കെജിഎഫ് ആദ്യഭാഗത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഇതാ ഏപ്രിൽ 14-ന് റോക്കി ഭായി വീണ്ടും ഇറങ്ങുകയാണ്. സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഈ പുതിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിവസത്തിനായി. പ്രശാന്ത് നീലും രാജമൗലിയും ഇന്ത്യൻ സിനിമയുടെ തന്നെ ജാതകം തിരുത്തിക്കുറിക്കുകയാണ്. ഇന്ത്യയുടെ സിനിമാ തലസ്ഥാനം സൗത്ത് ഇന്ത്യയിലേക്ക് മാറ്റി സ്ഥാപിക്കുകയാണ്. മരംചുറ്റി പ്രേമത്തിന്റെയും ചോക്ലേറ്റ് പ്രേമത്തിന്റെയും ദുഷ്‌പേര് കേട്ടിരുന്ന ഇന്ത്യൻ സിനിമാലോകം അടിമുടി മാറ്റിയിരിക്കുന്നു.
കെജിഎഫ് ആദ്യഭാഗത്തിലെ ഡയലോഗുകൾ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേക്ഷകർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന രീതിയിലാണ് ഡയലോഗുകൾ പ്രസന്റ് ചെയ്തിരിക്കുന്നത് . എന്നാൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് കൂടുതൽ രസകരം. ഈ ഡയലോഗുകൾ എഴുതിയത് ആരെന്നറിയണ്ടേ ? സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് അത് വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല.. നമ്മുടെ സ്വന്തം റോക്കി ഭായി -യാഷ് . ആദ്യഭാഗത്തിൽ ഡയലോഗുകൾ സ്വീകരിക്കപ്പെടുമോ എന്ന് സംശയം ഉണ്ടായിരുന്നു എങ്കിലും വലിയ രീതിയിലാണ് തരംഗമായത്.