നർമ്മത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ധ്യാൻ ശ്രീനിവാസൻ – അജു വർഗ്ഗീസ് – കൂട്ടുകെട്ട് ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ് എന്ന ചിത്രമെത്തുന്നു.നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാർച്ച് പത്തിന് പ്രദർശനത്തിനെത്തുന്നു.റോയൽ ബഞ്ചാസ് എന്റെർടൈൻ മെന്റിന്റെ ബാനറിൽ അഹമ്മദ് റുബിൻ സലിം, നഹാസ് . എം.ഹസ്സൻ , അനു റൂബി ജയിംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.മലയാളി പ്രേഷകന്റെ മനസ്സിൽ എന്നും പ്രിയപ്പെട്ട കൂട്ടുകെട്ടാണ് ദാസനും വിജയനും പ്രേഷകർക്ക് എന്നും ഓർത്തു ചിരിക്കാൻ പറ്റുന്ന ഈ കഥാപാതങ്ങളെ അവിസ്മരണീയമാക്കിയത് മോഹൻലാലും ശ്രീനിവാസനുമാണ്. ആ കഥാപാത്രങ്ങളുടെ പുതിയ തലമുറയിലെ കഥാപാതങ്ങളാണ് ഇതിലെ ബിബിൻ ദാസും, ബിബിൻ വിജയ് യും. ഇവരെ യഥാക്രമം ധ്യാൻ ശീനിവാസനും – അജു വർഗീസും അവതരിപ്പിക്കുന്നു. ഇപ്പോൾ “ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്” ന്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടു .

‘ഹോം’ സിനിമയ്ക്ക് ശേഷം മറ്റൊരു ഫീൽഗുഡ് സിനിമ, ‘കായ്പോള’ ട്രെയ്‌ലർ പുറത്തുവിട്ടു
വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച