Killing Sarai (2019)🔞🔞🔞🔞
Rated R for bloody violence, sexual content and nudity
Unni Krishnan TR
2019 പുറത്തിറങ്ങിയ ഒരു മെക്സിക്കൻ ആക്ഷൻ ത്രില്ലർ സിനിമയാണ് killing sarai. മെക്സിക്കോയിൽ കുപ്രസിദ്ധനായ ഒരു മയക്കുമരുന്ന് മാഫിയ തലവനു വേണ്ടി സാറായുടെ അമ്മ ജീവിതം സമർപ്പിച്ചപ്പോൾ സാറായിക്ക് പതിനാല് വയസ്സ് മാത്രം പ്രായം. നീണ്ട ഒമ്പത് വർഷങ്ങൾ ഈ മയക്കുമരുന്ന് മാഫിയകൊപ്പാമയിരുന്നു സാറായുടെ ജീവതം. കാലക്രമേണ, ഒരു സാധാരണ ജീവിതം നയിക്കുന്നത് എന്താണെന്ന് അവൾ മറന്നു,. അങ്ങനെയിരിക്കെ കഴിഞ്ഞ ഒമ്പത് വർഷമായി അവളെ തടവിലാക്കിയ കോമ്പൗണ്ടിൽ നിന്ന് രക്ഷപ്പെടാനുള്ള അവസരം സാറായിക്ക് ലഭിക്കുന്നു. കോമ്പൗണ്ടിൽ ഒഴിഞ്ഞു കിടന്ന ഒരു കാറിൽ കയറി അവൾ രക്ഷപ്പെടുന്നു. എന്നാൽ അതിലും ഭീകരമായ ഒരു അപകടം സാറായെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാറെയെപ്പോലെ ചെറുപ്പം മുതലേ മരണവും അക്രമവും മാത്രം അറിയാവുന്ന ഒരു വാടക കൊലയാളിയായ വിക്ടറായിരുന്നു ആ കാറിന്റെ ഉടമസ്ഥൻ. തുടർന്ന് കാണുക. ത്രില്ലർ സിനിമകൾ ഇഷ്ടമുള്ളവർ ഉറപ്പായും കാണുക.