കെജിഎഫ് മാർക്സിസ്റ്റ് -ലെനിനിസ്റ്റ് വീക്ഷണത്തിൽ 

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
309 VIEWS

KGF മാർക്സിസ്റ്റ് -ലെനിനിസ്റ്റ് വീക്ഷണത്തിൽ 

Suran Nooranattukara

KGF കച്ചവട ചേരുവകൾ കുത്തി നിറച്ച ഒരു മുതലാളിത്ത ചലച്ചിത്ര സ്യഷ്ടിയാണെങ്കിലും മൂന്നാം ലോകത്തു നിന്നുമുള്ള വീക്ഷണത്തിൽ അതിൽ അടക്കം ചെയ്ത മാർക്സിസ്റ്റ് പ്രത്യയ ശാസ്ത്ര ചിന്തയെ അഭിനന്ദിക്കാതെ തരമില്ല. ആ ഒരു കാഴ്ച്ചപാടിൽ റോക്കി ഭായ് ഒരു മാർക്സിസ്റ്റ് ആണ് – ഉപരിപ്ലവമായി ഒരു സിദ്ധാന്തം ചമക്കുകയല്ല ഇവിടെ ഉദ്ദേശ്ശിക്കുന്നത് – ചിത്രത്തിലെ പല ഹിഡൻ അജണ്ടകളും വിരൽ ചൂണ്ടുന്നത് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ പ്രത്യയ ശാസ്ത്രത്തിലേക്കാണ്.

റോക്കിയുടെ ജനനം തന്നെ പിതാവിനാൽ തമസ്ക്കരിക്കപ്പെട്ടവനായാണ്. കടുത്ത സാമ്പത്തിക പരാധീനതയിലും തന്റെ മകനെ ഉന്നത മൂല്യമുള്ളവനാക്കാൻ ശ്രമിക്കുന്ന ഒരു തൊഴിലാളി വർഗ്ഗ സ്ത്രീയാണ് റോക്കിയുടെ അമ്മ. എന്നാൽ ലോകം ഇടുങ്ങിയതാണെന്നും അവിടെ ധർമ്മത്തിനോ ന്യായത്തിനോ വിലയില്ലെന്നും റോക്കി വൈകാതെ തിരിച്ചറിയുന്നു. ഇവിടെ വച്ച് റോക്കി വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ സത്ത ഉൾക്കൊള്ളുന്നു. ബോംബെയിൽ ഷെട്ടിയുടെ വലം കൈയ്യായി അധോലോകത്തിൽ വളരുമ്പോഴും , സംഘത്തിനുള്ളിൽ നടക്കുന്ന പടലപിണക്കങ്ങളും , ഉപചാപങ്ങളും റോക്കി മനസ്സിലാക്കുന്നു. തന്റെ കസേരയുടെ നേരേയാണ് റോക്കി വരുന്നതെന്ന് ഷെട്ടി സംശയിക്കുന്നുണ്ട്. എങ്കിലും ഈ സമയങ്ങളിലെല്ലാം പൂർണ്ണമായും റോക്കി വിപ്ലവത്തിന്റെ പാതയിലേക്ക് പ്രവേശിച്ചിട്ടില്ല.

നവമുതലാളിത്വം വിതച്ച ബൂർഷ്വാ പ്രത്യയ ശാസ്ത്രത്തിന് റോക്കി ഏതാണ്ട് കീഴ്പ്പെട്ടിരുന്നു. അവനവനിലേക്ക് ചുരുക്കിയാണ് റോക്കി അക്കാലത്ത് ലോകത്തെ കണ്ടിരുന്നത് – എന്നാൽ ആൻഡ്രൂസിന്റെ നിർദ്ദേശപ്രകാരം റോക്കി ബാംഗൂരിൽ എത്തുന്നതോടെ അയാളിലേക്ക് തൊഴിലാളി വർഗ്ഗ ബോധം കടന്നുവരികയാണ് – അവിടെ വച്ചാണ് റീനയെ റോക്കി കാണുന്നത് – റീന ഒരു ഒരു നവ മുതലാളിത്വ വലതു പക്ഷ ഉത്പന്നമാണ്. റീനയിൽ റോക്കിക്ക് പ്രത്യയശാസ്ത്ര വിരുദ്ധമായി പ്രകൃതിയുടെ ഉൾവിളിയുണ്ടാകുന്നു. അതിൽ തെറ്റ് പറയാനാവില്ല. “വിപ്ലവങ്ങൾക്കിടയിൽ സ്വപ്നങ്ങളുമുണ്ടെന്ന് മഹാനായ ലെനിൻ പറഞ്ഞിട്ടുണ്ട്.

ഒരാനയെ കൊല്ലാനാണ് ആൻഡ്രൂസ് റോക്കിയെ വിളിച്ചു വരുത്തുന്നത്. ആ ആന മുതലാളിത്തത്തിന്റെ സകല മൂലധനവും ആർജ്ജിച്ച ഗരുഡയാണ്. ഒരു കോർപ്പറേറ്റ് ഭീമൻ . തികഞ്ഞ ഫാസിസ്റ്റ്‌. കുളയട്ട യെ പോലെ തൊഴിലാളി വർഗ്ഗത്തിന്റെ ചോര കുടിച്ചു വീർത്ത ഒരു ബൂർഷ്വാ-കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്നു. :

” തൊഴിലാളി വർഗ്ഗം ബൂർഷ്വാസിക്കെതിരായി നടത്തുന്ന സമരം , ഭാവത്തിലല്ലെങ്കിലും രൂപത്തിൽ ആദ്യം ഒരു ദേശീയ സമരമാണ്. ഓരോ രാജ്യത്തിലേയും തൊഴിലാളി വർഗ്ഗത്തിന് ആദ്യമായി സ്വന്തം ബൂർഷ്വാസിയുമായി കണക്കു തീർക്കേണ്ടതുണ്ടല്ലോ – ”

നേരിട്ട് ഗരുഡയെ കൊല്ലുന്നതിനു പകരം സംഘബോധമില്ലാത്ത തൊഴിലാളികളെ പഠിക്കുകയാണ് റോക്കി ആദ്യം ചെയ്യുന്നത്. അവരിലൊരാളായി അടിച്ചമർത്തപ്പെട്ട ജനതയുടെ വേദന റോക്കി തിരിച്ചറിയുന്നു. റോക്കി വിപ്ലവം ആരംഭിക്കുന്നത് ഒരു വലിയ ചുറ്റിക കൈയ്യിലെടുത്തു കൊണ്ടാണ് – ഈ ചുറ്റിക പാർട്ടിയുടെ ചിഹ്നത്തിലുള്ള അതേ ചുറ്റികയാണ്.. ചാപ്റ്റർ 2 വിൽ ഇതുപോലെ തന്നെ ഒരു അരിവാളും റോക്കി ഉപയോഗിക്കുന്നുണ്ട്. ഇതും പാർട്ടിയുടെ ചിഹ്നമാണ്.

ഒടുവിൽ തൊഴിലാളികളെ നയിക്കുന്ന ,വിപ്ലവത്തിനു കെൽപ്പുള്ള ഒരു മാർക്സിയനായി റോക്കി മാറുന്നു – അവരെ വർഗ്ഗ ബോധമുള്ളവരാക്കി തീർക്കുന്നു. സർവ്വ രാജ്യ തൊഴിലാളികൾ സംഘടിക്കുന്നു. അങ്ങിനെ ചുവപ്പണിഞ്ഞു രുധിരം ചീന്തുന്ന ആ മുഹൂർത്തത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ ആശീർവാദത്തോടെ റോക്കി ഗരുഡ എന്ന ചോര കുടിയൻ ബൂർഷ്വാസിയുടെ കഴുത്തറുക്കുന്നു. നിയമങ്ങളില്ലാത്ത കാലത്ത് ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന മാവോ വചനങ്ങൾ ഇവിടെ പ്രസക്തമാവുകയാണ് –
ചാപ്റ്റർ 2 വിലേക്ക് എത്തുമ്പോൾ മുതലാളിത്തത്തിന്റെ വേരറുത്ത റോക്കി ഭായി-
തൊഴിലാളികളെ കൂട്ടിച്ചേർത്ത് അധികാരം പിടിച്ചെടുക്കുന്നു. മാർക്സിസ്റ്റ് ആശയങ്ങളുടെ ആകെ കാതലായ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ഇവിടെ പൂത്തുലയുകയാണ്. എന്നാൽ ചില പെറ്റിബൂർഷ്വാകളെയും റോക്കിക്ക് നേരിടേണ്ടി വരുന്നു. തുടർന്ന് നടക്കുന്ന ബൂർഷ്വാ – തൊഴിലാളി ഏറ്റുമുട്ടലാണ് ചാപ്റ്റർ 2 വിന്റെ ഉള്ളടക്കം.

അധീര എന്ന കോർപ്പറേറ്റുമായുള്ള ഏറ്റുമുട്ടലിൽ റോക്കിക്ക് പരുക്ക് പറ്റുന്നുടെങ്കിലും അതിൽ പാഠം ഉൾക്കൊണ്ട് മറ്റൊരു അന്തർദേശീയ കോർപ്പറേറ്റിനെ റോക്കി തന്റെ വരുതിയിലാക്കുന്നു. ഷെട്ടി എന്ന പെറ്റിബൂർഷ്വാ റോക്കിയെ വകവരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും റോക്കി അയാളെയും ഉൻമൂലനം ചെയ്യുന്നു.

സ്റ്റേറ്റിനെതിരേ തന്നെ റോക്കി ഭായി യുദ്ധം പ്രഖ്യാപിക്കുന്നുണ്ട്. കാരണം ജനാധിപത്യം എന്നത് ബൂർഷ്വായുടെ പദ്ധതിയാണ്. പാർലമെന്റിലെത്തി ഒരു അംഗത്തെ റോക്കി വെടിയുതിർക്കുമ്പോൾ വിയറ്റ്നാമീസ് വിപ്ലവകാരി ഹോ ചി മിന്റെ വാക്കുകളെ ശരിവയ്ക്കുന്നു.
” ഒരു വിപ്ലവകാരികാരിയുടെ കൈയ്യിൽ 2 തോക്കുകൾ ഉണ്ടാവണം, ഒന്ന് വർഗ്ഗ ശത്രുവിനെതിരേ ,മറ്റൊന്ന് വഴി പിഴച്ച നേതൃത്വത്തിനെതിരേയും …

ചിത്രത്തിന്റെ അന്ത്യത്തിൽ അമേരിക്കയുടെ CIA റോക്കിക്കെതിരേ ഫയൽ കൊണ്ടുവരുന്നുണ്ട്. അതിൽ നിന്നു തന്നെ സാമ്രാജ്യത്വ വാദികൾ ഒരു കൊമ്രേഡിനെ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം – റോക്കി ഭായി മരിച്ചോ ഇല്ലയോ എന്ന് ചിത്രം നമ്മോട് പറയുന്നില്ല. പക്ഷേ ഒരു വിപ്ലവകാരി ഒരിക്കലും മരിക്കുന്നില്ല. ജീവിക്കുന്ന ഓരോ തൊഴിലാളിയിലും അയാൾ ജീവിക്കുന്നു. അവസാനം വരെ പൊരുതിയ തൊഴിലാളി വർഗ്ഗത്തിനായി റോക്കി ഭായി അവരുടെ അധ്വാനത്തിന്റെ പങ്ക് നീക്കിവച്ചത് ചിത്രത്തിനൊടുവിൽ കാണിച്ചു തരുന്നുണ്ട്.

ചിത്രത്തിൽ മറച്ചു പിടിച്ച നിരവധി കമ്യൂണിസ്റ്റ് ബിംബങ്ങൾ ഉണ്ട്. – അതിലൊന്നാണ് റോക്കി ഭായിയുടെ താടി – ഇത് എംഗൽസിന്റെ താടിയുടെ അതേ ശൈലിയിലാണ്. – ചുവപ്പ് കോട്ടും പാന്റും ധരിച്ച് റോക്കി ഭായി പ്രത്യക്ഷപ്പെടുന്നുണ്ട്. സലാം റോക്കി ഭായ് എന്നൊരു ഗാനമുണ്ട്. ഇത് ലാൽ സലാം എന്നതിന്റെ ചുരുക്കമാണ്. മുമ്പ് സൂചിപ്പിച്ച ചുറ്റിക, അരിവാൾ , ഇതു പോരാതെ നിലത്തുവീണ ഒരു റൊട്ടി ഒരു നഗരം ബ്ലോക്കാക്കിയ ശേഷം ഒരു നാടോടി സ്ത്രീയുടെ അമ്മക്ക് എടുത്ത് കൊടുക്കുന്നുണ്ട്. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനു മാത്രമേ ഇത്രത്തോളം സഹാനുഭൂതിയുള്ളവനാകാൻ കഴിയൂ- ബൂർഷ്വാസികളെ ഇല്ലാതാക്കി മുതലാളിത്തത്തിന്റെ ചിറകരിഞ്ഞ്, സ്റ്റേറ്റിനോട് യുദ്ധം ചെയ്ത് ഒടുവിൽ ആഴിയുടെ അഗാധതയിൽ മറഞ്ഞ ആ ധീര രക്തസാക്ഷി ക്ക് – തൊഴിലാളി വർഗ്ഗത്തിന്റെ പട നായകന് – റെഡ് സല്യൂട്ട് –

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു