Anwar Rahim
ഖെദ്ദ എന്നാൽ കന്നടയിൽ കെണി എന്നാണ് അർഥം. മൃഗങ്ങളെ പിടിക്കാൻ മനുഷ്യർ ഒരുക്കുന്ന ചതിക്കുഴികൾ ആണത്. ഈ പുതിയ കാലത്ത് മനുഷ്യനെ വേട്ടയാടുന്ന ചതികുഴികൾ നമുക്ക് പുറകെയുണ്ടെന്ന് ഓർമിപ്പിക്കുകയാണ് മനോജ് കാന സംവിധാനം ചെയ്ത ഈ ചിത്രം.ഒരു ചെറിയ കുടുംബത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാര്യങ്ങൾ സ്ഥിരം കുടുംബചിത്രങ്ങളുടെ ഫോർമാറ്റിനെ തകിടം മറിക്കുന്നുണ്ട്. കഥ പറയുന്ന രീതിയിലെ മെല്ലെപ്പോക്ക് ചിത്രത്തെ ബാധിക്കുണ്ടെങ്കിലും രണ്ടാം പകുതിയിൽ ചിത്രം ടോപ്പ് ഗിയറിൽ എത്തുന്നു.
അമ്മ മകൾ ബന്ധത്തിന്റെ ആത്മാർത്ഥയിൽ തുടങ്ങി അതി സങ്കിർണതകളിലേക്ക് ചിത്രം വ്യാപിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളിൽ ഉണ്ടാകുന്ന കോൺഫ്ളിക്റ്റുകളെ ചിത്രം സത്യസന്ധ്യമായി അവതരിപ്പിക്കുന്നുണ്ട്.സവിത എന്ന അംഗനവാടി ടീച്ചറുടെയും, മകൾ ചിഞ്ചുവിന്റെയും കഥയാണ് ചിത്രം പറയുന്നത്. സവിത എന്ന അമ്മയുടെയും, സ്ത്രീയുടെയും മാനസിക സംഘർഷങ്ങളുടെ കഥയാണ് ചിത്രം.
പ്രണയവും പ്രതികാരവും ഒക്കെ സിനിമ പ്രതിഫലിപ്പിക്കുന്നുണ്ട്. ആശാ ശരത്തിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ റോളാണ് സവിത.അഭിനേതാക്കളിൽ ഏറ്റവും മികച്ച് നിന്നത് സുധീർ കരമനയാണ്. ഭയവും ആശങ്കയും എപ്പോഴും നിഴലിച്ചു നിൽക്കുന്ന കഥാപാത്രമായി സുധീർ മികച്ച പ്രകടനം കാഴ്ച വെച്ചു.
മൊത്തത്തിൽ ഒരു കുടുംബചിത്രം എന്നതിനപ്പുറം ഒരു ത്രില്ലറും കൂടിയാണ്.