ഭക്ഷണം കഴിച്ച് താരമായി പിന്നെ, കോടീശ്വരിയായി

അറിവ് തേടുന്ന പാവം പ്രവാസി

ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നവരേ, ഇതാ നിങ്ങൾക്കൊരു മാതൃക. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതനുസരിച്ച് നമുക്ക് വരുമാനം ലഭിക്കുന്ന മനോഹരമായ സ്വപ്നമാണ് കിം തായ് എന്ന കൊറിയൻ യു ട്യൂബർ യാഥാർഥ്യമാക്കിയിരിക്കുന്നത്.

കിമ്മിന്റെ ഈറ്റ് വിത്ത് കിം എന്ന യു ട്യൂബ് ചാനലിലാണ് സംഭവം. കിം വിവിധതരം ഭക്ഷ്യവസ്തുക്കൾ അകത്താക്കുന്ന വിഡിയോകളാണ് ഇതിലുള്ളത്. ക്യാമറയ്ക്കു മുന്നിലാണ് കഴിക്കാനുള്ള ഐറ്റം വയ്ക്കുക. അതു കാണുമ്പോൾ തന്നെ പ്രേക്ഷകന്റെ വായിൽ വെള്ളമൂറും. തുടർന്ന് കൊതിപ്പിച്ചു കൊല്ലാൻ കിമ്മിന്റെ വർണനകൾ വേറെ. കിം കഴിച്ചു തുടങ്ങിയാൽപിന്നെ ഓരോ നിമിഷവും സ്വാദിന്റെ വിവരണങ്ങളാണ്.

 

ശരാശരി 20 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ കണ്ടുതീർക്കുമ്പോഴേക്കും ഒരു ആനയെ തിന്നാനുള്ള വിശപ്പുണ്ടാവും പ്രേക്ഷകന്.എന്തായാലും ഏതാനും മാസങ്ങൾ കൊണ്ട് ഈറ്റ് വിത്ത് കിം മാരക വൈറലായി. എട്ടു മാസം കൊണ്ട് 2 ലക്ഷം സബ്‍സ്ക്രൈബർമാർ. എന്നാൽ, സ്പോൺസർമാരും, പരസ്യദാ താക്കളും കിമ്മിനു മുന്നിൽ വിഭവം നിരത്താൻ വരി നിന്നതോടെ വരുമാനം വർധിച്ചു. യു ട്യൂബിൽ നിന്നുള്ള പരസ്യവരുമാനത്തിനു പുറമേ സ്പോൺസർഷിപ്പിലൂടെ കാശുവാരിത്തുടങ്ങി യപ്പോൾ കിം ജോലി രാജിവച്ച് ഫുൾടൈം യു ട്യൂബ് ചാനലിൽ സജീവമായി.എങ്കിൽ, നാളെ മുതൽ ബ്രേക്ഫാസ്റ്റ് മുതൽ ഡിന്നർ വരെ യു ട്യൂബിലാക്കാം എന്നു കരുതി ക്യാമറയെടുക്കാൻ വരട്ടെ. കയ്യിൽ കിട്ടുന്നതെല്ലാം ക്യാമറ തുറന്നു വച്ചു കഴിക്കുകയല്ല കിം ചെയ്യുന്നത്. പ്രേക്ഷകർക്ക് രസിക്കുന്ന, വെറൈറ്റിയുള്ള ഐറ്റംസിലാണ് കിമ്മിന്റെ പിടി. രസകരമായ അവതരണവും, വിവരണങ്ങളും വിഡിയോകൾക്കു സ്വാദ് കൂട്ടുകയും ചെയ്യുന്നു.

You May Also Like

ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ മെസേജ് വായിക്കുവാനുള്ള വിദ്യ !

കഴിഞ്ഞയാഴ്ചയാണ് ഫേസ്ബുക്ക് മെസ്സഞ്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തെങ്കിലേ ഇനി മുതല്‍ നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ വരുന്ന മെസേജുകള്‍ വായിക്കാന്‍ സാധിക്കൂ എന്നൊരു നിയമം ഫേസ്ബുക്ക് അധികൃതര്‍ കൊണ്ട് വന്നത്.

അണ്‍ഫ്രണ്ട് ചെയ്തവരുടെ പിന്നാലെ പോകേണ്ട: ഈ ആപ്പ് നിങ്ങളുടെ പാസ്സ്‌വേര്‍ഡ് ചോര്‍ത്തിയെടുക്കും

ഒരുപക്ഷെ നിങ്ങളുടെ പാസ്സ്‌വേര്‍ഡും അവര്‍ ഇതിനോടകം ചോര്‍ത്തിയിരിക്കാം.

2013 ലെ ടോപ്‌ 10 യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോകള്‍ – ഇന്ത്യ ലിസ്റ്റ് പുറത്ത്

2013 ല്‍ ഇന്ത്യയില്‍ ടോപ്‌ 10 ആയി ഓടിയ യൂട്യൂബ് വീഡിയോകളുടെ ലിസ്റ്റ് യൂട്യൂബ് പുറത്തിറക്കി. kആണ്ടു നോക്കൂ ആ ലിസ്റ്റ്. 10 ഉം ഒന്നിനൊന്നു മെച്ചമാണെന്നു പറയാം !

നിങ്ങള്‍ക്ക് മൊബൈല്‍ മാനിയ ഉണ്ടോ..? – അറിയാന്‍ ചില വഴികള്‍..

അതിനാല്‍ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നതും മൊബൈല്‍ ഫോണിനോട് കൂടെ ആയിരിക്കും. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും എല്ലാം നമ്മുടെ കൂടെ നമ്മുടെ സ്വന്തം മൊബൈല്‍ കാണും. യാത്രകളിലെ വിരസതയകറ്റാനും ഇവന്‍ തന്നെ കൂട്ട്.