ഊട്ടിയിലോ മൈസൂരോ പോയാൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണ് എന്ന ബോർഡ്‌ മലയാളത്തിലാണ് കൂടുതൽ

267

 Khaleel Ebrahim എഴുതുന്നു

ഈ പോസ്റ്റിൽ ചില വൃത്തികെട്ട സംഭവങ്ങൾ പറയുന്നുണ്ട് അതുകൊണ്ട് പോസ്റ്റ് വായിച്ചു വിജ്രംഭിച്ചാൽ എന്നെ തെറി വിളിക്കരുത്. പൊറോട്ടയും ചായയും കഴിക്കാൻ നിങ്ങൾ ഒരു ഹോട്ടലിൽ കയറുന്നു. 2 മിനിറ്റ് മുൻപ് അവിടുത്തെ ടോയിലെറ്റിൽ പോയി ചന്തികഴുകിവന്ന നമ്മുടെ സപ്ലൈർ സോപ്പിടാതെ കൈകഴുകി ചില്ല് കൂട്ടിൽ അടുക്കി വെച്ച പൊറോട്ടയിൽ നിന്നു രണ്ടെണ്ണം വീശിയെടുത്തു പ്ളേറ്റിൽ ഇട്ടു ഇടത് കയ്യിലെ അഞ്ചുവിരലും കൂട്ടിപിടിച്ചു ചായ ഗ്ലാസും നിങ്ങൾക്ക് കൊണ്ടുതരുന്നു. നമ്മൾ രുചിയോടെ സാധനം കഴിക്കുന്നു. കൈകഴുകിന്നിടത്ത് സോപ്പ് തീർന്നു പോകുന്നത് ഹോട്ടലിൽ സാധാരമാണല്ലോ. പിന്നെ സോപ്പിട്ട് കഴുകുന്നത് ഇഷ്ടമില്ലാത്ത ആൾക്കാരും ഉണ്ട്. ഏത്?😊

പറഞ്ഞു വന്നത് നിങ്ങൾ ഇടപഴകുന്ന പലരും ഇതുപോലെ ടോയിലെറ്റിൽ പോയി വന്നവർ ആകാം. ഇതിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ തീട്ടത്തിൽ നിന്നും വളരെ വേഗത്തിൽ പകരുന്ന രോഗാണുക്കളാണ് E Coli, Shigella, Hepatitis A,E, Norovirus ലിസ്റ്റ് കുറെ നീളും. വയറുവേദന, ഛർദി, വയറിളക്കം തുടങ്ങി പല മാരകരോഗങ്ങളും ഇതിലൂടെ പിടിപെടാം. പലരും കൈ കഴുകി യാൽ തുടക്കുകയും ഇല്ല. കൈയിൽ ജലാംശം ഉണ്ടാവുമ്പോൾ ബാക്ടീരിയ കൈമാറ്റം ചെയ്യപ്പെടാൻ സാധ്യത വളരെ കൂടുതൽ ആണ്. ഇനി ഞാൻ പറയാൻ പോകുന്നത് പലർക്കും ഇഷ്ടപ്പെടില്ല എന്നറിയാം. നിങ്ങളിൽ ഭൂരിഭാഗവും ചന്തികഴുന്നത് കൈവിരൽ കൊണ്ടാണെന്നുള്ളത് സത്യമാണല്ലോ. രോഗാണുക്കൾ സ്പ്രെഡ് ആവാൻ ഇതു ധാരാളം. വിരലിലും നഖങ്ങൾക്കിടയിലും രോഗാണുക്കൾ കയറിക്കൂടാൻ നിമിഷങ്ങൾ മതി. ചിലർ ഫോസറ്റുപയോഗിച്ചു ആദ്യം കഴുകും എന്നൊക്കെ പറയുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യുമ്പോൾ സംഭവം അവിടെ സ്പ്രെഡ് ആകാൻ സാധ്യത കൂടുകയാണ് ചെയ്യുന്നത്.

അപ്പോൾ എന്താണ് ചെയ്യേണ്ടത്? വളരെ സിംപിൾ ആണ്. ലോകത്ത് മിക്ക സ്ഥലത്തും ആൾക്കാർ ടോയ്‌ലെറ്റ് പേപ്പർ അഥവാ tissue പേപ്പർ ഉപയോഗിച്ചാണ് തീട്ടം ക്ളീൻ ചെയ്യുന്നത് എന്നു അറിയാമല്ലോ. പക്ഷേ നമ്മളിൽ പലരും അവരെ പുച്ഛിക്കാരാണ് പതിവ്. ഈ പോസ്റ്റിനും ഒരുപാട് പുച്ഛം കിട്ടും. അവിടെ ആരും തന്നെ തീട്ടം പറ്റിയ ചന്തി കൈകൊണ്ട് സ്പര്ശിക്കുന്നില്ല മറിച്ചു tissue കൊണ്ടു നന്നായി വൃത്തിയാക്കുകയാണ് ചെയ്യുന്നത്. ഇന്നു വരുന്ന ടോയ്‌ലെറ്റ് പേപ്പറുകൾ ഫ്ലഷ് ചെയ്യാവുന്നവയാണ്. ആദ്യം പ്രയാസം തോന്നുമെങ്കിലും പിന്നെ ഇതുപയോഗിക്കുന്നത് എളുപ്പം ആവും. ഉപയോഗിക്കേണ്ട രീതി -ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും – ഉള്ള വീഡിയൊ യൂട്യൂബിൽ കാണാം. സമാധാനം ആവുന്നില്ലെങ്കിൽ tissue കൊണ്ട് നന്നായി ക്ളീൻ ആക്കിയ ശേഷം ഫോസ്റ്റകൊണ്ടു സ്‌പ്രേ ചെയ്യാം. അല്ലെങ്കിൽ സാനിടൈസിംഗ്‌ wipe ഉപയോഗിച്ചു തുടക്കാം (ഇതു ഫ്ലഷ് ചെയ്യരുത്). പിന്നെ കുളിക്കുമ്പോൾ സാധാരണ വൃത്തിയാക്കുന്നത് ചെയ്യാം.

ഇനിയിപ്പോൾ tissue വാങ്ങാൻ ‘താൻ കാശ് തരുമോ’ ‘ഇവിടെ കഞ്ഞി കുടിക്കാൻ കാശില്ല’ അപ്പോളാണ് നിന്റെ കൊത്തായത്തിലെ tissue എന്നൊക്കെ നിങ്ങൾക്ക് തോന്നാം. അറിയാം, എല്ലാർക്കും പറ്റി എന്നു വരില്ല. പക്ഷെ കഴിയുന്നവർ ഇപ്പോൾ തുടങ്ങണം. നമ്മുടെ കുട്ടികളെ ശീലിപ്പിക്കണം. ഇതൊന്നും ഇവിടെ നടക്കൂല്ല എന്നു തോന്നും. പക്ഷെ ഒരു 25 കൊല്ലം കഴിഞ്ഞു നിങ്ങൾ ഈ പോസ്റ്റ് ടോയിലെറ്റിൽ ഇരുന്നു വായിക്കുകയാണെങ്കിൽ നിങ്ങളുടെ വലതു ഭാഗത്ത് തീർച്ചയായും ഒരു ടോയ്‌ലെറ്റ് പേപ്പർ തൂങ്ങി കിടന്നു നിങ്ങളെ നോക്കി ചിരിക്കുന്നുണ്ടാവും. ഉറപ്പ്.
**

Noushad Mehamood എഴുതുന്നു

ഖലീലിന്റെ( Khaleel Ebrahim) കുളി മുറി പോസ്റ്റ് കണ്ടപ്പോഴാണ് മറ്റു ചില കാര്യങ്ങളും കൂടെ ഷെയറു ചെയ്യണമെന്ന് തോന്നിയത്. പ്രവർത്തന മേഖല ഹോട്ടൽ industry ആണ്. അത്യാവശ്യം യാത്രകൾ നടത്താറുണ്ട് ആ ഒരു അനുഭവം വെച്ചുള്ള തോന്നലുകളാണ്. ആരെയെങ്കിലും ഇകഴ്ത്തുന്നതോ വംശീയ ചുവയുള്ളതോ ആണെന്ന് തോന്നുന്നതിൽ ഞാൻ നിസ്സഹായനാണ്.
പൊതുവേ മലയാളിയുടെ കൂടെപ്പിറപ്പാണ് അഹങ്കാരം. പ്രത്യേകിച്ചും വൃത്തിയുടെ കാര്യത്തിൽ. മറ്റു സംസ്ഥാനക്കാർ മാത്രമല്ല, സായിപ്പമ്മാര് പോലും നമ്മടത്ര വൃത്തിയില്ലാത്തവരാണ് എന്നാണ് ഒരാവറേജ്‌ മലയാളി ധരിച്ചു വെച്ചിരിക്കുന്നത്. അത് തരാതരം പോലെ പ്രകടിപ്പിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഗൾഫിലുള്ള ഒരു മലയാളിയോട് ഫിലിപ്പിനോസിനെ കുറിച്ച് ചോദിക്കൂ. “അയ്യോ അവരോ അവര് കുളിക്കാത്തോമ്മാരാണ്‌”.ഇനി ഏറ്റവും ശുചിത്വo പാലിക്കുന്ന അറബികളെ കുറിച്ച് തന്നെ ചോദിക്കൂ, “അറബികളൊക്കെ വെറുതെ സ്പ്രേ അടിച്ചു വരികയല്ലേ, അവമ്മാരും കുളിയൊന്നുമില്ല. “എന്നാൽ, ഒരു ഫിലിപ്പിനോയോടൊ അറബിയോടോ ഇന്ത്യക്കാരെ കുറിച്ച് ചോദിച്ചാൽ അല്ലെങ്കിൽ പൊതുവേ ഏഷ്യാക്കാരെ കുറിച്ച് ചോദിച്ചാൽ അവരുടെ ഏറ്റവും വലിയ പരാതി നമ്മുടെ വൃത്തിയില്ലായ്മയെ കുറിച്ചായിരിക്കും.

ഇനി നമുക്കൊരു താരതമ്യം നടത്താം. ഫിലിപ്പിനോകൾ താമസിക്കുന്ന ഒരു മുറിയിലേക്ക് ചെല്ലൂ. അവിടെ 6 പേരുണ്ടെങ്കിൽ ആ ആറു കട്ടിലുകളും വളരേ വൃത്തിയായി നല്ല ബെഡ്ഷീറ്റ് വിരിച്ചു സൂക്ഷിച്ചു കാണും. റൂമിൽ ഒരു തരത്തിലുള്ള മാലിന്യവും കാണില്ല. ഓരോരുത്തരുടെയും സ്വകാര്യ ഇടങ്ങൾ അവരുടെ കുടുംബ ഫോട്ടോ വെച്ചോ ഇഷ്ട്ടപെട്ട സെലിബ്രിറ്റികളുടെയോ ഫോട്ടോ വെച്ചു അലങ്കരിച്ചു കാണും. പുറത്ത് കാണുന്ന രീതിയിൽ ഒന്നും തൂക്കിയിട്ടു കാണില്ല റൂമിൽ കയറുമ്പോൾ തന്നെ നമുക്കൊരു വെൽ ഓർഗനൈസ്ഡ് റൂം ആയി ഫീല് ചെയ്യും. (അവരിന്നു രാത്രി കുളിച്ചോ എന്നറിയില്ല)

ഇനി ഒരു മലയാളിയുടെ റൂമിലേക്ക് കേറൂ. ഓരോരുത്തരുടെയും ബെഡിനു കുറുകെയായി ഒരു കയർ കെട്ടിയിട്ടുണ്ടാവും. മിക്കവാറും രണ്ട് ലുങ്കിയോ അണ്ടർ വെയറോ അതിൽ കാണും. തലയിണക്ക് കവർ കാണില്ല, തോർത്ത്‌ മുണ്ട് പിരിച്ചു കാണും. ടോയ്‌ലെറ്റിൽ ആണെങ്കിൽ മുമ്പൊരുത്തൻ കുളിച്ചതിന്റെ വെള്ളം കെട്ടിക്കിടക്കുന്നു. ഉപയോഗിച്ച കൊറേ അടിവസ്ത്രങ്ങളും കാണും.
എന്നാലും മലയാളി പറയും, മലയാളിക്കാണ് വൃത്തിയെന്ന് !.

മുമ്പൊരു ഫിലിപ്പിനോ പെൺകുട്ടി എന്റെ കൂടെ ജോലി ചെയ്തായിരുന്നു. ഫിലിപ്പിനോ ആണെങ്കിലും ആളൊരു കുലസ്ത്രീ ആണ്. കബായൻസ് (നാട്ടുകാരുടെ )ന്റെ ജീവിത രീതിയോടൊന്നും താല്പര്യമില്ല. ഒരു കല്യാണം കഴിച്ചു മൂന്നാലു കുട്ടികളുമായി ജീവിതകാലം ഒന്നിച്ചു കഴിയണം എന്നാണാഗ്രഹം. ഇന്ത്യക്കാരുടെ കുടുംബ ജീവിതത്തെ കുറിച്ച് നല്ല മതിപ്പാണ് പുള്ളിക്കാരിക്ക് . അങ്ങനെ ഒരു മുൻവിധി ഉള്ളത് കൊണ്ടോ എന്തോ കൂടെ ജോലി ചെയ്യുന്ന ഒരു മലയാളിയുമായി അവൾ പ്രേമത്തിലായി. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു അവളെ കണ്ടപ്പോൾ ഒരു സന്തോഷക്കുറവ് . കാരണം ചോദിച്ചപ്പോൾ അവളുടെ കാമുകനുമായി അവന്റെ റൂമിൽ പോയി. റൂമിന്റെ അവസ്ഥ ഞാൻ പറഞ്ഞ പോലെ. പക്ഷെ അതിലും പ്രശ്നം അവന്റെ മണമാണ്. കുളിച്ച ഉടനേ തലയിൽ ഒരുപിടി വെളിച്ചെണ്ണ കമെഴ്ത്തും ആശാൻ. പെർഫ്യൂം ഉപയോഗിക്കില്ല. (അത് കുളിക്കാത്തവർ ഉപയോഗിക്കുന്ന സാധനമാണല്ലോ )ചുരുക്കിപ്പറഞ്ഞാൽ ആദ്യ ഡേറ്റിൽ തന്നെ അവൾക്ക് മതിയായി. ലൂയി ഫിലിപ്പിന്റെ ഷർട്ട് മാത്രം ഉപയോഗിച്ചിരുന്ന അവന്റെ അണ്ടർ വെയർ തുള വീണതാണ്😏അടിയിലിടുന്നതല്ലേ ആര് കാണാൻ.ഇതൊക്കെയാണ് മലയാളി.

കേരളത്തിൽ അണ്ടർ വെയർ വാങ്ങൽ വളരേ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം ഷോപ്പിൽ പോയാൽ പല വർണങ്ങളിലാണ് ഷഡ്ഢി കിട്ടുക. വൈറ്റ് ബ്രീഫ് കിട്ടാൻ വളരേ പാടാണ്. മലയാളികൾക്കിഷ്ടം ചോപ്പും പച്ചയും മഞ്ഞയും കളറിലുള്ള ഷഡ്ഢിയാണ്. എന്നാൽ അല്പം ഗ്രൂമിങ് സെൻസ് ഉള്ള ഒരാൾ ചോദിക്കുക വെള്ള നിറത്തിലുള്ള അടിവ സ്ത്രമാണ്. തലയിൽ കൂടെ രണ്ട് നേരം വെള്ളമൊഴിച്ചാൽ വൃത്തിയുള്ളവനായി എന്നാണ് മലയാളിയുടെ ധാരണ. എന്നാൽ അത് തെറ്റാണ്. ലോകത്തു മുഴുവൻ വൃത്തി എന്നാൽ ഗ്രൂമിങ് ആണ്. നിങ്ങൾ കുളിച്ചോ തലയിൽ നീല ഭ്രിങാദി എണ്ണ തേച്ചോ എന്നതൊന്നുമല്ല വൃത്തിയുടെ മാനദണ്ഡം. ഷാംപൂ ഇട്ട സുഗന്ധം തരുന്ന തലമുടി, നന്നായി വെട്ടിയൊതുക്കിയ നഖങ്ങൾ. ഇസ്തിരി ഇട്ടതും ചുളിയാത്തതും ആയ വസ്ത്രം. അഴുക്കില്ലാത്ത ഷൂ. ഇതൊക്കെയാണ് നമ്മൾ ശ്രദ്ധി ക്കേണ്ടത്.കൂടെ പരിസര ശുചിത്വവും. ഇന്ത്യയെ കുറിച്ചുള്ള വിദേശ സഞ്ചാരികളുടെ ഏറ്റവും വലിയ പരാതി നമ്മുടെ നാടിന്റെ വൃത്തി ശൂന്യതയാണ്. (എറണാകുളം മാർകെറ്റിൽ നിന്ന് വാങ്ങിയ പഴം കഴിച്ച ശേഷം തൊലി കളയാൻ dustbin നോക്കി നടക്കുന്ന ഒരു വിദേശിയുടെ ചിത്രം പത്രത്തിൽ വന്നത് ഓർമ്മയുണ്ടോ. ആലോചിച്ചു നോക്കിയേ എറണാകുളം മാർക്കറ്റിലാണ്.) കേരളവും അതിൽ നിന്നു വിമുക്തമല്ല എന്ന് മാത്രമല്ല പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരേ പിന്നിലുമാണ് . .

അന്യ രാജ്യക്കാരെ വിവാഹം കഴിച്ച മലയാളിയെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ വസ്ത്രധാരണം, ഭക്ഷണം കഴിക്കുന്ന രീതി, വസ്ത്രങ്ങളുടെ സെലെക്ഷൻ.. അങ്ങനെ എല്ലാറ്റിനും ഒരു ഗ്രൂമിങ് ഉണ്ടാവും. അതാണ് വൃത്തിയും. അല്ലാതെ രണ്ട് നേരം തലയിൽ കൂടെ വെള്ളമൊഴിച്ചാൽ ലോകത്ത് ഏറ്റവും വൃത്തിയുള്ളവനായി എന്നതൊക്കെ ലോകം കണ്ടാൽ മാറുന്ന ചെറിയ തെറ്റിദ്ധാരണകളാണ്. ഗൾഫിലെ തിരക്കേറിയ തെരുവുകളിലൊക്കെ മാലിന്യം വലിച്ചെറിയരുതെന്നും നിരത്തിൽ മൂത്രമൊഴിക്കരുതെന്നും തുപ്പരുതെന്നും എഴുതി വെച്ച ഭാഷകളിൽ മലയാളമുണ്ട്, ഫിലിപ്പിനോ ഭാഷ കാണില്ല. അത് പറഞ്ഞപ്പോഴാണ്, ഊട്ടിയിലോ മൈസൂരോ പോയാൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് ശിക്ഷാർഹമാണ് എന്ന ബോർഡ്‌ മലയാളത്തിലാണ് കൂടുതൽ. കാരണം ചോദിച്ചപ്പോൾ ഊട്ടിയിൽ ജോലി ചെയ്യുന്ന ഒരു ടീച്ചർ പറഞ്ഞത് സ്ത്രീകളെ തോണ്ടി നാട്ടുകാരുടെ തല്ലു വാങ്ങുന്നതിൽ ഭൂരിഭാഗവും മലയാളികളാണ് എന്നുള്ളതാണ്.വൃത്തിയുടെ കാര്യത്തിൽ പല അബദ്ധ ധാരണകളും നമുക്കുണ്ട്.
നാല് കൂട്ടം കറിയും കൂട്ടി ദിവസേന മുന്നൂറു ഗ്രാം ചോറ് കഴിക്കുന്നതാണ് നല്ല ഭക്ഷണം എന്ന് കരുതുന്ന പോലെ.

Previous articleചിരിയിൽ മറഞ്ഞിരിക്കുന്ന വിഷാദരോഗം
Next articleഏറ്റവും വലിയ ലൈംഗിക അവയവം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.