രാജവെമ്പാല കടിച്ചാൽ ഉടുമ്പ് ചാവില്ലേ ?

രാജവെമ്പാലയുടെ ഭക്ഷണം പാമ്പുകൾ മാത്രമല്ല രാജവെമ്പാലയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ഉടുമ്പ് (മോണിറ്റർ ലിസാഡ്) എന്നതാണു സത്യം. ഉടുമ്പിനെ പിടികൂടി ഭക്ഷണമാക്കുന്ന രാജവെമ്പാലകളുടെ ചിത്രങ്ങളും , വിഡിയോകളും ഓൺലൈൻ ലോകത്തു സുലഭമാണ്. സ്വന്തം തൊലിക്കട്ടിയൊന്നും രാജവെമ്പാലയുടെ വിഷപ്പല്ലിനു മുന്നിൽ ഉടുമ്പിനു തുണയാകില്ലെന്നതും യാഥാർഥ്യം മാത്രം.
പാമ്പുകളുൾപ്പെടെ ഉരഗ കുടുംബത്തിലെ അംഗങ്ങളാണു (റെപ്റ്റൈൽ ഫാമിലി) രാജവെമ്പാലയുടെ ഭക്ഷണം. ഉടുമ്പുകളും ഉരഗ കുടുംബത്തിന്റെ ഭാഗമാണ്. എന്നാൽ മൂർഖൻ ഒഴികെയുള്ള പല പാമ്പുകളെയും വലിയ പ്രയത്നം ഇല്ലാതെ ഭക്ഷണമാക്കാൻ രാജവെമ്പാലയ്ക്കാകുമ്പോൾ ഉടുമ്പിനെ പൊരുതി തോൽപിക്കാൻ അൽപം പണിപ്പെടണമെന്നു മാത്രം.

 

രാജവെമ്പാലയെ തോൽപിക്കാനായുള്ള ശ്രമം ഉടുമ്പിന്റെ ഭാഗത്തുനിന്നു ശക്തമായുണ്ടാകും. തന്നെ രാജവെമ്പാലയ്ക്കു കടിക്കാൻ സാധിക്കാത്ത വിധം അതിന്റെ കഴുത്തിൽ കടിച്ചു കുടയാനായിരിക്കും ഉടുമ്പിന്റെ ശ്രമം. എന്നാൽ ഇരയാക്കാനുദ്ദേശിക്കുന്ന ജീവി ആക്രമണകാരിയെങ്കിൽ കഴിവതും ആദ്യ കടിയിൽതന്നെ രാജവെമ്പാല ചെറിയ അളവിൽ വിഷം കുത്തിവയ്ക്കാറാണു പതിവ്.
വായുടെ ഏറ്റവും ഉള്ളിലായുള്ള കോമ്പല്ലുകളാണു പാമ്പുകളുടെ വിഷപ്പല്ല്. ഇതുപയോഗിക്കാൻ വായ നന്നായി തുറന്നു കടിക്കുക തന്നെ വേണം. തിരിച്ചു കടിക്കാൻ സാധ്യതയുള്ള പാമ്പുകളെയും , വിഷപ്രയോഗത്താൽ നിർവീര്യനാക്കിയ ശേഷമാണു രാജവെമ്പാല ഭക്ഷിക്കുക.

ചില ഉടുമ്പുകൾ കടിയേറ്റ ശേഷം താൽക്കാലികമായി രക്ഷപ്പെടുമെങ്കിലും മിനിറ്റുകൾക്കുള്ളിൽ എവിടെയെങ്കിലും വീണു ചാകാൻ സാധ്യത കൂടുതലാണ്.പിടികൂടുന്ന ഇരയെ സാധാരണ വിട്ടുകളയുന്ന സ്വഭാവം രാജവെമ്പാലയ്ക്കില്ല. എന്നാൽ, മറ്റു മൃഗങ്ങളുടെയും ,മനുഷ്യരുടെയും അനക്കങ്ങൾ അതിവേഗം പിടിച്ചെടുക്കാനും സ്വയരക്ഷാർഥം അവിടെനിന്നു മാറാനുമുള്ള സ്വാഭാവിക ചോദനയുള്ള ജീവികളാണു രാജവെമ്പാലകൾ. ഒരിക്കലും പാമ്പെന്നു തെറ്റിദ്ധരിച്ചു രാജവെമ്പാല ഉടുമ്പിനെ ഒരിക്കലും പിടികൂടില്ല. കാരണം പാമ്പുവർഗത്തിൽ ഏറ്റവും കാഴ്ചശക്തിയുള്ള ജീവികളാണു രാജവെമ്പാലയും , ചേരയും. 300 അടി അകലെ നിന്നു വരെ ഇരയെ വ്യക്തമായി കാണാനും തിരിച്ചറിയാനും ഇവയ്ക്കാകും. മാത്രമല്ല, തന്റെ ശരീരത്തിന്റെ നീളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഉയർത്തി നിവർന്നു നിൽക്കാനുള്ള ശേഷിയുള്ളതിനാൽ ചെറിയ കുറ്റിക്കാടൊന്നും ഇതിന്റെ കാഴ്ചയ്ക്കു പരിമിതി സൃഷ്ടിക്കുകയുമില്ല.

ഒറ്റക്കടിയിൽ ഒരാനയെ കൊല്ലാൻ തക്ക വിഷമാണു പ്രതിയോഗികളുടെ ശരീരത്തിലേക്ക് രാജവെമ്പാല കുത്തിവയ്ക്കുക. മൂർഖന്റെ വിഷത്തേക്കാൾ വീര്യം കുറവാണെങ്കിലും ഒരു മനുഷ്യൻ മരിക്കാൻ വേണ്ടതിന്റെ പത്തിരട്ടി വിഷം ഒരു കടിയിൽ ഏൽപിക്കാൻ ഇതിനു കഴിയും. വിഷം ബാധിക്കുന്നതു നാഡീവ്യൂഹത്തെയാണ്. കടിയേൽക്കുന്നവർ 5 മുതൽ 20 മിനിറ്റിനുള്ളിൽ മരിക്കും. അരയിഞ്ചോളം നീളമുള്ള പല്ലുകളാണിവയ്ക്ക്. 7 മില്ലി ലീറ്റർ വിഷം വരെ ഒറ്റക്കൊത്തിൽ ഇവ ഇരയുടെ ശരീരത്തിലെത്തിക്കും. ഇത്രയും വിഷം ഉള്ളിലെത്തിയാൽ ആന പോലും അര മണിക്കൂർ മുതൽ 3 മണിക്കൂർ വരെയേ പിടിച്ചുനിൽക്കൂ. അപ്പോൾപ്പിന്നെ ഉടുമ്പിന്റെ കാര്യം കട്ടപ്പുക!

You May Also Like

സ്റ്റീഫൻ’സ് ബാൻഡഡ് സ്‌നേക് – ഭീകരനാണിവൻ ഭീകരൻ

ലോകത്തിലെ ചില ജീവികൾ അപകടങ്ങൾ സൃഷ്ടിക്കുന്നു, അത്തരം ഒരു സ്പീഷീസ് വാർത്തകൾ സൃഷ്ടിക്കുന്നു, ഓസ്‌ട്രേലിയയിൽ മാത്രം…

മനുഷ്യന്റെ ആര്‍ട്ടിഫിഷ്യല്‍ സെലക്ഷന്‍ മൂലം രക്ഷപ്പെട്ട ജനിതകവൈകല്യം വന്ന ഗോതമ്പും മനുഷ്യൻ തിരസ്കരിച്ച പ്രകൃതിയുടെ സമ്മാനം കാട്ടുഗോതമ്പും

Einkorn wheat എന്ന ഈ ‘പ്രകൃതി വിരുദ്ധ’ഗോതമ്പ് മിഡില്‍ ഈസ്റ്റില്‍നിന്ന് ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു. ലോകമെമ്പാടും ലക്ഷക്കണക്കിന്‌ ഹെക്ടര്‍ ഭൂമിയില്‍ ഇപ്പോള്‍ ഈ ഗോതമ്പാണ് വളരുന്നത്‌. അത് മാത്രമോ? ‘പ്രകൃതി തിരഞ്ഞെടുത്ത’ കാട്ടുഗോതമ്പ് മനുഷ്യന്റെ കണ്ണില്‍ വെറും കളയായി മാറി

വെഡിങ്, മാര്യേജ് എന്നീ വാക്കുകൾ ഒന്നാണോ ?

ഫ്രാൻസിൽ വിവാഹം ആർഭാടത്തോടെയാണ്‌ നടത്തിയിരുന്നത്‌. ഈ ചരിത്രം അറിയാവുന്ന ഇംഗ്ലീഷുകാർക്ക്‌ ‘Wedding’ എന്ന്‌ കേൾക്കുമ്പോൾ തങ്ങളുടെ പൂർവികരിൽനിന്ന്‌ കിട്ടിയ തനത്‌ സംസ്‌കാരവും ‘Marriage’ എന്ന്‌ കേൾക്കുമ്പോൾ ആർഭാടം നിറഞ്ഞ വിദേശ സംസ്‌കാരവുമാണ്‌ അവരുടെ മനസ്സിൽ ഓടിയെത്തുക

കോൾട്ടാൻ എന്ന വസ്തുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ടാകാൻ വഴിയില്ല

സ്വർണ്ണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള അപൂർവ്വ ലോഹങ്ങൾകൊണ്ട് സമ്പുഷ്ടമായതാണ്‌ ആഫ്രിക്കൻ രാജ്യങ്ങൾ. അതു തന്നെയാണ്‌ പ്രസ്തുത രാജ്യങ്ങളുടെ ശാപവും.