മരണസ്വിച്ചുമായി സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

354

Untitled-1

വര്‍ദ്ധിച്ചു വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ മോഷണങ്ങള്‍ക്ക് പരിഹാരമായി മരണ സ്വിച്ച് എത്തുന്നു. ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഒരൊറ്റ നിര്‍ദ്ദേശം കൊണ്ട് ആ ഫോണിനെ പൂര്‍ണമായും ഉപയോഗ ശൂന്യമാക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് മരണ സ്വിച്ച്.

ആന്‍ഡ്രോയിഡ്,വിന്‍ഡോസ് ഫോണുകളില്‍ മരണ സ്വിച്ച് ഉള്‍പ്പെടുത്താന്‍ ഗൂഗിളും മൈക്രോസോഫ്റ്റും തീരുമാനിച്ചു. എന്നാല്‍ എന്ന് മുതല്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തന്നെ ഐഫോണുകളില്‍ ഈ സേവനം ലഭിക്കുന്നുണ്ട്.

ലോകത്തെമ്പാടുമുള്ള സ്മാര്‍ട്ട് ഫോന്‍ ഉടമകള്‍ക്ക് ആശ്വാസമെകുന്നതാണ് ഈ വാര്‍ത്ത. മരണ സ്വിച്ചെത്തുന്നതോടെ മോഷ്ടിക്കപ്പെടുന്ന സ്മാര്‍ട്ട് ഫോണുകള്‍ കേവലം പേപ്പര്‍ വെയ്റ്റായി മാറും. ഐ ഫോണില്‍ ഈ സേവനം ലഭിച്ചതോടെ ഐ ഫോണ്‍ മോഷണം കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.