fbpx
Connect with us

കിണ്ടാണ്ടം കണ്ടു കാണുമോ?? ഏയ്‌..!!

Published

on

ഇനി ഒരു പഴയ സ്കൂള്‍ അനുഭവം ആവാം.ഇത് വെറും അനുഭവം അല്ല ഒരു ഒന്ന് ഒന്നര അനുഭവം ആണ്..

ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് ഒരു സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ആയിരുന്നു, കൊച്ചു പിള്ളേര്‍ അല്ലേ അത് കൊണ്ട് വീട്ടില്‍ നിന്ന് ഒറ്റക്ക് വിടില്ല സ്കൂളിലേക്ക്. അവിടേക്ക് പോകുന്നതും വരുന്നതും പൊന്നമ്മ സാറിന്റെ കൂടെ ആരുന്നു, ഒരു ജാഥ പോകുന്ന പോലെ ആണ് ഞാനും,ബിപിനും,അഭിലാഷും,ചിത്രയും,അവളുടെ അനിയത്തിയും,ആശയും പൊന്നമ്മ സാറും കൂടെ സ്ചൂളിലെക്ക് പോകുന്നതും വരുന്നതും. നല്ല രസമാരുന്നു ആ യാത്ര , ചെറിയ ഒരു കനാല് ഉണ്ട് പോകുന്ന വഴിക്ക്, അതിന്‍റെ താഴെ കൂടെ ഒരു ചെമ്മണ്‍ പാതയും, കനാലില്‍ വെള്ളം ഉണ്ടെങ്കില്‍ അതിന്‍റെ മുകളില്‍ കൂടെ പോകാന്‍ പൊന്നമ്മ ടീച്ചര്‍ സമ്മതിക്കില്ല, അല്ലാത്ത സമയം എല്ലാം അതിന്‍റെ മുകളില്‍ കൂടെ ആണ് ഞങ്ങള്‍ പോകുന്നത്, പോകുന്ന വഴിക്ക് ഞങ്ങള്‍ കഥകള്‍ പറയും,പാട്ട് പാടും, വഴക്ക് കൂടും, പൊന്നമ്മ സാറിന്റെ കയ്യിലെ കുട കൊണ്ട് അടി കിട്ടും, തട്ടി തടഞ്ഞു വീഴും, ഒരിക്കല്‍ തിരിച്ചു വരുന്ന വഴി ഞാന്‍ നല്ല ഒരു വീഴ്ച വീണു , മൂക്കും കുത്തി!, അതിന്‍റെ അടയാളം ഇപ്പോഴും എന്റെ മുഖത്ത് ഉണ്ട്. ഇതെഴുതുമ്പോ അറിയാതെ ഞാന്‍ ആ കാലത്തേക്ക് പോയി, തിരിച്ചു കിട്ടില്ലലോ അത്……(ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്ത് എത്തുവാന്‍ മോഹം….)
ബിപിനും അഭിലാഷും ബന്ധുക്കള്‍ ആണ്,പറഞ്ഞു വന്നാല്‍ ബിപിന്റെ മചൂനന്‍ ആണ് അഭിലാഷ്, അവരുടെ വീട്ടില്‍ ചാമ്പയ്ക്ക ഉണ്ട്, അതിന്‍റെ സീസണ്‍ ആകുമ്പോ അവന്മാര്‍ ചാമ്പയ്ക്ക കൊണ്ട് തരും , ആശ ഒരു ഭയങ്കരിയാ;അവളുടെ വീട്ടിലും ഉണ്ട് ചാമ്പക്കയും,മല്‍ബരിയും ഒക്കെ ,പക്ഷേ ഒന്നും കൊണ്ട് തരില്ല !!
ഞാന്‍ രാവിലെ തന്നെ പൊന്നമ്മ സാറിന്റെ വീട്ടിലേക്ക് പോകും, എന്റെ അമ്മൂമ്മയും പൊന്നമ്മ സാറും ഭയങ്കര കൂട്ടുകാരാണ്, അവര്‍ ഒന്നിച്ചാണ് പഠിച്ചത് ,അത് കൊണ്ടൊക്കെ ആയിരിക്കാം ടീച്ചറിന് എന്നെ ഇച്ചിരി  ഇഷ്ടം കൂടുതല്‍ ആണ്. അവരുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്, എന്നെ കാണുമ്പോള്‍ വാലാട്ടും, എങ്കിലും ആ ജന്തുനെ എനിക്ക് ഇഷ്ടം അല്ലാരുന്നു (ഏയ്‌ പേടി ഒന്നും അല്ല!!).  ഒരിക്കല്‍ ആ പട്ടിയെ അഴിച്ചു വിട്ടെയ്ക്കുന്ന സമയം..,ചെന്ന പാടെ അത് ഓടി എന്റെ അടുത്തേക്ക് വന്നു,
ഒറ്റ അലര്‍ച്ച!!! അയ്യോ അയ്യോ അയ്യോ!!!!!!,
പാവം അത് വാലും ചുരുട്ടി തിരികെ ഒറ്റ ഓട്ടം,ഓടി കൂട്ടില്‍ കേറി. പിന്നെന്തോ അന്നുമുതല്‍  എന്നെ കാണുമ്പോഴേ ആ സാധനം അവിടെ നിന്ന്‍ സ്ഥലം കാലി ആക്കും.
പറയാന്‍ മറന്നല്ലോ,  പൊന്നമ്മ സാറിന്റെ വീട്ടിലും ഉണ്ടാരുന്നു മുട്ടന്‍ ചാമ്പയ്ക്ക ഉണ്ടാകുന്ന മൂന്നു നാല് മരങ്ങള്‍,അതില്‍ നിറയെ ചോക ചോകാന്നുള്ളന്നുള്ള ചാമ്പങ്ങയും..,ഇത്തിരി ഉപ്പും കൂട്ടി ആ ചാമ്പയ്ക്ക തിന്നാന്‍ എന്താ ഒരു രസം എന്നോ !!!!! സാറിന്റെ മൂത്ത മകന്‍ ആണ് സുനി മാമന്‍ , പുള്ളിക്കാരന് മുയലിനെ വല്യ ഇഷ്ടം ആണ്‌. (കാട്ടു മുയലിനെ പിടിച്ച കഥ വേറൊരിക്കല്‍ പറയാം), അവരുടെ വീട്ടില്‍ നല്ല സുന്ദരന്‍ മുയല്‍ കുഞ്ഞുങ്ങള്‍ ഉണ്ട്..  ഇതുകൊണ്ടൊക്കെ ഞാന്‍ രാവിലെ അങ്ങ് ഇറങ്ങും ടീച്ചറിന്റെ വീട്ടിലേക്ക്  .. കുറച്ചു കഴിയുമ്പോഴേക്കും ബാക്കി ഉള്ള ടീം അംഗങ്ങള്‍ എത്തിച്ചേരും.. പിന്നെ ജാഥ തുടങ്ങുകയായി..
(സ്കൂളില്‍  നടന്നിട്ടുള്ള കൂടുതല്‍ വിശേഷങ്ങള്‍ ഒക്കെ പിന്നീട് പറയാം)
പതിവ് പോലെ ഒരു ദിവസം….
അന്ന്  രാവിലെ മുതല്‍ എനിക്ക്  എന്തോ ഒരു അസ്വസ്ഥത, തലേ ദിവസം കഴിച്ച ആ സൂത്രം ശരി ആയില്ലേ എന്ന് ഒരു പേടി! വയറില്‍ എന്തൊക്കെയോ ചില ബഹളങ്ങള്‍,അടിപിടികള്‍,മുദ്രാവാക്യം വിളികള്‍!!!!.. രാവിലെ അതൊന്നും കാര്യം ആക്കിയില്ല, ക്ലാസ്സില്‍ ഇരുന്നപ്പോ വയറിലെ ബഹളങ്ങള്‍ കലശലായി, മുന്നില്‍ ഇരുന്ന ലിജുവും,മനീഷും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന കണ്ടു!!!
” ബെഞ്ച്‌ അനങ്ങിയ ശബ്ദം ആണെടാ ”
” അതിനു ഇത്രേം വല്യ സൌണ്ടോ ??!!!”
ബഞ്ചില്‍ അമര്‍ന്നിരുന്നത് കൊണ്ട് ക്ലാസുകള്‍ എല്ലാം ഒരു വിധം തള്ളി നീക്കാന്‍ പറ്റി , ഇന്റെര്‍വല്‍ നു ഒന്നും പുറത്ത് ഇറങ്ങിയതെ ഇല്ല..
അവസാനം ‘ജനഗണമന’ചൊല്ലി ബെല്ല് അടിച്ചു , വീട്ടിലേക്കുള്ള ജാഥ ആരംഭിക്കുക ആയി.. ബിപിനും അഭിലാഷും ആശയും ചിത്രയും ഒക്കെ ഉണ്ട്.. അവരെല്ലാവരും ചിരിച്ചു കളിച്ചു പോകുമ്പോ ഞാന്‍ മാത്രം നിശബ്ദന്‍ .. കുറച് നടന്നപ്പോഴേക്കും ഡാം പൊട്ടി !!!!
പതിയെ പുറകിലേക്ക് വലിയുന്നത് അവരെല്ലാം ശ്രദ്ധിക്കാന്‍ തുടങ്ങി.. ബിപിന്‍ ആണ് ആദ്യം കണ്ടത്.. ആ സാമദ്രോഹി ഒറ്റ അലര്‍ച്ച ,
” പൊന്നമ്മ സാറേ!!!!! അരുണ്‍ ദേണ്ടേ  നിക്കറില്‍ തൂറി!!!!!!  ”

ഭൂമി പിളര്‍ന്നു താഴേക്ക് പോയെങ്കില്‍ എന്ന് ആശിച്ച സമയം.. പൊന്നമ്മ ടീച്ചര്‍ ഓടി എന്റെ അടുത്ത് വന്നു,
കുട കൊണ്ട് ഒരു അടിയും, ഏറ്റ ഒരു പിച്ചും!!, പാവം ഞാന്‍… അതൊക്കെ സഹിക്കാം , അടുത്ത ഡയലോഗ് ആണ് എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞത്
“നിക്കറു ഊരിപ്പിടിച്ചു നടക്കെടാ”,
അയ്യേ!!!
ഹും! തീര്‍ന്നില്ലേ!!!!
അവന്മാരും അവളുമാരും നിന്ന് ചിരിക്കുവാണ്.
ഹോ ആ അവസ്ഥ !!!!
എനിക്ക്  കരച്ചില്‍ വന്നു , നാണോം,ദേഷ്യവും,വിഷമവും, എല്ലാം കൂടെ ഒരുമിച്ച്…
“ഡാ നിന്നോടല്ലേ പറഞ്ഞെ,നിക്കര്‍ ഊരി പിടിച്ചു നടക്കാന്‍, ആ ബാഗ് ഇങ്ങു താ”
പൊന്നമ്മ സാര്‍ വീണ്ടും കുട ഓങ്ങി..
അവസാനം പേടിച്ചിട്ട് അത് പോലെ ചെയ്യേണ്ടി വന്നു…
ആ ചെമ്മണ്‍ പാതയിലൂടെ ഞാന്‍ ഒറ്റക്കും, കനാലിന്റെ മുകളില്‍ കൂടെ അവരും..
എല്ലാരുടെം നോട്ടം എന്നില്‍!! ഞാന്‍ എന്തുവാ പ്രദര്‍ശന വസ്തു ആണോ?
ചിരിച്ചോടാ  ,ചിരിച്ചോടീ  നാളെ നിനക്കൊക്കേം ഉണ്ടാവും ഇതേ അവസ്ഥ , അന്നേരം ഞാന്‍ എടുത്തോളാം.
[NB: അവളുമാര് എന്റെ കിണ്ടാണ്ടം കണ്ടു കാണുമോ??!!! ഏയ്‌!!! കാണുമോ? ഏയ്‌ !!!]

 414 total views,  3 views today

Advertisement



Advertisement
history16 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement