Jins Jose 

ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്.. പണ്ട് നേഴ്സ് ആയിരുന്ന ഒരു സ്ത്രീ, നല്ല കുടുംബത്തിൽ നിന്നും ഒരുത്തനെ കല്യാണം കഴിച്ചു, സ്വന്തമായി ഒരു റെസ്റ്റോറൻ്റ് തുടങ്ങാൻ ആഗ്രഹിച്ച് എന്നും വായിൽ വെക്കാൻ കൊള്ളാത്ത സൂപ്പ് ഉണ്ടാക്കി ഭർത്താവിനെ കഴിപ്പിക്കുന്നത് മുതൽ ആണ് കഥ ആരംഭിക്കുന്നത്.

കൊലപാതകങ്ങളും കേസ് അന്വേഷണവും ഒക്കെയായി മുന്നോട്ട് പോകുന്ന കഥയിൽ, അപ്രധാനമല്ലാത്ത വേഷങ്ങളിൽ മലയാളത്തിൽ നിന്നും ലാൽ, കനി കുസൃതി ഒക്കെ അഭിനയിച്ചിട്ടുണ്ട്. നായകൻ എന്നോ വില്ലൻ എന്നോ പറയാൻ പറ്റില്ലാത്ത പ്രധാന റോൾ ചെയ്തത്, മനോജ് വാജ്പേയ് ആണ്. സയാജി ഷിണ്ടെയെയും പരിചയമുള്ള ഒരു മുഖമായി നല്ലൊരു വേഷത്തിൽ കണ്ടു.

കൊങ്കണ സെൻ ശർമ ആണ്, നായികയെന്നോ, വില്ലൻ എന്നോ പറയാവുന്ന സ്വാതി എന്ന മാസ്റ്റർ ബ്രെയിൻ ആയി അഭിനയിച്ചത്. എല്ലാത്തിനും ഉപരിയായി, തുടക്കം മുതൽ ഒടുക്കം വരെ നാസ്സർ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സിൽ ഓടുന്ന ഈ എട്ട് എപ്പിസോഡുകൾ മാത്രമുള്ള സീരീസിൽ, തുടക്ക എപ്പിസോഡുകൾ കണ്ട്, സ്ലോ ആണെന്ന് തോന്നിയെങ്കിലും, പിന്നെ സംഗതി ട്രാക്കിൽ ആയി. ക്ലൈമാക്സ് സാട്ടിസ്ഫാക്ടറി ആയിട്ടെ തോന്നിയുള്ളൂ. മലയാളം ഡബ്ബ്ട് വേർഷൻ ലഭ്യമാണ് എങ്കിലും, കുറെ സംഭാഷണങ്ങൾ മലയാളത്തിലേയ്ക്ക് മൊഴി മാറ്റാതെ തമിഴിൽ തന്നെയാണ്. എന്നാല്, ഉള്ള മലയാളം സംഭാഷണങ്ങൾ, ചുരുളി വേർഷൻ 2.0 തെറികൾ ഒക്കെ ഉള്ളതുകൊണ്ട് ശ്രദ്ധിച്ചു കാണുക.

You May Also Like

കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഓണച്ചിത്രം

Yadu EZr കണ്ടിരിക്കാവുന്ന ഓണചിത്രങ്ങളിൽ ഒന്ന് എന്നതിലപ്പുറം കാണാൻ കൊള്ളാവുന്ന ഏക ഓണച്ചിത്രം എന്നതു കൂടിയാണ്…

“ജയ് ഗണേഷ് ” സെക്കന്റ് ലുക്ക് പോസ്റ്റർ

“ജയ് ഗണേഷ് ” സെക്കന്റ് ലുക്ക് പോസ്റ്റർ ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി…

വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനവും തേജസ്സും പകര്‍ന്ന അഭിനയ പ്രതിഭ, രാജന്‍ പി. ദേവ് ന്റെ ഓർമദിനം

ഇന്ന് രാജന്‍ പി. ദേവിന്റെ ഓർമദിനം…. Muhammed Sageer Pandarathil സിനിമ നടന്‍/നാടക നടന്‍/ നാടക…

ബി. ഉണ്ണികൃഷ്ണൻ- മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫർ’ന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി

ബി. ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന സിനിമയാണ് ക്രിസ്റ്റഫർ. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും…