കെജിഎഫും റോക്കി ഭായിയും കുറച്ചു ഫിസിക്‌സും

BINUKUMAR GOPALAKRISHNAN

കഥയിൽ ചോദ്യമില്ല ! എന്നിരുന്നാലും പടം കണ്ടിറങ്ങിയപ്പോൾ കൂട്ടുകാരിൽ ഒരാൾ ചോദിച്ച ചോദ്യം ഇതാരുന്നു ” എന്നാലും മച്ചാനെ.. വെടി കൊണ്ടാൽ ജീപ്പോക്കെ ആകാശത്തേക്ക് ഉയർന്നു പൊങ്ങുമോ?”. വെടിവച്ചത് റോക്കി ഭായി ആയതുകൊണ്ട് ജീപ്പല്ല ടിപ്പറാണെങ്കിലും പറക്കും എന്ന് ഉത്തരം പറഞ്ഞു തടി തപ്പിയെങ്കിലും, അവൻ ചോദിച്ചതിലും കാര്യമില്ലേ എന്ന് പിന്നീട് തോന്നി.പലപ്പോഴും പല സിനിമകളിലും നാം കണ്ടിട്ടുള്ള ഒരു രംഗമാണ് വണ്ടിയുടെ ഇന്ധന ടാങ്കിലേക്ക് വെടിവെക്കുന്നതും അതുമൂലം ടാങ്ക് പൊട്ടിത്തെറിച്ചു നാമാവശേഷം ആകുന്നതും. ശേരിക്കും ഇങ്ങനെ സംഭവിക്കുമോ ?ഇല്ല എന്നതാണ് ശെരി. നമുക്ക് മൂന്നു സാഹചര്യങ്ങൾ പരിശോധിക്കാം

1. ഫുൾ ടാങ്ക് ഇന്ധനം ഉള്ളപ്പോൾ: ടാങ്ക് ഫുൾ ആണെങ്കിൽ അവിടെ ഓക്സിജൻ ഇല്ല അതുകൊണ്ട് ജ്വലനം സംഭവിക്കില്ല,

2. ടാങ്ക് പാതിയെ നിറഞ്ഞിട്ടുള്ളൂ എന്ന് കരുതുക: എന്നിരുന്നാലും ഫ്യൂൽ: എയർ മിക്സ്ചർ ഒരു പ്രതേക അനുപാതത്തിൽ ഉണ്ടെങ്കിൽ മാത്രമേ ജ്വലനം സാധ്യമാകൂ.

3. വളരെ കുറച്ചു ഇന്ധനം ഉള്ളപ്പോൾ: ഈ സാഹചര്യത്തിൽ ജ്വലനം വേഗം നടക്കുമെങ്കിലും ഒരു പൊട്ടിത്തെറി നടത്തുവാൻ വേണ്ട ഊർജ്ജമൊന്നും അതിനുണ്ടാവില്ല എന്നതാണ് സത്യം. തീ ആളി കത്തി ബോഡിയിൽ ഉള്ള പെയിന്റ് കത്തുകയും ടയർ പോലെയുള്ള വസ്തുവിലേക്ക് അത് പടരുകയും ചെയ്യും. പലപ്പോഴും പൊട്ടിത്തെറിക്കുന്നത് ടയർ/ട്യൂബ് ഒക്കെയാണ്. അതായത് പെട്രോൾ/ഡീസൽ ടാങ്ക് ഉള്ള വാഹനങ്ങൾ ഫ്യൂൽ ടാങ്കിൽ വെടിവെച്ചു അല്ലെങ്കിൽ ടാങ്കിലേക്ക് തീകത്തിച്ചിട്ട് പൊട്ടിത്തെറിപിക്കാൻ സാധ്യമല്ല.മറിച്ചു ഒരു പ്രഷർ വെസൽ (LPG /LNG) സിലിണ്ടർ ഇന്ധനം ആയി ഉപയോഗിക്കുന്ന വാഹനങ്ങൾ പൊട്ടിത്തെറിക്കാൻ സാധ്യത ഏറെ ആണ്.

ഇനി കാര്യത്തിലേക്ക് വരാം, കാണുന്ന സീൻൽ റോക്കി ഭായി വെടി വെക്കാൻ ഉപയോഗിക്കുന്നത് M2 Browning .50 caliber machine gun ആണ്.ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ജോൺ ബ്രൗണിംഗ് രൂപകൽപ്പന ചെയ്ത ഒരു യന്ത്രത്തോക്കാണ്M2 മെഷീൻ ഗൺ അല്ലെങ്കിൽ ബ്രൗണിംഗ്.50 കാലിബർ മെഷീൻ ഗൺ. .30-06 കാട്രിഡ്ജിനായി ചേമ്പർ ചെയ്ത ബ്രൗണിങ്ങിന്റെ മുൻM1919 ബ്രൗണിംഗ് മെഷീൻ ഗണ്ണിന് സമാനമാണ് ഇതിന്റെ രൂപകൽപ്പന. M2 വളരെ വലുതും കൂടുതൽ ശക്തവുമായ.50 BMG (12.7 mm) കാട്രിഡ്ജ് ഉപയോഗിക്കുന്നു, അത് അതിനോട് ചേർന്ന് വികസിപ്പിച്ചെടുത്തു, തോക്കിൽ നിന്ന് തന്നെ അതിന്റെ പേര് സ്വീകരിച്ചു(BMG എന്നത് ബ്രൗണിംഗ് മെഷീൻ ഗണ്ണിന്റെ അർത്ഥം).

1,654 mm നീളവും38 kg (58 kg with tripod and traverse and elevation mechanism (T&E)) ഭാരവുമുള്ള M2 വിന്റെ ബാരൽ ലെങ്ത്‌ ഏതാണ്ട് 1,143 mm ആണ്. ഒരു മിനുട്ടിൽ 750–850 റൗണ്ടസ് വെടിയുതിർക്കാൻ കെല്പുള്ള ഈ തോക്കിന്റെ ഇഫക്ടീവ് ഫയറിംഗ് റേഞ്ച് 1,800 m ഓളം ആണ്. ഇതിൽ നിന്നും പുറത്തേക്കു വരുന്ന വെടിയുണ്ടയുടെ Muzzle velocity ഏതാണ്ട് 890 m/s ആയിരിക്കും. സാധാരണയായി ഇതിൽ ഉപയോഗിക്കുന്നത് .50 BMG (12.7 mm) കാട്രിഡ്ജ് ആണ്.

700 gr (45 g) Barnes ഭാരമുള്ള ഇത്തരം ഒരു ബുള്ളറ്റ് 908 m/s ൽ സഞ്ചരിക്കുമ്പോൾ ഉണ്ടാക്കുന്നത് 18,942 J ഊർജമാണ്. ഇത്തരത്തിൽ ഉള്ള 10 ബുള്ളറ്റ് ഒരുമിച്ചു ഇടിച്ചാലും ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കില്ല. സാദാരണ കാട്രിഡ്ജ് നു പകരം ഇനി അഥവാ high-explosive incendiary armor-piercing (HEIAP), Mk 211 Mod 0 തരത്തിൽ ഉള്ള ബുള്ളറ്റ് ഉപയോഗിച്ചാലും പൊട്ടിത്തെറിക്കുള്ള സാധ്യത വിരളം ആണെന്നർത്ഥം.

ഇനി പൊട്ടിത്തെറിക്കുന്ന വാഹനത്തെ ഒന്ന് പരിചയപ്പെടാം, സീൻ ഇൽ ഉള്ള വണ്ടിMahindra Commander 650 Di (50 Hp) അല്ലെങ്കിൽ 750 Di മോഡൽ വണ്ടി ആണ്. നമ്മൾ ഒക്കെ ‘പോലീസ് Jeep’ എന്ന് വിളിക്കും എങ്കിലും ആശാന് ജീപ്പ് കമ്പനിയുമായി ഒരകന്ന ബന്ധമേ ഉള്ളൂ എന്നറിയാമല്ലോ. മഹീന്ദ്ര കമാൻഡർ 650 Di ൽ ഉള്ളത് Fuel Pod Versatile (FPV) തരത്തിൽ ഉള്ള ഇന്ധന ടാങ്ക് ആണ്, 45 l ആണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി . അത്തരത്തിൽ ഉള്ള ഒരു ഫ്യൂവൽ ടാങ്ക് പൊട്ടിത്തെറിക്കാൻ സാധ്യത ഇല്ല എന്നുതന്നെ അല്ല, ഇനി പൊട്ടിത്തെറിച്ചാലും 1450 kg Kerb ഭാരം ഉള്ള കമാൻഡർ 650 Di നെ 2 -3 മീറ്റർ ഉയരത്തിലേക്ക് എടുത്തെറിയാൻ ഉള്ള ലീനിയർ ത്രസ്റ്റ് ഒന്നും ആ പൊട്ടിത്തെറിക്ക് ഉണ്ടാക്കാൻ കഴിയില്ല.

ഇനി റോക്കി ഭായി സിഗരറ്റ് കത്തിക്കുന്നത് സാധ്യമാണോ? അത് തീർച്ചയായും സംഭവികമാണ്. ഭായി 2 തവണ ലോഡ് ചെയ്തു ഫയർ ചെയ്‌യുന്നുണ്ട് അതായതു ഏകദേശം 50 റൗണ്ടസ് ൽ കൂടുതൽ വെടി വെച്ചു എന്ന് കരുതിയാൽ ബാരൽ ഇന്റെ ഔട്ടർ സർഫേസ് ടെമ്പറേച്ചർ ഏതാണ്ട് 350 ഡിഗ്രി സെൽഷ്യസോളം വരും എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 1,143 mm നീളമുള്ള ബാരല്ലേൽ ഒരു തെർമൽ ഗ്രേഡിയന്റ് ഉണ്ടെങ്കിൽ പോലും ഭായിയുടെ സിഗരറ്റ് ഭംഗിയായി കത്തും( ഒരു സിഗരെറ്റിനുള്ളിലെ ടെമ്പറേച്ചർ ഏതാണ്ട്900 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം എന്ന് നിങ്ങൾക്കറിയാമോ?).

You May Also Like

ഇന്ത്യയുടെ ഭംഗി അനാവരണം ചെയ്ത ഒരു 4കെ അള്‍ട്രാ എച്ച്ഡി വീഡിയോ..

യുട്യുബില്‍ ഇത് 4 K അള്‍ട്രാ എച്ച് ഡിയില്‍ കാണാന്‍ സാധിക്കും. അതിമനോഹരമായ ഈ വീഡിയോ അള്‍ട്രാ എച്ച് ഡിയില്‍ തന്നെ ഒന്ന് കണ്ടു നോക്കൂ …

റോഷൻ മാത്യുവിന്റെ അഭിനയത്തെ പുകഴ്ത്തി ആലിയ ഭട്ട്

റോഷൻ മാത്യുവിന്റെ പ്രശസ്തി ഇപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്. നവാ​ഗതയായ ജസ്മീത് കെ റീനാ സംവിധാനം…

പ്രണയത്തിൻ്റെയും നഷ്ടബോധത്തിൻ്റെയും ഏകാന്തതയുടെയുമൊക്കെ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തവർണ്ണങ്ങൾ ആണ് ഈ ചിത്രം

പ്രണയം, ഏകാന്തത: Chungking Express (ജാഗ്രത! സ്പോയ്‌ലറുകൾ) Harris Ali ഇക്കഴിഞ്ഞ വിഡ്ഢിദിനത്തിൽ, Chungking Express…

അന്ന് പ്രഭാസിനോട് വഴക്കിട്ട് മിണ്ടാൻ കൂടി തോന്നിയില്ലെന്ന് കങ്കണ

ബാഹുബലിയിലെ പ്രകടനത്തിന് പ്രഭാസിനെ അഭിനന്ദിച്ചു കൊണ്ട് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.…