ടു , ആ വാക്ക് പാലിക്കാനായി മുംബൈക്ക് വണ്ടി കയറിയ റോക്കി ഭായിയുടെ കഥ പറഞ്ഞ കെ ജി എഫ് ചാപ്റ്റർ 1 ആയിരുന്നു .

അത്തരമൊരു സിനിമയുടെ രണ്ടാം ഭാഗമൊരുക്കുമ്പോൾ , ഒന്നാം ഭാഗത്തേക്കാൾ ഒരല്പമെങ്കിലും പിന്നിൽ പോയാൽ നെഗറ്റീവ് ഫീഡ്ബാക്ക് വന്നേക്കാം എന്നൊരു തിരിച്ചറിവിൽ ക്വളിറ്റിയിൽ ഒരു തരി വിട്ടുവീഴ്ച വരുത്താതെ പ്രശാന്ത് നീൽ അണിയിച്ചൊരുക്കിയ , ഒന്നാം ഭാഗത്തിന്റെ ഒപ്പം അല്ലെങ്കിൽ ഒരു പൊടിക്ക് മുകളിൽ നിർത്താവുന്ന വിസ്മയം തന്നെയാണ് കെ ജി എഫ് ചാപ്റ്റർ 2 .ഒരമ്മയുടെ കണ്ണുനീരിൽ നിന്നും തീയുണ്ടാകുന്നതും , ആ തീപ്പൊരി കൊണ്ട് റോക്കി ചരിത്രം സൃഷ്ടിക്കുന്നതുമായ വിസ്മയ കാഴ്ചയാണ് കെ ജി എഫ് 2 …

താൻ , പറയാതെ …. താരാട്ട് പാടാതെ തന്റെ മകൻ കണ്ണടക്കില്ലെന്നു വിശ്വസിച്ച..അടിമയെപ്പോലെ 100 വര്ഷം ജീവിക്കാതെ ഒരു ദിവസമെങ്കിലും സുൽത്താനെ പോലെ ജീവിക്കാൻ മകനെ ഉപദേശിച്ച ….
ഒരു അമ്മയുടെയും …..ആ അമ്മക്ക് വേണ്ടി ലോകം വെട്ടിപ്പിടിച്ച റോക്കിയെന്ന മകന്റെയും കഥ …..
കെ ജി എഫ് എന്ന സ്‌നേക് ആൻഡ് ലാഡർ ബോർഡിൽ എത്ര വട്ടം എതിരാളികളുടെ പാമ്പ് വിഴുങ്ങിയാലും അതിനേക്കാൾ ഉയരത്തിൽ ഏണി കയറിയെത്തി ഫിനിഷിങ് പോയിന്റിലേക്കു സുൽത്താനെ പോലെ നടന്നടക്കുന്ന റോക്കി ഭായിയുടെ കരളുറപ്പിന്റെ കഥ ….. !

തല്ലാൻ പോകുവാണേൽ ഒറ്റയ്ക്ക് പോയി തല്ലണം എന്ന അമ്മയുടെ വാക്ക് കേട്ടു ഒറ്റയ്ക്ക് തല്ല് കൂടാൻ പോയി തന്റെ പിന്നിൽ കൊല്ലാനും മരിക്കാനുമായി പതിനഞ്ചു ലക്ഷം പേരോളമുള്ള സൈന്യത്തെ സൃഷ്‌ടിച്ച റോക്കിയുടെ കൈകരുത്തിന്റെ കഥ …. !

സഞ്ജയ് ദത്തും , രവീണ ഠണ്ടനും , പ്രകാശ് രാജ് എല്ലാവരും നന്നായിട്ടുണ്ട് ….ആദ്യ ഷോട്ട് മുതൽ ക്‌ളൈമാക്‌സ് വരെയുള്ള മാസ്സ് , ഇമോഷണൽ , റൊമാൻസ് തുടങ്ങി എല്ലാ വിധ ഭാവങ്ങൾക്കും ഉള്ള ഒന്നൊന്നര ബി ജി എം രവി ബസ്‌റൂർ എന്ന മനുഷ്യന്റെ കയ്യിൽ ഭദ്രമായിരുന്നു ….വല്ലപ്പോഴുമേ ഒരു സിനിമ കഴിയുമ്പോൾ ഇങ്ങനെ മനസ് നിറയുന്ന അനുഭൂതി ഉണ്ടാകാറുള്ളൂ …..സന്തോഷത്തിന്റെ അതിപ്രസരം കൊണ്ട്‌ ഒരു തരം വല്ലാത്ത വീർപ്പുമുട്ടൽ !

റേറ്റിംഗ് 5/5…

നോട്ട് : പോസ്റ്റ് ക്രെഡിറ്റ് സീനുകൾ കാണാൻ മറക്കരുതേ….ഇന്ത്യൻ സിനിമയിലെ ഇന്നോളമുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളും ഈ ചിത്രം തിരുത്തട്ടെ എന്നാഗ്രഹിക്കുന്നു ????????….

***

എഴുതിയത് : Monu V Sudarsan

“അവരെ തല്ലാൻ നീ കൂട്ടമായാണോ പോയത്…?
ഒറ്റയ്ക്ക് പോണം…!!!!”
നരബലിക്കായി തയാറെടുത്ത ഗരുഡയുടെ ശിരസ് കണ്ടിരുന്ന ഓരോരുത്തന്റെയും നെഞ്ചിൽ തീ കോരിയിട്ട് കൊണ്ട് റോക്കി ഭായ് ഛെദിക്കുമ്പോൾ ഇന്റർകട്ട്‌ ആയി വരുന്ന ഫ്ലാഷ്ബാക്ക് രംഗത്തിലെ അമ്മയുടെ സംഭാഷണമാണിത്..കെ.ജി.എഫ് എന്ത് എന്നറിയാത്ത, സിനിമകൾ അധികം കാണാത്ത് വ്യക്തിയെ കൊണ്ടുപോയി ഈ രംഗം കാണിച്ചു കൊടുത്താലും അയാൾക് ലഭിക്കുന്ന ഒരു ഹൈ ഉണ്ട്.. അഡ്രിനാലിൻ പമ്പിങ് അതിന്റെ extreme മൊമെന്റിൽ എത്തിക്കുന്ന ഒരു വിഷ്വൽ മാജിക്..

കേവലം മാസ് എന്നാ ഒരു കാറ്റഗറിയിലേക്ക് മാത്രം ഒതുക്കി നിർത്താതെ ഇന്ത്യൻ സിനിമയുടെ milestone ആയി കെ.ജി.എഫിനെ മാറ്റുന്നതും extreme directorial brilliance എന്ന് വിളിക്കാവുന്ന ഇത്തരം നിമിഷങ്ങളാണ്..
Larger than life സീക്വൻസുകളുടെ ആഘോഷമായി ഓരോ നിമിഷവും അങ്ങനെ പടർന്നിറങ്ങുമ്പോഴും പ്രേക്ഷകൻ കൈവിട്ട് പോകും എന്ന് തോന്നാവുന്ന നിമിഷത്തിന് തൊട്ട് മുൻപ് സംവിധായകൻ മുന്നിലേക്കെടുത്ത് വയ്ക്കുന്ന ഇമോഷണൽ മൊമെന്റ്‌സ്‌ ഉണ്ട്.. അതിപ്പോ ആദ്യഭാഗത്തിലെ “പ്രപഞ്ചത്തിലെ പോരാളി ” രംഗം ആയാലും, “ഗർഭദിനം മുതൽ ” ഗാനമായാലും, അമ്മയുടെ മരണമായാലും.. അവിടെയെല്ലാം പ്രേക്ഷകൻ അയാളുമായി വല്ലാതെ വൈകാരികമായി അടുക്കുന്നുണ്ട്..റോക്കിയെ ഒരു മാസ് ഹീറോ പരിവേഷത്തിൽ നിന്നും ഒരു നേതാവ് /നായകൻ ആയി മാറ്റുന്നതും ആ രംഗങ്ങൾ ആണ്..

അതേ ടെക്‌നിക്കിന്റെ ബ്രില്ലിയൻറ് ആയ യുസേജ് ആണ് രണ്ടാം ഭാഗത്തെയും ഒന്നിനോട് കട്ടക്ക് നില്കാൻ പ്രാപ്തിയുള്ളതാക്കുന്നത്..രണ്ടാം ഭാഗത്തിന്റെ രണ്ടാം പകുതിയുടെ മധ്യത്തിൽ വരുന്ന സിനിമയുടെ തന്നെ ഏറ്റവും ഗംഭീരമായ ഇന്റൻസ് സീൻ ഇതിനുള്ള ഏറ്റവും മികച്ച ഉദാഹരണം.. കെ.ജി.എഫ് പോലെ മാതൃത്വത്തിനെ ആഘോഷമാക്കിയ മറ്റൊരു അൾട്രാ മാസ്സ് ഇന്ത്യൻ സിനിമ ഒരുപക്ഷെ കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല..പതിനാലാം വയസിൽ വിവാഹിതയായി, പതിനാറാം വയസിൽ അമ്മയായി ഇരപ്പാത്തിയഞ്ചാം വയസിൽ മരണപെട്ട ആ അമ്മയുടെ കഥ കൂടിയാണ് കെ ജി എഫ്.
A celebration of motherhood.. Hats off to Prasanth Neel for this once in a lifetime cinematic expirience.

***

എഴുതിയത് (Jittin kalathra)

ലോകത്തിലെ ഏറ്റവും പവർ ഫുൾ ആയുധം ഏതാണ് എന്നറിയോ അത് കഥ പറച്ചിലാണ്.കഥ പറഞ്ഞു ഒരു രാജ്യം നേടാനാവുമോ എന്നറിയില്ല പക്ഷേ മനുഷ്യന്റെ ഉള്ളിൽ കയറി ഇരിക്കാം …മനുഷ്യൻ എപ്പോഴാണ് കഥ പറയാൻ തുടങ്ങിയിരിക്കുക?. തന്നേകാൾ ഭീകരനായ വന്യജീവികളുടെ നടുവിൽ പേടിച്ച് ഭീരുവായി വന്യതയുടെ ഇരുട്ടിൽ കഴിഞ്ഞ ഒരു നാളിൽ ഒരമ്മ കുഞ്ഞിന് ഒരു കഥ പറഞ്ഞു കൊടുത്തു .പണ്ടെങ്ങോ ആഫ്രിക്കൻ റീഫ്റ്റ് വാലിയിലേ ഒരു ഗുഹയിൽ കഴിയവേ തന്റെ കുഞ്ഞിനെ ആക്രമിച്ച് ഇല്ലാതാക്കിയ സിംഹത്തേ തേടി പോയി കീഴ്പെടുത്തിയ ഒരു പൂർവ്വ പിതാമഹന്റെ കഥ ..ആ കഥ ആ കുഞ്ഞിനും പിന്നേ വന്ന എത്രയോ കുഞ്ഞുങ്ങൾക്കും പ്രചോദനവും ,പ്രതീക്ഷയുമേകി …

പിന്നെ പിന്നെ കൂട്ടം കൂടി കാടിന്റെ വന്യതയേ കീഴ് പെടുത്തിയ വേളയിലൊക്കേ ,പതറിപ്പോയ കാലുകൾക്കും ഇടറിയ ശബ്ദങ്ങൾക്കും പ്രചോദനമായി ആ പിതാമഹന്റെ കഥ പടർന്ന് കൊണ്ടേയിരുന്നു ,ദേശങ്ങൾ ഭേദിച്ച് ,അതിരുകൾ ഭേദിച്ച് …ഗ്രീക്കിൽ ആ പിതാമഹന്റെ കഥയ്ക്ക് ഹെർക്കുലിസ് എന്നാണ് പേര് , എത്രയോ നാടുകളിൽ വ്യത്യസ്ഥ പശ്ചാത്തലങ്ങളിൽ പലരിലൂടെ ആ പിതാമഹൻ ജീവിച്ച് കൊണ്ടേയിരിക്കുന്നു .

ഞാൻ പറഞ്ഞു വന്നത് എവിടെയൊക്കെ എങ്ങനയൊക്കേ കഥപറഞ്ഞാലും ആ കഥകൾക്ക് ഒരു കോമാണ് ഏലമെന്റ് ഉണ്ടാകും , ഒരിടത്ത് അത് സിംഹം എങ്കിൽ വേറൊരിടത്തു.. രാക്ഷസൻ പിന്നെ ഒരിടത്ത് മനുഷ്യൻ തന്നേ… പക്ഷേ അവയ്ക്ക് പ്രതീക്ഷ നൽകാൻ കഴിയുന്നുണ്ടെങ്കിൽ , ഇരുകാലിൽ താഴേക്ക് നോക്കി ജീവിച്ച ലോകത്തിലെ ഏറ്റവും ഭീരുവായ ഒരു ജന്തുവിനെ നേരെ നോക്കാനും ,മുകളിലേക്ക് നോക്കാനും മനുഷ്യനാക്കാനും കഴിയുന്നുണ്ടെങ്കിൽ ,അത് ഇതിഹാസമാണ് ..
വാത്മീകിയും ,വ്യാസനും ഉഴുത് മറിച്ച മണ്ണിൽ പ്രശാന്ത് നീൽ എന്ന എഴുത്ത് കാരൻ ,സംവിധായാകൻ KGF ലൂടെ ഒരു ഇതിഹാസം രചിക്കുകയാണ് എന്നൊന്നും ഞാൻ പറയുന്നില്ല .പക്ഷേ മുകളിൽ പറഞ്ഞ കഥയുടെ ധർമ്മം അയാളുടെ കഥയിലുണ്ട് …

2018 ൽ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വേളയിൽ ,ആദ്യമായി ഒരു വാഹനം സ്വന്തമാക്കിയ നാളിൽ ,ഒരു പ്രതീക്ഷയുമില്ലാതെ ..ജീവിതത്തിൽ ആദ്യമായി ഒരു കന്നഡ സിനിമയ്ക്ക് മുന്നിൽ തല വയ്ക്കുബോൾ ..ഒടുവിൽ സീറ്റിലായിരുന്നില്ല ..ചെയറിൽ ഇരിക്കാൻ പറ്റത്ത വിധം ആരാവത്തിലായിരുന്നു ..KGF ചാപ്റ്റർ 1 മുതൽ 2 വരേ കാത്തിരിപ്പിനൊടുവിൽ ..ഞാൻ ഒരു പ്രശാന്ത് നീൽ ആരാധകനായി മാറിയിരുന്നു …
ഒടുവിൽ പ്രശാന്ത് നൽകിയ ഒരു അഭിമുഖത്തിൽ അയാൾ പറയുകയുണ്ടായി .അയാൾ സിനിമയെടുക്കുന്നത് കാശിന് വേണ്ടിയാണ് എന്ന് ..അതിന് വേണ്ടത് പ്രേക്ഷകന്റെ മനസ്സ് അറിഞ്ഞു സിനിമ ചെയ്യുകയാണ് എന്ന്. ഇത് അയാളുടെ കഥയാണ്. ഇന്ത്യയിലേ ഏറ്റവും പിറകിൽ കിടക്കുന്ന industry എന്ന പരിഹാസത്തിൽ നിന്ന് കന്നഡ സിനിമയുടെ ഖനിയിൽ അയാൾ നെഞ്ചും വിരിച്ചിറങ്ങി നിന്ന് കുഴിച്ചെടുത്ത സ്വർണ്ണമാണ് kgf …

യാഷ് പാൻ ഇന്ത്യൻ താരമായി മാറിക്കഴിഞ്ഞു .Ujwal Kulkarni എന്ന 19 കാരന്റെ എഡിറ്റിങിന് ഒരു രക്ഷയുമില്ല ,അയാളുടെ ഓരോ കട്ടിന്റെയും ഡെപ്ത്… അയാൾ വരവറിയിച്ച് കഴിഞ്ഞു …..Ravi Basrur മ്യുസിക്ക് ,ബി.ജി.എം .സൂപ്പർ..കൂടുതൽ ഒന്നും എടുത്ത് പറയുന്നില്ല .തിയറ്ററിൽ പോയി തന്നേ കാണേണ്ട സിനിമയാണ് .ചാപ്റ്റർ 3 ക്കായി ഇനി കാത്തിരിപ്പ്.രാജ മൗലി ,പ്രശാന്ത് താരതമ്യം ഒത്തിരി കണ്ടു .അതിന് ഞാൻ നിൽക്കുന്നില്ല പക്ഷേ പ്രശാന്ത് …അയാൾ തുടങ്ങിയിട്ടേ ഉള്ളൂ…

***

എഴുതിയത് : Faizal Ka ·

K.G.F ഒന്നാം ഭാഗത്തിൽ റോക്കി എത്ര കഷ്ടപ്പെട്ട് ആണോ തൻ്റെ ബ്രാൻഡ് സ്ഥാപിച്ചു എടുക്കുന്നത് അത്രമേൽ കഷ്ടപ്പെട്ട് തന്നെ ആണ് പ്രശാന്ത് നീലും സംഘവും 2018ൽ കന്നഡ ഇൻഡസ്ട്രിയിൽ നിന്നും ആ സിനിമയും കൊണ്ടു പാൻ ഇന്ത്യ മാർക്കറ്റ് പിടിക്കാൻ ഇറങ്ങിയതും… മാസ്സ് സിനിമകളിൽ പുതിയ ചരിത്രം കുറിച്ചതും…
അവിടെ നിന്നും K.G.F: Chapter 2 വിൽ എത്തുമ്പോൾ ഉയർന്ന് വന്ന ഒരു സംശയം ഒന്നാം ഭാഗത്തിൽ കാണിച്ചതിൽ കൂടുതൽ എന്ത് മാസ്സ് ആണ് ഇനി കാണിക്കാൻ ഉള്ളത് എന്നതായിരുന്നു. ആ ചോദ്യവുമായി വൻ പ്രതീക്ഷയോടെ ഇന്ന് അവരെ കാത്തിരുന്നത് പാൻ ഇന്ത്യ മാത്രം അല്ല ലോകം മുഴുവനും ആയിരുന്നു… ചോദ്യങ്ങളും സംശയങ്ങളും എല്ലാം ചുഴലിക്കാറ്റ് കണക്കെ തകർത്തെറിഞ്ഞു കൊണ്ടാണ് K.G.F: Chapter 2… എത്തിയിരിക്കുന്നത്…????

K.G.F: Chapter 1 മാസ്സ് കൊണ്ടു നിങ്ങളെ രോമാഞ്ചത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചിട്ടുണ്ട് എങ്കിൽ അതുപോലൊരു 10 കൊടുമുടികൾക്ക് മുകളിൽ എത്തിക്കാൻ കെൽപ്പുള്ള മാസ്സ് സീനുകൾ കൊണ്ടു നിറഞ്ഞു നിൽക്കുന്നുണ്ട് K.G.F: Chapter 2…????

മാസ്സ് കാ ബാപ്പ് എന്നതിനു K.G.F: Chapter 2 ന് മുകളിൽ ഒരു നിർവചനം കൊണ്ടു വരാൻ ആരായാലും ഇനി നല്ലപോലെ വിയർക്കേണ്ടി വരും എന്നു ഉറപ്പാണ്…????KGF ലേ അടിച്ചമർത്തപ്പെട്ട അടിമകളുടെ രക്ഷകൻ എന്നതിൽ നിന്നും , ഗരുഡയുടെ മരണത്തിന് ശേഷം KGF ൻ്റേ സർവാധിപതി എന്ന നിലയിലേക്ക് ഉള്ള റോക്കിയുടെ വളർച്ചയും, തൻ്റെ ആധിപത്യം അവിടെ നിലനിർത്താൻ റോക്കി നേരിടേണ്ടി വരുന്നു പ്രശ്നങ്ങളും ആണ് ചിത്രം പറയുന്നത്…

ഒന്നാം ഭാഗത്തിലെ കഥ പറച്ചിലിൽ ലഭിച്ച ഒരു പൂർണത അനുഭവപ്പെട്ടില്ല എന്നതു മാറ്റി നിർത്തിയാൽ എല്ലാം കൊണ്ടും ആദ്യ ഭാഗത്തിന് മുകളിൽ നിൽക്കുന്ന ഒന്നു തന്നെ ആണ് രണ്ടാം ഭാഗം… സാങ്കേതിക വശങ്ങൾ ആകട്ടെ, പ്രകടനങ്ങൾ ആകട്ടെ, BGM ആകട്ടെ , ആക്ഷൻ രംഗങ്ങൾ ആകട്ടെ എല്ലാം കൊണ്ടു ഒരു ഗംഭീര ചിത്രം തന്നെ ആണ് K.G.F: Chapter 2…

സിനിമയിൽ ഏറ്റവും കയ്യടി അർഹിക്കുന്നത് പത്തൊൻപത് കാരൻ ആയ എഡിറ്റർ ഉജ്വൽ കുൽക്കർണി ആണ്… ഒന്നാം ഭാഗത്തിന് ചേർന്ന് നിൽക്കുന്ന കട്ടുകൾ നൽകുന്നതോട് ഒപ്പം തൻ്റെ കഴിവ് തെളിയിക്കുന്നതിൽ പൂർണമായും വിജയിക്കുന്നുണ്ട് ഉജ്വൽ…സിനിമയുടെ ആദ്യ പകുതിയിലെ കാർ ചേസ് സീൻ മാത്രം മതി അത് തെളിയിക്കാൻ… എൻ്റെ മോനെ എജ്ജാതി കട്ടുകൾ…????????

പ്രകടനങളിൽ മൂന്നു പേരെ കുറിച്ച് പറയാതെ വയ്യ…റോക്കി ആയി വരുന്ന യാഷ് ഒരിക്കൽ കൂടി അഴിഞ്ഞാടുകയാണ്… അഭിനയം കൊണ്ടും attitude കൊണ്ടും ഗംഭീര പ്രകടനമാണ് പുള്ളി നടത്തുന്നത്… ലോകം പിടിച്ചടക്കാൻ ഇറങ്ങിയ റോക്കിയുടെ വില്ലത്തരം മുഴുവൻ കാണികളിലേക്ക് നൽകുന്നതിൽ പുള്ളി വിജയിക്കുന്നുണ്ട്…????????

സഞ്ജയ് ദത്തിൻ്റെ അധീരയാണ് സിനിമയിലെ മറ്റൊരു ഗംഭീര പ്രകടനം… ലുക്ക് കൊണ്ടും , പ്രകടനം കൊണ്ടും അധീര എന്ന ക്രൂരനെ പുള്ളി നന്നായി അവതരിപ്പിച്ചു…സിനിമയിൽ ഏറ്റവും മികച്ച ഇൻ്റ്റോ അധീരയുടെത് ആണ് എന്നത് പറയാതെ വയ്യ…????എന്നിരുന്നാലും വ്യക്തിപരമായി ആദ്യ ഭാഗത്തിലെ അധീര എന്ന പേര് കൊണ്ടു മാത്രം ഉണ്ടായ ഇംപാക്ട് കഥാപാത്രം ആയി വന്നപ്പോൾ ഇല്ലാതെ ആയത് പോലെ തോന്നി…
സിനിമയിലെ ഞെട്ടിച്ച പ്രകടനം പക്ഷേ രവീണ ടണ്ടൻ അവതരിപ്പിച്ച രമണിക സെൻ എന്ന കഥാപാത്രം ആയിരുന്നു… കുറച്ചേ ഒള്ളൂ എങ്കിലും അധീരയേക്കാൾ റോക്കിക്ക് ഒത്ത എതിരാളി ആയി തോന്നിയത് അവരെ ആണ്.. കിടു സ്വാഗ് ആയിരുന്നു…????????

KGF സിനിമകൾക്ക് ലോജിക്കിൻ്റെ ആവശ്യം ഇല്ല കാരണം സിനിമയിൽ പറയുന്നതു പോലെ ഇതു യഥാർത്ഥ സംഭവം ആണോ ഫിക്ഷൻ ആണോ എന്നതിൽ പറയുന്നവർക്കും കേൾക്കുന്നവർക്കും ഇടയിൽ തർക്കം നിലനിൽക്കെ നാം കാണുന്നത് അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ ലോകം കീഴടക്കാൻ ഇറങ്ങിയ രാജ കൃഷ്ണപ്പ ബേരിയാ alias റോക്കി എന്ന സൂപ്പർ ഹീറോയുടെ കഥയാണ്… അവിടെ ലോജിക്കിനേക്കാൾ അമ്മക്ക് പിറന്ന ഒരു ഒറ്റയാൻ്റെ ആവേശം ആണ് സിനിമയെയും കാണികളെയും നയിക്കുന്നത്… ഇങ്ങനെ ഒക്കെ നടക്കുമോ എന്നു തോന്നുന്നിടത് റോക്കി ആണെകിൽ ഇതല്ല സാക്ഷാൽ അമേരിക്കൻ പ്രസിഡൻ്റിൻ്റെ മുൻപിൽ വരെ പോയി മാസ്സ് കാണിക്കും എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ KGF എന്ന ബ്രാൻഡിന് സാധിക്കുന്നുണ്ട്… അതു കൊണ്ട് തന്നെ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു Visual extravaganza തന്നേ ആണ് K.G.F: Chapter 2..

Nb. സിനിമ കഴിഞ്ഞ് പേര് എഴുതി കാണിക്കുമ്പോൾ എഴുനേറ്റു പോകാതെ ഇരുന്നാൽ നല്ലൊരു മിഡ് ക്രെഡിറ്റ് സീൻ കാണാൻ സാധിക്കും… മൂന്നാം ഭാഗത്തിലേക്ക് ഒരു വാതിൽ തുറക്കുന്നത് പോലെ…

***

എഴുതിയത് : Shanu ·

·
മാസ്സ് എന്നതിനേക്കാൾ എനിക്ക് kgf chapter 2 അത്ഭുതകരമായ തിയേറ്റർ എക്സ്പീരിയൻസ് ആയി മാറിയത് അതൊരു ഇമോഷണൽ റൈഡ് കൂടെ ആയിരുന്നു എന്നതുകൊണ്ടുകൂടിയാണ്. സിനിമയുടെ ആദ്യ ഫ്രെയിം തൊട്ട് തുടങ്ങുന്ന രോമാഞ്ചം അവസാന ക്രെഡിറ്റ്‌ സീൻ വരെ അവിടെ ഉള്ളപ്പോഴും സന്തോഷംകൊണ്ടോ മറ്റെന്തോകൊണ്ടോ നിശബ്ദനായി തിയേറ്റർ വിട്ടിറങ്ങേണ്ടി വരുന്ന അവസ്ഥ. അതു എല്ലായ്‌പോഴും ഉണ്ടാകുന്നതുമല്ല. അതുകൊണ്ട് തന്നെയാണ് kgf എന്റെ ജീവിതത്തിലെ ഏറ്റവും വിലവെടിപ്പേറിയ തിയേറ്റർ എക്സ്പീരിയൻസ് ആയി മാറുന്നതും.

സെലിബ്രിറ്റികളുടെ അഭിപ്രായം

പൊതുവെ ചില അനിമേഷൻ സിനിമകൾ കാണുമ്പോഴാണ് ഞാൻ മിക്കപ്പോഴും വികാരാതീതനായി മാറാറ് പലപ്പോഴും പൊട്ടി കരഞ്ഞിട്ടും ഉണ്ട് ചുരുക്കം ചില ലൈവ് ആക്ഷൻ സിനിമകൾക്കും ഇതു പോലെ സംഭവിച്ചിട്ടുണ്ട് എന്നാൽ അവയൊന്നും ഒരു മാസ്സ് ആക്ഷൻ സിനിമ ആയിരുന്നില്ല.kgf ഇന്റെ കാര്യത്തിൽ വെളുപ്പിനെ ഷോ കഴിയാൻ നേരം ഒച്ചയിട്ട് തൊണ്ട ഓക്കേ പോയിട്ടുണ്ട് കയ്യടിച്ചു ഒരു വഴി ആയിരിക്കുന്നു പക്ഷെ ക്ലൈമാക്സ്‌ തൊട്ട് മൂഡ് മാറാൻ തുടങ്ങി ഉറക്കമൊഴിഞ്ഞു കാണാൻ പോയത് ഉറക്കം കെടുത്തുന്ന ഒരു ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസിനു ആണെന്ന അറിഞ്ഞ നിമിഷം മുതൽ. എൻഡ് ക്രെഡിറ്റ്‌ സീനിലെ ആവേശം കൂടെ കഴിഞ്ഞു അടുത്തിരുന്ന സുഹൃത്തിനെ ഒന്ന് കെട്ടിപിടിച്ചു കഴിയാവുന്നത്ര സിനിമകൾ ഉറക്കം കളഞ്ഞു ആദ്യ ഷോകൾ കാണാൻ ശ്രമിക്കുന്ന നമ്മളിങ്ങനെയൊരു സിനിമ അർഹിക്കുന്നുണ്ട് എന്നത് തന്നെയായിരുന്നു അതിന്റെ സാരം. അല്ലെങ്കിൽ ഇത്തരമൊരു സിനിമാറ്റിക് എക്സ്പീരിയൻസ് ആണ് ഞങൾ അർഹിക്കുന്നത്.മിന്നി മറയുന്ന ഫ്രെയിമുകൾക്കപ്പുറം സിനിമ മറ്റെന്തെക്കെയോ ആയി മാറുന്ന സമയം.ഒരു വല്ലത്ത മാജിക്‌ ആണത്.സിനിമ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയിട്ട് സിനിമയെകുറിച്ചറിയാൻ വിളിച്ച് ചോദിച്ചവരോടും whattsapp ഗ്രൂപ്പുകളിലെ സുഹൃത്തക്കളോടും ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ അതങ്ങനെ കുറച്ചു നേരം തുടർന്നു. അതൊന്നു മാറി കിട്ടാൻ തൊട്ട് അപ്പുറത്തെ കൈരളി തിയേറ്ററിൽ kgf ഈ ഷോയ്ക്ക് ടിക്കറ്റ് ഉണ്ടോന്ന് അവിടുത്തെ കൗണ്ടറിൽ പോയി ചോദിക്കേണ്ട സമയം വേണ്ടി വന്നു.

രണ്ടാം കാഴ്ചയിലാണ് കാര്യങ്ങൾ കൂടുതൽ കൈ വിട്ടത്. ക്ലൈമാക്സ്‌ സമയത്തു ഉള്ളു വിങ്ങി തുടങ്ങി കണ്ണിൽ നിന്ന് പതിയെ തുള്ളികൾ വന്നു തുടങ്ങി. ഗ്രാഫിക്സ് നോവൽ അനുഭൂതി എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ അഭിമാന സിനിമ ഞാൻ എന്ന വ്യക്തിയെ ഇമോഷണൽ ആയി മറ്റൊരു ലോകത്തെത്തിച്ച നിമിഷങ്ങൾ.ഒരു മാസ്സ് ആക്ഷൻ സിനിമയ്ക്ക് ഇങ്ങനെ ഒരു ഇമോഷണൽ കണക്ഷൻ പ്രേക്ഷകരിൽ ഉണ്ടാക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല ഒരു പക്ഷെ ഇതെനിക്ക് മാത്രം സംഭവിച്ച ഒരു കാര്യം ആയിരിക്കാം.
അദ്യ ഭാഗം വലിയ രീതിയിൽ ഇഷ്ട്ടപ്പെടാത്ത പല സുഹൃത്തുക്കളും ഇന്ന് രണ്ടാം ഭാഗത്തെ പുകഴ്ത്തുന്നത് കണ്ടു.അതൊരു നെഗറ്റീവ് ആയല്ല പറയുന്നത്. kgf ഇനൊപ്പം അംഗീകരിക്കപ്പെടുന്നത് ഈ സിനിമ ഫ്രാഞ്ചെസിയുടെ ആരാധകർ കൂടിയായ ഞങൾ കൂടിയാണ് സന്തോഷം മാത്രം.❤️
എന്റെ ജീവിതത്തിലെ രണ്ട് മനോഹരമായ രണ്ട് ദിവസങ്ങൾ സമ്മാനിച്ചത് പ്രശാന്ത് നീൽ എന്ന സംവിധായകൻ ആണന്ന് പറയാം. ഈ രണ്ട് ദിവസവും kgf തീയേറ്ററിൽ കാണാം എന്ന് തീരുമാനിച്ച എന്നോട് തന്നെ എനിക്ക് നന്ദി പറയാം.ഡ്രീം സീക്വൻസ് എന്ന രീതിയിൽ പല രംഗങ്ങളും ചാപ്റ്റർ 2 വിൽ കാണാം അതു സംവിധായകന്റെ സ്വപ്നം എന്നതിലുപരി ഒരു പ്രേക്ഷകനായ ഞാൻ സ്‌ക്രീനിൽ ഇങ്ങനെയൊക്കെ കാണണം എന്നാഗ്രഹിച്ച കാര്യങ്ങൾ കൂടിയാണ് അതു അത്ഭുധപെടുത്തുന്ന രീതിയിൽ സ്‌ക്രീനിൽ എത്തിച്ച പലരോടും നന്ദി പറയേണ്ടതുണ്ട്.

പ്രേക്ഷകർക്ക് വേണ്ടത് തട്ടിക്കൂട്ടി ഉണ്ടാക്കിയ മസാല എന്റെർറ്റൈനെർ അല്ല എന്ന ബോധത്തോടെ ക്വാളിറ്റി ഉള്ള ഉള്ള ഒരു കോൺടെന്റ് സൃഷ്ട്ടിക്കാൻ സംവിധായകനെ വിശ്വസിച്ച Hombale Films. സംവിധായകൻ മാസ്സ് ആണെങ്കിൽ ഞാൻ രണ്ടിരട്ടി മാസ്സ് ആണെന്ന ഭാവത്തിൽ ഒരു ജന്മം മുഴുവൻ കേട്ട് രോമാഞ്ചം അടിക്കാൻ പാകത്തിൽ ഒരു ആൽബം ഒരുക്കിയ രവി ബാസുർ.kgf ഇലെ മൺതരികളിൽ പോലും മാസ്സ് കണ്ടെത്തി ദൃശ്യ വിരുന്ന് തയ്യാറാക്കി തന്ന ക്യാമറാമാൻ bhuvan gowda. റോകി ഭായിയായി മറ്റൊരാളെ സങ്കല്പിക്കാനാകാൻ ആകാത്ത വിധത്തിൽ കരിയറിലെ വിലയേറിയ സമയം kgf ഇനായി മാറ്റി വച്ച യാഷ്.
സിനിമയ്ക്ക് പൊന്നും വിലയുണ്ടാക്കിയെടുത്ത എഡിറ്റർ എന്നിങ്ങനെ അഭിനന്ദിക്കേണ്ടവരുടെ ലിസ്റ്റ് അങ്ങനെ നീണ്ടുകൊണ്ടേയിരിക്കും.

Kgf എല്ലാ അർത്ഥത്തിലും ഒരു മാസ്റ്റർപീസ് ആണ്.ഇത് ഇന്ത്യയിൽ നിന്നുണ്ടായ ഒരു സിനിമയാണെന്ന് പറഞ്ഞു ലോകത്തെവിടെയും ഇതിന്റെ രണ്ട് ഭാഗങ്ങളും നമുക്ക് കാണിച്ചു കൊടുക്കാം.
Kgf ഒരു tribute കൂടെയാണ്. കടം വാങ്ങിച്ചും പിശുക്കിയും ജീവിതത്തിലെ വിലയേറിയ സമയത്തിൽ നിന്ന് മണിക്കൂറുകൾ മാറ്റി വച്ചും.സിനിമ എന്ന സൃഷ്ടി വലിയ ഹാളിൽ ഇരുട്ടിൽ ഇരുന്നു കയ്യടിച്ചു ആസ്വദിച്ചും കാണേണ്ട ഒന്നാണെന്ന ബോധ്യത്തോടെ തീയേറ്ററിലേക്ക് വരുന്ന സിനിമ ആസ്വാദകർക്കുള്ള tribute.ബിഗ് ബഡ്ജറ്റ് ഷോ ഓഫ്‌ അല്ലാതെ നല്ലൊരു കോൺടെന്റ് ഉള്ള കണ്ടു കഴിഞ്ഞു മനസിൽ സംതൃപ്തിക്കപ്പുറം മറ്റൊന്നും തോന്നിപ്പിക്കാത്ത ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് തന്നതിന് സിനിമയുടെ അണിയറപ്രവർത്തകരോട് നന്ദിയല്ലാതെ മറ്റൊന്നും പറയാൻ ഇല്ല. ഇനി എത്ര തവണ കാണും എന്നറിയില്ല. Kgf ഇന്റെ തിയേറ്റർ എക്സ്പീരിയൻസ് നഷ്ടപ്പെടുത്താതെ ഇരിക്കാൻ ശ്രമിക്കുക കാരണം മുകളിൽ പറഞ്ഞത് തന്നെ ഇത് നമ്മൾ അർഹിക്കുന്ന സിനിമയാണ്.

സിനിമയിലെ തന്നെ ഒരു വാചകം കടം എടുത്തു നിർത്തട്ടെ kgf chapter 1&2 വീഴണം എങ്കിൽ അതിനി ഒരാളുടെ സിനിമയക്കെ അതിനു സാധിക്കു. പ്രശാന്ത് നീലും kgf chapter 3 യും മാത്രമാണത്.

***

എഴുതിയത് വിഷ്ണു മഹേശ്വര കുറുപ്പ്

അഗ്നിപർവതം ചിരിക്കുമ്പോൾ????

കെ.ജി.എഫ്. ചാപ്റ്റർ ഒന്നിന്റെ ആരാധകനായിരുന്നില്ല ഞാൻ. ക്വാളിറ്റി മേക്കിങ്ങും പുതിയ ആഖ്യാനശൈലിയും തീപ്പൊരി ഡയലോഗുമൊക്കെ ഉണ്ടെങ്കിലും എനിക്ക് പൂർണതൃപ്തി നൽകാത്തൊരു സിനിമ. എങ്കിലും ആ 155 മിനിട്ടുകൾ രണ്ടാം ഭാഗത്തിലേക്കുള്ള വലിയ പ്രതീക്ഷ കൊളുത്താൻ കെൽപ്പുള്ള പടപ്പ് തന്നയായിരുന്നു.ആ പ്രതീക്ഷകൾ തെറ്റിയില്ല. ഒരു അഗ്നിപർവതം തന്നെയാണ് പ്രശാന്ത് നീൽ ഇന്ന് തിയറ്ററുകളിലേക്ക് പൊട്ടിച്ചു വിട്ടത്. ബ്വിൽഡ് അപ്പ് എല്ലാം മുൻ ചാപ്റ്ററിൽ തന്നെ തീർന്നതിനാൽ സിനിമ ആദ്യം മുതൽ തന്നെ ‘ഫയർ’ ആയിരുന്നു.അടിയോടടി. മോമ്പൊടിയ രവി ബ്‌സ്‌റൂറിന്റെ തകർപ്പൻ ബി.ജി.എമ്മും. യാമോനെ. ഫസ്റ്റ് പാതി പിന്നിടുമ്പോൾ തന്നെ അഡ്രിനാലിൽ നൂറേ നൂറ്റിപ്പത്തിലാകും. രോമാഞ്ചത്തിന്റെ അയ്യരുകളി.ഇതിനൊപ്പം വൈകാരിക സന്ദർഭങ്ങളേയും തൻമയത്വത്തോടെ കൂട്ടിവെയ്ക്കുമ്പോൾ സിനിമ കാണികളുടെ നെഞ്ചിൽ എത്തിക്കഴിഞ്ഞിരുന്നു.

പ്രകടനങ്ങളുടെ മികവ് കൂടിയാണ് ചാപ്റ്റർ രണ്ട്. മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് യഷ് റോക്കി ഭായിയായി പകർന്നാടിയത്. റോക്കിക്ക് പറ്റിയ എതിരാളി തന്നെയായിരുന്നു അധീര. ഗംഭീര പ്രകടനം കാഴ്ച വെച്ചു സഞ്ജയ് ദത്ത്.എന്നാൽ, തീപ്പൊരിയായത് റമികാ സെൻ തന്നെയാണ്. ആദ്യ പകുതിയിൽ ഒരു സീനിൽ പോലുമില്ലാഞ്ഞിട്ടും ആ കഥാപാത്രം മറ്റുള്ളവരുടെ വാക്കുകളിലൂടെ ശക്തമായ സാന്നിധ്യമായി. എല്ലാരും പേടിക്കുന്ന റോക്കിയെ തെല്ലും ഭയക്കാതെ വീറോടെ നിന്ന റമികയായി രവീണ ടെൻഡൻ കിടുക്കി. അത് പ്രതീക്ഷിച്ചതുമായിരുന്നു. റോക്കിയുടെ അമ്മയായി അഭിനയിച്ച അർച്ചന ഇത്തവണയും കണ്ണുനനയിച്ചു, ഞെട്ടിച്ചു. റോക്കി-റീനാ രംഗങ്ങൾ സിനിമയുടെ പൊതുസ്വഭാവത്തിൽ നിന്ന് അൽപ്പം മാറി നിൽക്കുന്നുണ്ടെങ്കിലും ശ്രീനിധിയുടേത് മികച്ച പ്രകടനമായിരുന്നു. കഥപറയാൻ ആനന്ദ് നാഗ് ഇല്ലാതിരുന്നത് മാത്രമാണ് ഒരു നിരാശ. ചുരുക്കത്തിൽ കെ.ജി.എഫ്. ചാപ്ടർ രണ്ട് ഒരു ബെഞ്ച് മാർക്കായിരിക്കുകയാണ്. മാസ് പടങ്ങളുടെ തലതൊട്ടപ്പൻ. yes, Powerful peeople make places powerful???????? പ്രശാന്ത് നീലെന്ന ശക്തൻ കന്നഡ ചലച്ചിത്ര ലോകത്തെ ശക്തമാക്കി കഴിഞ്ഞു. ഇതിനെ വെല്ലുന്ന ഒരു മാസ് പടം ഇനിയുണ്ടാകട്ടെ.

*****

എഴുതിയത് : നിള നിള

തന്റെ വെറും 400 ഗ്രാം സ്വർണ്ണത്തിനു വേണ്ടി ഒരു പോലീസ് സ്റ്റേഷൻ വിറപ്പിച്ചു തവിടുപൊടിയാക്കിയ റോക്കി ഭായിയെ കണ്ടപ്പോൾ. 2020 ഇൽ തന്നെ അറസ്റ്റ് ചെയ്യാൻ വന്ന DSP ഉൾപ്പെട്ട സംഘത്തിലെ 8 പേരെയും വെടിവെച്ചു കൊന്ന വികാസ് ദുബൈ യെ ആദ്യം ഓർമ്മവന്നു തെന്റെ കുട്ടികൾക്ക് തണുപ്പ് മാറ്റാൻ പാബ്ലോ എസ്കോബാർ കെട്ടുകണക്കിനു അമേരിക്കൻ ഡോളർ കൂട്ടി ഇട്ടു നെരിപ്പോട് കത്തിച്ചപ്പോൾ , ബംഗ്ളാവിലെ വാതിൽ പടിയിൽ ഇരുന്ന പ്രിയ പത്നിക്ക് കാറ്റു കൊള്ളാൻ റോക്കി സ്വന്തം ഹെലികോപ്പ്റ്റർ ആണ് അവളിരുന്ന സ്വപ്‍നതുല്യം ആയ സൗധത്തിനു മുകളിൽ ചുമ്മാ സ്റ്റാർട്ട് ചെയ്തു നിർത്തിയത്

കെജിഫ് എന്ന യഥാർത്ഥ സ്വർണ്ണഖനിയിലെ ഡോൺ സത്യത്തിൽ റോക്കി എന്ന് പേരുള്ള ആൾ അല്ലെങ്കിലും ഇനി ഒരു പക്ഷെ കെജിഫ് റോക്കി ഭായി യുടെ പേരിൽ ആയിരിക്കും നമ്മുടെ വരും തലമുറ ആദ്യം അറിയപ്പെടുക
ഡോൺ ..ഡോൺ..ഡോൺ
ദാരിദ്രത്തിന്റെ അവഗണനയുടെ വെറുപ്പിന്റെ ചതുപ്പു നിലങ്ങളിൽ നിന്നും. സ്വന്തം മനോബലം മറ്റുള്ളവരിൽ ഭീതി ആയി പടർത്തി ഭരിക്കപ്പെട്ടും പിന്നീട് ഭരിച്ചും ആഡംബരങ്ങുളുടെ അത്യുന്നതങ്ങളിൽ ജീവിച്ചു മരിച്ചു ഓർമകളുടെ ചിരഞ്ജീവി പട്ടം ധരിക്കുന്നവർ

KGF CHAPTER – 2 (2022 )
റോക്കി ഭായി എന്ന ഒരു ബ്രാൻഡ് . അതിനെ തുടർന്നുള്ള തന്റെ സൃഷ്ടിയിൽ എങ്ങനെ അതിന്റെ മൂല്യം നഷ്ടമാവാതെ എഴുതി നിലനിർത്താം എന്ന് ആലോചിച്ച പ്രശാന്ത് നീൽ എന്ന കറാഫ്റ്റ് മാൻ .ആ കഥാപത്രത്തെ എത്രത്തോളം കൂടുതൽ മനോഹരം ആക്കം എന്ന് ചിന്തിച്ചു പ്രയക്നിച്ച യാഷ് എന്ന അഭിനേതാവ് .3 മിനിട്ടു ദൈർഘ്യം ഉള്ള ഷോർട്ടിന് വേണ്ടി 30 ആംഗിളുകളിൽ വേണമെങ്കിൽ കാമറ വെക്കും എന്ന് വാശി പിടിച്ച ഭുവൻ ഗൗഡയുടെ ഛായാഗ്രഹകൻ. ആദ്യഭാഗത്തിന്റെ തനിമ ചോരാതെ സംഗീതം നിലനിർത്താനുള്ള രവി ബസ്‌റൂർ ന്റെ കരുതൽ. ഉജ്‌വാൾ കുൽക്കർണി എന്ന 19 കാരന്റെ അവിശ്വസിനീയമായ മാസ്മരിക എഡിറ്റിങ് .ഇതിന്റെ അകെ തുക ഇരുളടഞ്ഞ ഒരു തീയേറ്ററിൽ അനുഭവിക്കുമ്പോൾ സത്യത്തിൽ നിങ്ങളുടെയും എന്റെയും ഓരോ പ്രേക്ഷകന്റെയും രോമം എഴുനേറ്റു നിൽക്കും

മറ്റുള്ള മാസ് സിനിമകളിൽ നിന്നും ഇത് വ്യത്യസ്തമാകുന്നത് മുകളിൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് മാത്രമല്ല . അതി ശക്തമായ രണ്ടാം ഭാഗം പറയുന്ന കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും മറ്റു അനുബന്ധ വർക്കുകളും ഒരു സിനിമയെ എത്രത്തോളം ഉയരത്തിൽ എത്തിക്കാൻ. വേണ്ടുന്ന എന്തൊക്കെ ചെയ്യാൻ കഴിയും എന്ന് 100 കോടി മുതൽ മുടക്കിൽ ഈ കന്നഡ സിനിമ കാണിച്ചു തരുന്നു
അഭിനയിച്ച താരങ്ങൾ ഒക്കെ ഗംഭീര പ്രകടനം ആരുന്നു. ചായക്കടക്കാരൻ പോലും റോക്കി ഭായിയെ കുറിച്ച് പറയുന്ന മാസ്സ് ഡയലോഗ് , മനോഹരമായ അമ്മ മകൻ ഇമോഷൻസു രംഗങ്ങൾ ,ആദ്യഭാഗത്തെക്കാൾ നായികക്ക് രണ്ടാം ഭാഗത്തിൽ സ്പേസ് കൊടുത്തപ്പോൾ അധീരയായി ഹെവി ഗെറ്റപ്പിൽ വന്ന സഞ്ജയ് ദത്ത്നു സ്ക്രീൻ ടൈം നന്നേ കുറഞ്ഞു പോയി എന്ന് തോന്നി…

അവിടെയും ഇവിടെയും അൽപ്പം കത്തി ഒക്കെ ഉണ്ടെങ്കിലും അത് ഒന്നും സിനിമയുടെ ആ ഓളത്തെ ബാധിക്കില്ല ,കോരി തരിപ്പിൽ അതൊന്നും സ്രെധിക്കില്ല എന്നതാണ് വാസ്തവം
കണ്ടിറങ്ങുമ്പോൾ ഒന്നുകൂടി കാണാം എന്ന ചിന്ത മാത്രം ആയിരിക്കും സത്യത്തിൽ നിങ്ങളെ ഭരിക്കുക
ഇനി കാണുന്നവർ …ഏൻഡ് ക്രെഡിറ്റ് ആയി കുറച്ചു ഭാഗങ്ങൾ ഉണ്ട് ,തെറ്റിദ്ധരിക്കണ്ട അത് ഒരിക്കലും ഈ സിനിമയുടെ പൂർണ്ണത അല്ല ,പക്ഷെ വരാനിരിക്കുന്ന ഒരു ഭൂകമ്പത്തിന്റെ സൂചന മാത്രമാണ് ….

***

എഴുതിയത് Sreeram Subrahmaniam

ഗരുഡനെ കൊന്ന ശേഷം കെ.ജി.ഫ് ഇൽ എന്താണ് സംഭവിച്ചത് എന്ന അന്വേഷണത്തിൽ തുടങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ എഴുതിക്കാണിക്കാൻ വേണ്ടി മാത്രം ഒരു ഇന്റർസ്റ്റിംഗ് ഡ്രാമ ക്രിയേറ്റ് ചെയ്യുന്നുന്നുണ്ട്. പാരലൽ ആയി നടക്കുന്ന രണ്ടു സംഭവങ്ങൾ കാണിച്ചു കൊണ്ട് തന്നെ കെ.ജി.ഫ് ചാപ്റ്റർ ടു എന്ന ടൈറ്റിലേക്കു സിനിമയെ എത്തിക്കുന്ന അഞ്ചെട്ടു മിനുറ്റിൽ തന്നെ നായകനെയോ , വില്ലനെയോ ഒന്നും കാണിക്കാതെ തന്നെ പ്രശാന്ത് നീൽ നൽകുന്ന ഒരു ഉന്മാദം ഉണ്ട്.. അവിടം തൊട്ടു തന്നെ അയാൾ നമ്മളെ ഒരു സിനിമാറ്റിക് ലോകം സൃഷ്ടിച്ചു അടുത്ത മൂന്നു മണിക്കൂർ അതിൽ തളച്ചിടുന്നു..റോക്കിയോടപ്പം ഉള്ള ആ യാത്രയിൽ. അതിൽ, കയറ്റവും ഇറക്കവും, തിരിവും, വളവും, യൂ ടേൺ ഉം ഒക്കെ ഉണ്ട്.. എന്നാൽ സ്പീഡ് മാത്രം ഒരിടത്തും കുറയില്ല.

റോക്കിയുടെ ഇൻട്രൊഡക്ടൻ, അധീരയുടെ ഇൻട്രൊഡക്ഷൻ , രവീണയുടെ ഇൻട്രൊഡക്ഷൻ തുടങ്ങി എവിടെയൊക്കെ ഗൂസ്ബമ്ബസ് മൊമെന്റ്‌സ്‌ ക്രീയറ്റ് ചെയ്യാമോ അവിടെയൊക്കെ അതിന്റെ മാക്സിമം താന്നിയിട്ടുണ്ട് പ്രശാന്ത് നീൽ. ഇവരെ കൂടാതെ കാല യിലെ നടിക്കും, കഴിഞ്ഞ ഭാഗത്തിൽ കാണിച്ച കണ്ണുകാണാത്ത ആ അപ്പൂപ്പനും സഹിതം മാസ്സ് സീൻസ് നൽകുന്നതിൽ ഒരു പിശുക്കും കാണിക്കുന്നില്ല. അതെല്ലാം വളരെ ഭംഗിയായി തിയേറ്ററിൽ വർക്ക് ഔട്ട് ചെയ്‌യൂന്നും ഉണ്ട്. ചിത്രത്തിന്റെ തുടക്കം, ഇന്റർവെൽ പോയിന്റ് ക്ലൈമാക്സ് തുടങ്ങി എല്ലാം കയ്യടിച്ചു ആർത്തുല്ലസിക്കാൻ പോരുന്ന രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നതെങ്കിലും, അതിന്റെ എല്ലാം മുകളിൽ നിൽക്കുന്ന വെറും ഒരു മിനുറ്റിൽ താഴെ മാത്രമുള്ള പോസ്റ്റ് ഏൻഡ് ക്രെഡിറ്റ് സീനും കൂടി ആകുമ്പോൾ രോമാഞ്ചത്തിന്റെ പരകോടിയിൽ എത്തും .
എന്നാൽ മേൽ പറഞ്ഞിതിലെല്ലാം എന്നെ ആകർഷിച്ചത് പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്ന ആ സിനിമാറ്റിക് ലോകമാണ്. കെ.ജി.എഫ് . ആദ്യഭാഗത്തിൽ കണ്ട കെ.ജി.എഫിൽ നിന്നും ഒരു പാട് മാറ്റം വരുന്നുണ്ട് രണ്ടാം ഭാഗത്തിൽ. ഒരു രാജ്യത്തിനുള്ളിൽ തന്നെ മറ്റൊരു രാജ്യം, അവരുടേതായ നിയമങ്ങൾ, നീതി ഒക്കെ. ചിത്രത്തിന്റെ ആര്ട്ട് ഡിറക്ഷനും, സിനിമാട്ടോഗ്രഫിയും , കോസ്റ്റ്യൂം ഡിസൈനും , എഡിറ്റിംഗും എല്ലാം ഒരു പോലെ ആ ലോകം സൃഷ്ടിക്കുന്നതിൽ ഒരു പോലെ പങ്കു വഹിച്ചിട്ടുണ്ട്.

പ്രശാന്ത് നീലിന്റെ എഴുത്തിൽ ഇഷ്ടപെട്ട മറ്റൊരു കാര്യം തൊട്ടു മുൻപിലെ നിസ്സാരം എന്ന് തോന്നിപ്പിക്കുന്ന കാര്യങ്ങളിൽ പലതും അടുത്ത് വരുന്ന സീനുകളിൽ കൊണ്ടുവരുന്ന ഇമ്പാക്ട് ആണ്. കലാഷ്‌നിക്കോവിന്റെ എപ്പിസോഡ് ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്.ഒരു രീതിയിലും തീയറ്ററിൽ നിന്നും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു അനുഭവമായി ആണ് കെ.ജി.എഫ് ഇന്റെ രണ്ടാം അധ്യായം എനിക്ക് തോന്നിയത്. പൊതുവെ അങ്ങനെ ഉള്ള ചിത്രം പിന്നീട് ഡിജിറ്റൽ പ്ലാറ്റഫോമിൽ വരുമ്പോൾ ആ എഫ്ഫക്റ്റ് കിട്ടില്ല… ബട്ട് കെ.ജി.എഫ് ആദ്യഭാഗം പോലെ ഇതും അക്കാര്യത്തിൽ ഒരു എക്സെപ്ഷൻ ആവും. ഓ റ്റി റ്റി പ്രേക്ഷകർക്കും കണ്ടു ആസ്വദിക്കാനും , ബാക്കി ഉള്ളവർക്ക് വീണ്ടും റിപ്പീറ്റ് മോഡിൽ കാണാനുള്ളതുമായ കൊറേ മാജിക് ഇതിലും ഉണ്ട്…

വാൽകഷ്ണം : ഒരു വരവ് കൂടി തീയേറ്ററിലേക്ക് വരേണ്ടി വരും…

****

എഴുതിയത് : നിയാസ് എൻ ഹരിദാസ്

മൊഴിമാറ്റ ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസാകുന്നതും വിജയം നേടുന്നതും ആദ്യത്തെ സംഭവമല്ലെങ്കിലും വിരലിലെണ്ണാവുന്ന രണ്ടോ മൂന്നോ സിനിമകൾ മാറ്റി നിർത്തിയാൽ പൊതുവെ മലയാളത്തിലേക്കു വരുന്ന അന്യഭാഷാ ചിത്രങ്ങൾ മൊഴിമാറ്റത്തിലെ പോരായമകൾ കൊണ്ടു പൂര്‍‌ണമായും തൃപതിപ്പെടുത്താറില്ല.
കെജിഎഫിന്‍റെ രണ്ടാം ഭാഗത്തിലേക്കു വരുമ്പോൾ ഒരു സിനിമയുടെ മലയാളം ഡബിങ്ങിനായി ഒരു അന്യഭാഷാ നിര്‍മാണ കമ്പനി മുമ്പെങ്ങുമില്ലാത്തവിധം പണിയെടുത്തിരിക്കുന്നതു കാണാം.
തിരക്കഥാകൃത്തും സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷണന്റെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾ ഏതായാലും വെറുതെയായില്ല.ഒരു മികച്ച കന്നട സിനിമയോടുള്ള ബഹുമാന സൂചകമായി ഒന്നാം ഭാഗത്തോടു നീതി പുലർത്തുന്ന നല്ല നിലവാരത്തിലുള്ള ᴅᴜʙʙɪɴɢ തന്നെ രണ്ടാം ഭാഗത്തിലും നൽകുവാൻ സാധിച്ചിട്ടുണ്ടു.യാഷിന്റെ ꜱᴏᴜɴᴅ ചെയത അരുൺ,പ്രശംസിക്കാതെ വയ്യ ഓർജിനലിനെ കടത്തി വെട്ടുന്ന രീതിയിൽ ബഹുകേമം.എല്ലാവരും ഒന്നിനൊന്നു ഗംഭീരമായി.സിനിമയിലേക്കു വന്നാൽ ഒന്നാം ഭാഗം ഉണ്ടാക്കിയ തരംഗത്തിനോടും രണ്ടാം ഭാഗം ഉണ്ടാക്കിയ ഹൈപ്പിനോടും നീതി പുലർത്തുന്ന രീതിയിൽ തന്നെ ഒരു ꜱᴄʀᴇᴇɴᴘʟᴀʏ-യും അതിനു പോന്ന ഒന്നൊന്നര സീനുകളും സംഭാഷണങ്ങളും ᴘʀᴀꜱʜᴀɴᴛʜ ɴᴇᴇʟ ᴄʜᴀᴘᴛᴇʀ ᴛᴡᴏ-ലും ഒരുക്കി വെച്ചിട്ടുണ്ടു.എന്നെ ഇത്രയേറെ രോമാഞ്ചം അടിപ്പിച്ച ഒരു കൊല ᴍᴀꜱꜱ ചിത്രം കെജിഎഫല്ലാതെ വേറെയില്ല.ഒന്നാം ഭാഗം തീയേറ്ററിൽ പോയി കണ്ടപ്പോ കിട്ടിയ ᴇxᴛʀᴇᴍᴇ ʟᴇᴠᴇʟ ʀᴏᴍᴀɴᴊɪꜰɪᴄᴀᴛɪᴏɴ ഒരു തരി പോലും കുറയാതെ രണ്ടാം ഭാഗത്തിലും കിട്ടി ബോധിച്ചു.ᴍᴀꜱꜱ എന്നൊക്കെ പറഞ്ഞാൽ കൊഡൂര ᴍᴀꜱꜱ.ᴇᴍᴏᴛɪᴏɴᴀʟ ꜱᴄᴇɴᴇꜱ ഒക്കെ നന്നായി ഫീൽ ചെയ്യുന്നുണ്ടു.നല്ല ᴘᴇʀꜰᴇᴄᴛ ᴇɴᴅɪɴɢ-ഉം കൂടി ആയപ്പോൾ സംശയമില്ലാതെ പറയാം ʙᴇꜱᴛ ᴍᴀꜱꜱ ᴀᴄᴛɪᴏɴ ᴅʀᴀᴍᴀ ꜰɪʟᴍ ᴇᴠᴇʀ ᴍᴀᴅᴇ ɪɴ ɪɴᴅɪᴀ.
ᴛᴏᴘ ɴᴏᴛᴄʜ 一
ꜱᴛʏʟɪꜱʜ ᴇxᴇᴄᴜᴛɪᴏɴ, ᴅᴀᴢᴢʟɪɴɢ ᴀᴄᴛɪᴏɴ,
ꜱᴛᴜɴɴɪɴɢ ʟᴏᴄᴀʟᴇꜱ, ᴄɪɴᴇᴍᴀᴛᴏɢʀᴀᴘʜʏ,
ʜɪɢʜ-ᴏᴄᴛᴀɴ ʙɢᴍ, ꜱᴏᴜɴᴅ ᴇꜰꜰᴇᴄᴛ, ᴇᴅɪᴛɪɴɢ
ᴄᴏꜱᴛᴜᴍᴇꜱ, ᴠꜰx ᴀɴᴅ ᴀʀᴛ ᴡᴏʀᴋ.
ᴍᴏꜱᴛ ɪᴍᴘᴏʀᴛᴀɴᴛʟʏ,
ᴛʜᴇ ᴛʀᴜᴍᴘ ᴄᴀʀᴅ ᴏꜰ ᴛʜɪꜱ ᴇɴᴛᴇʀᴘʀɪꜱᴇ
ʀᴏᴄᴋɪɴɢ ꜱᴛᴀʀ ʏᴀꜱʜ.
ʜɪꜱ ꜱᴄʀᴇᴇɴ ᴘʀᴇꜱᴇɴᴄᴇ ᴀɴᴅ ᴀᴛᴛɪᴛᴜᴅᴇ ????
ᴍɪɴᴅ-ʙʟᴏᴡɪɴɢ ᴀɴᴅ ᴘᴏᴡᴇʀ-ᴘᴀᴄᴋᴇᴅ ᴘᴇʀꜰᴏʀᴍᴀɴᴄᴇ ᴀɢᴀɪɴ.റോക്കി,അതൊരു ɪɴꜱᴘɪʀᴀᴛɪᴏɴ തന്നെയാ.
കൂടെ ꜱᴀɴᴊᴜ ʙᴀʙᴀ-യുടെ ᴍᴏɴꜱᴛʀᴏᴜꜱ
ᴠɪʟʟᴀɴ.റോക്കിയുടെ അമ്മ,അവരെ സക്രീനിൽ കാണുമ്പോൾ തന്നെ മനസ്സിനു വല്ലാത്ത സന്തോഷം തോന്നും.ബാക്കി വന്നവരെയും പോയവരെയും ᴘᴏᴡᴇʀꜰᴜʟ-ആയി തന്നെ കണ്ടു.
ᴛᴏᴛᴀʟʟʏ,
കാറ്റു കൊടുങ്കാറ്റായി
കൊടുങ്കാറ്റു ചുഴലിക്കാറ്റായി.
ᴀ ᴋɪɴɢ-ꜱɪᴢᴇ ᴍᴀꜱꜱ ᴀᴄᴛɪᴏɴ ꜰɪʟᴍ.
ᴀ ᴍᴜꜱᴛ ᴡᴀᴛᴄʜ ᴛʜᴇᴀᴛᴇʀ ᴇxᴘᴇʀɪᴇɴᴄᴇ.
ᴅᴏɴ’ᴛ ᴍɪꜱꜱ ɪᴛ.

Leave a Reply
You May Also Like

എം ടി, തിരക്കഥാ സുകൃതം

എം ടി , തിരക്കഥാസുകൃതം ഗിരീഷ് വർമ്മ ബാലുശ്ശേരി ഇഷ്ട തിരക്കഥാകൃത്ത് എം.ടി വാസുദേവൻ നായർ…

ആഡംബരങ്ങൾ ഇല്ലാത്ത വിവാഹം, നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

ഇരുവരുടെയും രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയായിരുന്നു

ഇമ്മാതിരി ഒരു ഐറ്റം ജീവിതത്തിൽ വല്ലപ്പോഴും ഒക്കെയെ കിട്ടുള്ളൂ !

സിനിമാപരിചയം Enemy of the State(1998) Akshay Js വെടിക്കെട്ട് ത്രില്ലർ എന്ന് കേട്ടിട്ടുണ്ടോ?? എന്നാൽ…

“ആ ഗാനത്തെ അന്ന് അശ്‌ളീല ഗാനമായാണ് പലരും വിലയിരുത്തിയത് “

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ രൺബീർ കപൂർ നായകനായ അനിമൽ എന്ന ചിത്രത്തെ ജാവേദ് അക്തർ…