പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് ചാപ്റ്റർ 2 . യാഷും സഞ്ജയ് ദത്തും ഒക്കെ അരങ്ങുവാഴുന്നത് കാണാൻ ക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകർ. ശരിക്കുമൊരു ബ്രഹ്മാണ്ഡ ചിത്രം. ഏപ്രിൽ 14 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുമ്പോൾ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ പോകുന്ന ഗാനങ്ങളും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ കെജിഎഫ് 2 -ലെ ഗാനം പുറത്തിറങ്ങിയിക്കുന്നു. ‘ഗഗനം നീ ‘ എന്ന് തുടങ്ങുന്ന ഗാനത്തിനു യുട്യൂബിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം നിർവഹിച്ച കെ.ജി.എഫ് 2 മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസിനെത്തുന്നത്. യാഷിനൊപ്പം രവീണ ടണ്ടന്, സഞ്ജയ് ദത്ത്, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിലുണ്ട്. ചിത്രത്തിൽ റോക്കി ആയി യാഷ് എത്തുമ്പോൾ അധീരയായി സഞ്ജയ് ദത്തും എത്തുന്നു. ഇവർക്കൊപ്പം രവീണ ടണ്ഡൻ പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു.