തനിക്ക് എട്ട് വയസ്സുള്ളപ്പോൾ അച്ഛൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു നടി ഖുശ്ബു. ദി വുമണിലെ മോജോ സ്റ്റോറിക്ക് വേണ്ടി ബര്ഖ ദത്തുമായി നടത്തിയ ചാറ്റിലാണ് ഖുശ്ബു സെൻസേഷണൽ വിവരങ്ങൾ വെളിപ്പെടുത്തിയത്.
“ഒരു കുട്ടി ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, അത് ജീവിതകാലം മുഴുവൻ ആ കുട്ടിയെ മുറിവേൽപ്പിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഇത് ഒരു പെൺകുട്ടിയെക്കുറിച്ചോ ആൺകുട്ടിയെക്കുറിച്ചോ അല്ല. എന്റെ അമ്മയ്ക്ക് വളരെ മോശമായ ദാമ്പത്യമായിരുന്നു.ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയ ഒരാൾ. ഞാൻ ലൈംഗികമായി അക്രമിക്കപ്പെടാൻ തുടങ്ങുമ്പോൾ എനിക്ക് 8 വയസ്സായിരുന്നു. 15-ാം വയസ്സിൽ അദ്ദേഹത്തിനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായി, മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുമ്പോൾ ആിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത് ”ഖുശ്‌ബു പറഞ്ഞു.
പിന്നെ ഒരു നിലപാട് എടുക്കേണ്ട അവസ്ഥയിൽ എത്തി. പക്ഷേ വീട്ടുകാര് എന്ത് പറയുമെന്ന് ഭയന്ന് വര്ഷങ്ങളോളം ഞാന് വായ് മൂടിക്കെട്ടി. അമ്മ എന്നെ വിശ്വസിച്ചില്ല.കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തു. പക്ഷേ 15-ാം വയസ്സിൽ ഞാൻ അദ്ദേഹത്തിനെതിരെ സംസാരിക്കാൻ തുടങ്ങി. എന്റെ 16 വയസില്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയി . ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടായി . ഇത്തരം പല സംഭവങ്ങളും ചെറുപ്രായത്തിൽ തന്നെ ഇച്ഛാശക്തിയുള്ളവളാക്കി, ഖുശ്ബു പറഞ്ഞു. നടി ഖുശ്ബുവിന്റെ പ്രസംഗം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ഈ വിഷയം വെളിപ്പെടുത്തിയതിനു പിന്നാലെ ഉണ്ടായ ചർച്ചകളുടെയും സംവാദങ്ങളുടെയും പശ്ചാത്തലത്തിൽ ഖുശ്ബുവിന്‍റെ പുതിയ വിശദീകരണം ആണ് ഇപ്പോൾ വൈറലാകുന്നത്.
“ഞാനൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല. അത് ഞാൻ സത്യസന്ധതമായി തന്നെ വെളിപ്പെടുത്തിയതാണ്. ആ പറഞ്ഞതിൽ എനിക്ക് നാണക്കേടില്ല, കാരണം ഇത് എനിക്ക് സംഭവിച്ചു, കുറ്റവാളിക്കാണ് ഇതില്‍ നാണക്കേടുണ്ടാകേണ്ടത് ഞാൻ കരുതുന്നത്. അതിനാല്‍ ആ കാര്യം വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിലൂടെ സ്ത്രീകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന കാര്യമാണ് താന്‍ സംസാരിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു. ഒരു ശക്തമായ സന്ദേശമാണ് സ്ത്രീകള്‍ക്ക് ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളെ അത് സ്വയം ശക്തരാക്കി മാറ്റണം. സ്വയം സംരക്ഷിക്കണം. ഇത്തരത്തിലുള്ള അനുഭവം ജീവിതത്തിന്‍റെ പാതയുടെ അവസാനം അല്ലെന്ന ബോധം വേണം. അതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇത്രയും വർഷമെടുത്തു. എന്നാല്‍ സ്ത്രീകളോട് ഇത് പറയണം എന്ന് തോന്നി. ഞാന്‍ എന്‍റെ യാത്ര തുടരുകയാണ് ” – എട്ടാം വയസ്സിൽ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ചുള്ള മുന്‍ പ്രസ്താവനയെക്കുറിച്ച് എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്ബു