യാഷിനെയും പ്രശാന്ത് നീലിനെയും മാത്രമല്ല രവി ബസ്‌റൂറിനെയും ആഘോഷിക്കേണ്ടതുണ്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
16 SHARES
192 VIEWS

കെജിഎഫ് എന്ന സിനിമയെ ഇത്ര മനോഹരമായ അനുഭവമാക്കി തീർത്ഥത്തിൽ അതിന്റെ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. കെജിഎഫിന്റെ മ്യൂസിക് ഡയറക്ടർ രവി ബസ്‌റൂറിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. അനിൽ തോമസിന്റെ പോസ്റ്റ് വായിക്കാം.

Anil Thomas

ഇന്ന് കെജിഎഫ് ചർച്ചകളിൽ നിറയുമ്പോ, യാഷും പ്രശാന്ത് നീലും ഓരോ സിനിമ പ്രേമിയുടെയും മനസ്സിൽ ആറാടുമ്പോൾ ആരും ഒരിക്കലും മറക്കാൻ പാടില്ലാത്ത പേര് ആണ്‌ കെജിഎഫിന്റെ മ്യൂസിക് ഡയറക്ടർ രവി ബസ്‌റൂർ.. ഇങ്ങനെ ഒരു പേര് ഒരു വിധം ഒരു മലയാള സിനിമ സംഗീത പ്രേമിയും കെട്ടിട്ടുണ്ടാകാൻ ഒരു വഴിയും കാണില്ല.

കന്നഡ സിനിമ തന്നെ കാണാൻ മടിക്കുന്ന നമ്മൾ പിന്നെ എങ്ങനെ ആണ് അതിലെ പാട്ടുകൾ ആസ്വദിക്കുന്നത്.. പക്ഷെ കെജിഎഫ് എന്ന കന്നഡ ബ്രഹ്മാണ്ഡ സിനിമ കാണുന്നത് വരെ മാത്രം ആയിരുന്നു അതിന്റെ ആയുസ് .കെജിഫ് ആദ്യ പാർട്ട് ഇത്രയും വിജയം ആയെങ്കിൽ അതിലെ മുഖ്യ പങ്കും രവി ബസ്‌റൂർ നു കൂടെ അവകാശപ്പെട്ടതാണ്.

നമ്മൾ ഇതുവരെ കേട്ടത് ഒന്നും അല്ല മാസ്സ് ബിജിഎം എന്ന് അന്നാണ് മനസിലാകുന്നത്.. ആ മ്യൂസിക്കിന്റെ കൂടെ റോക്കി യെ കാണുമ്പോൾ മാത്രം ആണ് ഓരോരുത്തരുടെയും രോമം ചാടി എണീക്കുന്നത്. ഇപ്പൊ സെക്കന്റ് പാർട്ട് വന്നപ്പോഴും അതിൽ ഒരു മാറ്റവും ഇല്ല എന്ന് പറയാം.. അഡാർ മ്യൂസിക്.. തൂഫാൻ സോങ് ഒക്കെ .

അതുപോലെ ഗഗനം, സുൽത്താന ഹോ ഒന്നും പറയാൻ ഇല്ല.. പക്ഷെ എന്നിലെ സംഗീത പ്രേമിയെ ഞെട്ടിച്ചത്. മെഹ്ബൂബ സോങ് ആണ്.. അത് റിലീസ് ആയിട്ട് ഒരു 5 വട്ടം കേട്ടിട്ട് ആണ് ഇന്നലെ ഫിലിം കണ്ടത് ഒറ്റ സംശയമേ ഉണ്ടായിരുന്നുള്ളു ഈ ഗംഭീര മാസ്സ് പടത്തിൽ ആ സോങ് എങ്ങനെ പ്ലേസ് ചെയ്യും എന്ന്, പക്ഷെ അവിടെ പ്രശാന്ത് നീൽ ഞെട്ടിച്ചു, മെഹ്ബൂബ സോങ് വിത്ത് വിശ്വാൽസ് . ഇതാണ് റൊമാന്റിക് സോങ് ഇങ്ങനെ ആണ് റൊമാന്റിക് സോങ് ഒരു മാസ്സ് ആക്ഷൻ മൂവിയിൽ പ്ലേസ് ചെയ്യേണ്ടത്..

അടുത്ത് ഇറങ്ങിയ Antim എന്ന സൽമാൻ ഖാന്റെ ബോളിവുഡ് മൂവിയിലും രവി കുറച്ച നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട്, ഒമർ ലുലുവിന്റെ പവർ സ്റ്റാറിലും പുള്ളി ആണ് മ്യൂസിക് എന്ന് കേൾക്കുന്നു. എന്തായാലും കെജിഎഫിന്റെ മ്യൂസിക് ആൻഡ് ബിജിഎം ഒരു മഹാ അത്ഭുതം തന്നെ ആണ്.. ഇനി ഇതിലും മുകളിൽ ഒരു മാസ്സ് ബിജിഎം വരാൻ ഒരു പക്ഷെ കെജിഫ് 3 തന്നെ വേണ്ടി വരും ഉറപ്പ് . എന്തിനു അധികം പറയുന്നു ഒരു താരാട്ടു പാട്ടു കൊണ്ട് തന്നെ മാസ്സ്, രോമാഞ്ചം ഫീൽ ഉണ്ടാക്കാൻ പറ്റുക എന്ന് പറഞ്ഞാൽ… Mr. Ravi Basrur you are absolutely a Gem

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.