പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയുള്ള നായക കഥാപാത്രത്തിലൂടെ കൊത്ത ഗ്രാമത്തിലെ കഥ പ്രേക്ഷകരിലേക്കെത്തുമ്പോൾ മലയാള സിനിമയിൽ പുതു ചരിത്രം സൃഷ്ടിക്കപ്പെടുമെന്ന ഉറപ്പുമായി ആണ് പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം ആ പ്രതീക്ഷകൾ കാത്തോ ? പ്രേക്ഷാഭിപ്രായങ്ങൾ ഇങ്ങനെ

കിങ് ഓഫ് കൊത്ത : ദുൽകറിന്റെ “ഗാങ്സ്റ്റർ”

നാരായണൻ

മമ്മൂക്കയുടെ ഗാങ്സ്റ്റർ കാണാൻ പോയത് ഇപ്പോഴും ഒളി മങ്ങാതെ മനസ്സിലുണ്ട്. അത്ര പ്രതീക്ഷയോടെ കണ്ട ചിത്രം ഒരുപാട് നിരാശയാണ് സമ്മാനിച്ചത്. ദുൽക്കർ സൽമാന്റെ കിങ് of കൊത്തയും സമാനമായ ഒരനുഭവമാണ് നൽകിയത്. ഒത്തിരി പ്രതീക്ഷകളോടെ കാണാൻ പോയ ചിത്രം നിരാശയാണ് നൽകിയത്. ഒരു ഗാങ്സ്റ്റർ ഡ്രാമ നൽകേണ്ട high ചിത്രം നൽകുന്നില്ല. അധികം രോമാഞ്ച നിമിഷങ്ങൾ ഒന്നും തന്നെ ചിത്രം തരുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും വളരെ സില്ലി ആയിപോകുന്ന തിരക്കഥയും കൂടിയാണ് ചിത്രത്തിൽ ഉള്ളത്.

സാധാരണ രീതിയിൽ വന്നു പോയിരുന്നെങ്കിൽ ഒരു ശരാശരി ചിത്രം എന്നൊക്കെ സമാധാനിക്കാമായിരുന്നു. എന്നാൽ സിനിമ ഉണ്ടാക്കിയ ഹൈപ്പും പ്രതീക്ഷയും വളരെ വലുതാണ്. അതിന്റെ ഒരു പകുതിയെങ്കിലും കാത്ത് സൂക്ഷിക്കാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും കയ്യടിക്കാമായിരുന്നു. രാവിലെ നേരത്തെ എണീറ്റ് തീയേറ്ററിൽ ആഘോഷിക്കാൻ പോയി ഒന്ന് കയ്യടിക്കാൻ പോലും അവസരം നൽകാത്ത രീതിയിൽ ശോകമൂകം ആക്കികളഞ്ഞു അഭിലാഷ് ജോഷിയുടെ മേക്കിങ്. പെരിന്തൽമണ്ണ വിസ്മയ നല്ല വൈബ് തീയറ്ററാണ്. ഇവിടുള്ള പ്രേക്ഷകരും നല്ല ഉഷാറാണ്. പക്ഷേ തീയറ്റർ മൊത്തം മൂകത ആയിരുന്നു. ചില സീനുകൾക്കൊക്കെ വെറുതെ കയ്യടിച്ചു എന്നല്ലാതെ ഒരു എക്സൈറ്റ്മെന്റും സിനിമ നൽകുന്നില്ല.

ദുൽക്കർ സൽമാനു വളരെ മികച്ച സ്ക്രീൻ പ്രസന്റസ് ഉണ്ട്. പക്ഷേ അതൊന്നും ഒരു രോമാഞ്ചമുണ്ടാക്കുന്ന ആസ്വാദനത്തിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥയ്ക്കും കഴിഞ്ഞിട്ടില്ല. വളരെ ശരാശരിക്കും താഴെയുള്ള സംഭാഷണങ്ങൾ ആണ് ചിത്രത്തിൽ. ഒരു പഞ്ച് ഇല്ല. വില്ലനായി വന്ന ഷബീർ കളരിക്കൽ (സാർപ്പട്ട പരമ്പര സിനിമയിലെ ഡാൻസിങ് റോസ്) നന്നായെങ്കിലും വില്ലന്റെ കാരക്ടർ പ്രസന്റ് ചെയ്തിരിക്കുന്നത് ഇഷ്ടമായില്ല. ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രസൃഷ്ടിയും അത്ഭുതമായിരുന്നു. എങ്ങനെ ആ കഥാപാത്രത്തെ ഉണ്ടാക്കി എന്നത് ചിരി ഉളവാക്കി. പ്രസന്ന ആർട്ടിഫിഷ്യൽ ആയിരുന്നു.ഗോകുൽ സുരേഷും, ഷമ്മി തിലകനും ഒരാശ്വാസമായിരുന്നു.

ബിജിഎം വർക്ക് നന്നായെങ്കിൽ കൂടി ഒരു പഞ്ച് ബിജിഎം മിസ്സിംഗ് ആയിരുന്നു. ഇത്തരം ഒരു ചിത്രത്തിൽ ഒരുപഞ്ച് ബിജിഎം അത്യാവശ്യമാണ്. മൊത്തത്തിൽ ബിജിഎം വർക്ക് കുഴപ്പമില്ലായിരുന്നു. സംഭാഷണങ്ങളിൽ പലപ്പോഴും കാലഘട്ടം വിട്ട് പോകുന്നത് പോലെയൊക്കെ തോന്നി.കാലഘട്ടവുമായി ചേരാത്ത സംഭാഷണങ്ങൾ പോലെ തോന്നി പലതും. ആകെമൊത്തത്തിൽ ശരാശരിക്ക് താഴെ നിൽക്കുന്ന ഒരു രോമാഞ്ചവും നൽകാത്ത ചിത്രമാകുന്നു കിങ് ഓഫ് കൊത്ത.പ്രതീക്ഷകൾ സൃഷ്ടിച്ചാൽ, അത് കാക്കാൻ സാധിക്കണം. അല്ലെങ്കിൽ പടം തോൽക്കും. ഇവിടെയും ഇത് തന്നെയാണ് സംഭവിച്ചത്…!!

Aswin Sanoop

മലയാളിക്ക് തീരെ പരിചിതമല്ലാത്ത ഭൂമികയാണ് കൊത്ത. ബോംബും തോക്കും ക്രൈമും കൊടികുത്തിവാഴുന്ന, നിയതമായൊരു നിയമസംവിധാനം ഇല്ലാത്ത ഒരു പ്രദേശം. അതാണ് അഭിലാഷ് ജോഷി തന്‍റെ ആദ്യ സിനിമക്കായി തിരഞ്ഞെടുത്ത പശ്ചാത്തലം. തിരക്കഥയിലെ ഈ അതിഭാവുകത്വത്തെ മേക്കിങ്ങ് കൊണ്ട് മറച്ചുവെക്കുന്നുണ്ട് എന്നതാണ് അയാളുടെ ആദ്യവിജയം. സംഭവിക്കില്ലെന്നുറപ്പുള്ള സാഹചര്യങ്ങളെപ്പോലും ത്രില്ലടിപ്പിക്കുന്ന അനുഭവമാക്കി മാറ്റാന്‍ കഴിയുന്ന ഒരു മികച്ച സംവിധായകന്‍ അഭിലാഷ് ജോഷിയിലുണ്ട്. ഡയലോഗുകളില്‍ മുഴച്ച് നില്‍ക്കുന്ന നാടകീയത ആദ്യപകുതിയെ അല്‍പം പുറകോട്ട് ഇരുത്തുന്നുണ്ടെങ്കിലും രണ്ടാം പകുതിയോടെ ചിത്രം എന്‍ഗേജിങ്ങ് ആകുന്നുണ്ട്. ജോനര്‍ അനുസരിച്ച് സിനിമ കാണുന്ന പ്രേക്ഷകരെ സംബന്ധിച്ച് മോശമല്ലാത്ത അനുഭവമാണ് കൊത്ത. ആഘോഷത്തിന്‍റെ സീസണില്‍ ആഘോഷിച്ച് കാണാന്‍ പറ്റിയ സിനിമയാണ് കിങ്ങ് ഓഫ് കൊത്ത

**

Vidhya Vivek

എന്തൊക്കെയോ എവിടെയൊക്കെയോ കുറവുകളുണ്ടെങ്കിലും ഒരു തവണ വലിയ കുഴപ്പമില്ലാതെ തന്നെ കാണാം. അമിത പ്രതീക്ഷകൾ എപ്പോളും നിരാശപ്പെടുത്താർ ആണല്ലോ പതിവ്. ഈ ജോണറിൽ ഉള്ള ഒരു സിനിമക്ക് ആവശ്യമായ അഡ്രണാലിൻ റഷ് ഉണ്ടാക്കുന്ന കാര്യത്തിൽ സിനിമ പരാജയം ആണ്. സ്ഥിരം കഥയും കണ്ടുമടുത്ത കാഴ്ചകളും തന്നെയുള്ള ഗാങ്സ്റ്റർ സിനിമകൾ വീണ്ടും കാണാൻ തോന്നുന്നത് അതിന്റെ മേക്കിങ്ങിൽ ഉള്ള മികവ് കൊണ്ടും വ്യത്യസ്തത കൊണ്ടും ആയിരിക്കും. പക്ഷെ ഇവിടെ അഭിലാഷ് ജോഷിക്ക് അങ്ങനെ എടുത്തു പറയത്തക്ക മേക്കിങ് മികവ് ഉള്ളതായി തോന്നിയില്ല. നിറഞ്ഞ സദസ്സിൽ കയ്യടികളും ആർപ്പുവിളികളും ആയി കാണാൻ പറ്റിയ ഒരു സിനിമയല്ല കൊത്ത. അനവധി അത്തരം രംഗങ്ങൾ ഉണ്ടെങ്കിലും അതൊന്നും ഒരു ഇമ്പാക്ട് ഇല്ലാതെ ആയാണ് തോന്നിയത്. ഒരു പക്കാ മോശം സിനിമയായി തോന്നിപ്പിക്കാത്തതിന് വിഷ്വൽസ് & ബിജിഎം വഹിച്ച പങ്കു വളരെ വലുത് ആണ്. ഒരു ആവറേജ് അനുഭവം ആയിരുന്നു വ്യക്തിപരമായി എനിക്ക് ഈ സിനിമ.

***
Sanal Kumar Padmanabhan

മാസ്സ് എന്റെർറ്റൈനർ ഒരുക്കുന്നതിൽ മാസ്റ്റർ ആയ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്നു ….”ജോസിന്റെ കാര്യം നമുക്ക് നോക്കാം പക്ഷെ പൊരിഞ്ചു ! അതു നമ്മൾ കൂട്ടിയാൽ കൂടില്ല” എന്നെഴുതി ജോജുവിനെ “കാട്ടാളൻ പൊരിഞ്ചു” ആയും … “മറിയം !അവൾ ഒന്ന് ഒരുങ്ങി വന്നാൽ തന്നെ പെരുന്നാൾ ആണെന്നും” എഴുതി കൊണ്ടു തന്റെ കഴിഞ്ഞ ചിത്രത്തിലൂടെ കാണികൾക്കു തന്റെ ഉള്ളിലൊരു തീയുള്ള എഴുത്തുകാരൻ ഉണ്ടെന്നു തെളിയിച്ച അഭിലാഷ് എൻ ചന്ദ്രന്റെ തിരകഥ ..സെക്കന്റ് ഷോയിലും , കലി യിലും എല്ലാം കണ്ട ടെറർ മോഡിൽ വരുന്ന ദുൽകർ സൽമാൻ …പിന്നെ മാസ്സ് സിനിമകൾക്ക് സംഗീതം ഒരുക്കുമ്പോൾ അവക്ക് ഒരു പ്രത്യേക ഹരമുള്ള താളം കൊടുക്കുന്ന ജെക്സ് ബിജോയ് …കൂടെ പോലീസ് വേഷത്തിൽ ഗോകുൽ സുരേഷ് ..ഡാൻസിങ് റോസ് ആയി ഞെട്ടിച്ച ഷബീർ..ഐശ്വര്യ , നൈല ഉഷ , തുടങ്ങിയ കാസ്റ്റും ….തുടങ്ങി സിനിമ അനൗൺസ് ചെയ്ത കാലം മുതൽ പടത്തിനു കാത്തിരിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു..

സിനിമയിലേക്ക് ….
പോസിറ്റീവ് :അഭിലാഷിന്റെ “വീട് വിട്ടു പോയ യജമാനൻ തിരിച്ചു വന്നത് പോലെ ആണ്‌ ഇപ്പോൾ കൊത്ത!! ആദ്യം കുരക്കും പിന്നെ വാലാട്ടും പിന്നെ കാൽകീഴിൽ വന്നു കിടക്കും ”
ഇങ്ങനെയുള്ള അവിടെ ഇവിടുള്ള ചെറിയ ചെറിയ കേൾക്കാൻ സുഖമുള്ള ഡയലോഗുകൾ ….ഗുണ്ടകൾക്കും, വില്ലനും, നായകനും തുടങ്ങി സിനിമയിൽ ഒരു സീനിൽ വന്നു പോകുന്നവനും തുടങ്ങി ഓരോ കഥാ സന്ദര്ഭത്തിനും അനുയോജ്യമായി ബിജോയ് കൊടുത്ത ഒരു മലയാള സിനിമക്ക് ഈ അടുത്ത കാലത്തു ഏറ്റവും മികച്ച ബി ജി എം

നെഗറ്റീവ് :ഒരു പുതുമയും അവകാശപെടാൻ ഇല്ലാത്ത സിനിമയുള്ള കാലം മുതൽ കാണുന്ന കുടിപകയുടെയും, ചതിയുടെയും അധോലോക കഥ യുടെ കണ്ടു മടുത്ത ആവിഷ്കരണം ..!!മാസ്സ് മസാല സിനിമകളിൽ നിന്നും കാണികൾ പ്രതീക്ഷിക്കുന്ന ലെവലിൽ ഉള്ള പ്രകടനം നൽകുവാൻ സ്ക്രീനിൽ വരുന്ന ഏറിയ പങ്കിലും പരാജയപ്പെട്ടു പോകുന്ന ദുൽകർ ….!ഗോകുൽ സുരേഷ് , നൈല ഉഷ, ഐശ്വര്യ , ഷമ്മി തിലകൻ, ചെമ്പൻ വിനോദ് തുടങ്ങിയവരെ ചുമ്മാ കോമഡി പീസ് ആക്കിയെഴുതിയ സ്ക്രിപ്റ്റ് !

നോട്ട് : ഇടവേള വരെ മാസ്സ് മസാല അക്ഷൻ ത്രില്ലർ ആണ്‌ കാണുന്നത് എന്നൊരു മൈൻഡ് സെറ്റോടെയും . അതിനു ശേഷം അക്ഷൻ ത്രില്ലർ സ്പൂഫ് എന്ന രീതിയിലും മൈൻഡ് റീ സെറ്റ് ചെയ്തു കണ്ടാൽ ഇഷ്ടപെടുന്ന സിനിമ ആണ്‌ KOK !! റേറ്റിംഗ് =2.5+.5) 3/5… ( .5 ബിജോയ് അണ്ണന്റെ കിടിലൻ മ്യൂസിക്കിന്‌ )
വാൽകഷ്ണം : സ്പൂഫ് മോഡിൽ കണ്ടാൽ ഒരു ലോഡ് കോമെഡികൾ ഉണ്ട്…. ഓ ടി ടി ഇറങ്ങുമ്പോൾ വിശദമായി എഴുതാം.

**
Faisal K Abu

പേര് പോലെ ഇത് കൊത്തയിലെ രാജാവിന്റെ കഥയാണ് … കൂടെ നിൽക്കും എന്ന് കരുതിയവർ ചതിച്ചപ്പോൾ ,കൊത്ത വിട്ടു പോകാൻ പറഞ്ഞപ്പോൾ വനവാസത്തിനു പോയ രാജാവിന്റെ കഥ. പക്ഷെ ആ രാജാവിനെ മറക്കാൻ കൊത്തക്കോ അവിടുള്ളവർക്കോ അത്ര എളുപ്പം ആയിരുന്നില്ല.KOK പടം ഓൺ ആയപ്പോൾ മുതൽ അതിന്റെ പിന്നണി പ്രവർത്തകർ പറഞ്ഞ ഒരു കാര്യം ഉണ്ട് ഒരു പക്കാ മാസ്സ് ആക്ഷൻ പടം ആയിരിക്കും കൊത്ത എന്നത് … അത് പൂർണമായും സിനിമ ശരി വക്കുന്നുണ്ട് … എണ്ണം പറഞ്ഞ മാസ് സീനുകളും , രക്തം ചൊരിയുന്ന ആക്ഷൻ സീനുകളും ആവോളം ഉണ്ട് … പക്ഷെ ആകെ തുകയിൽ ഇതെല്ലാം കൂട്ടി ഒരു എന്റെർറ്റൈനെർ ആക്കാൻ സാധിച്ചോ എന്നത് ഒരു ചോദ്യം ആയി അവശേഷിക്കുന്നു …പടം കാണുക സ്വയം തീരുമാനിക്കുക … എന്നോട് ചോദിച്ചാൽ എനിക്ക് സിനിമ ഇഷ്ട്ടപ്പെട്ടില്ല… ഒരു വൗ ഫീൽ എവിടെയും കിട്ടിയില്ല ..സിനിമയിൽ ഇഷ്ട്ടപ്പെട്ടത്..കണ്ണൻ ഭായ് ആയി വരുന്ന ഷബീർ കല്ലറക്കലിന്റെ പ്രകടനം …അസാധ്യ പെർഫോമൻസ് + സ്വാഗ്‌ ആയിരുന്നു ആ കഥാപാത്രം.

മഞ്ജു ആയി വന്ന നൈല ഉഷയുടെ പ്രകടനം..കൊത്ത രവി എന്ന ഷമ്മി തിലകൻ കാരക്റ്റർ..രാജു മദ്രാസി ആയുള്ള DQ പോർഷൻ..ജേക്സ് ബിജോയിയുടെ തീ പാറുന്ന മ്യൂസിക്..അച്ഛന്റെ പേര് കളയാത്ത അഭിലാഷ് ജോഷിയുടെ മേക്കിങ്…ഇഷ്ടപ്പെടാതെ പോയത് പ്രമേയത്തിലെ പുതുമയില്ലായ്മ… ഒഴിവാക്കാമായിരുന്ന ക്ലീഷെ സീനുകൾ…. ഒരു ഗ്യാങ്സ്റ്റർ സ്റ്റോറിയിൽ ഇതൊക്കെ പതിവ് ആയതു കൊണ്ട് പോട്ടെ എന്ന് വക്കാം… പക്ഷെ ഒരു കാശിനും കൊള്ളാത്ത ഡയലോഗുകൾ സിനിമയെ നല്ല പോലെ പുറകോട്ടു വലിക്കുന്നത് പോലെ തോന്നി … ആവശ്യത്തിൽ കൂടുതൽ ഭാഷാ ശുദ്ധി എല്ലാ കഥാപാത്രങ്ങൾക്കും കൊടുത്ത് അത്ര സുഖം ഉള്ള ഒന്നായി തോന്നിയില്ല ..രോമാഞ്ചിഫിക്കേഷൻ മോമ്മന്റുകൾ ഒരുപാട് ഉണ്ടെങ്കിലും ഒരു പഞ്ച്‌ കുറവ് മൊത്തത്തിൽ ഫീൽ ചെയ്തു… ശക്തമായ തിരകഥയുടെ പോരായ്മ നല്ല പോലെ ഫീൽ ചെയ്തു… അതും പോരാഞ്ഞിട്ട് ഒരു തൊലിഞ്ഞ ടെയിൽ ഏൻഡ്

***

ബിജു ഈഴവൻ

സിനിമ കണ്ടിറങ്ങിയതേ ഉള്ളൂ !!!! സത്യം പറയാമല്ലൊ ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് ദുൽഖറാണ് . ഇവിടെയാണ് പ്രിത്വിരാജിനെ ഒക്കെ ആവശ്യമായി വരുന്നത് &&&& സിനിമ മൊത്തത്തിൽ പറയുകയാണെങ്കിൽ ഒരു ആവറേജ് അനുഭവം… മാസൊന്നും എവിടെയും ഫീൽ ചെയ്യുന്നില്ല… ഡയലോഗ് ഡെലിവറി സ്ക്രിപ്റ്റും മേക്കിങ്ങും ശോകം . ദുൽഖറിനൊന്നും ചേരുന്ന സിനിമയല്ല കിംഗ് ഓഫ് കൊത്ത . ഒന്നേ പറയാനുള്ളൂ മേലിൽ ഇത്തരം തീട്ട പടങ്ങളുമായി പ്രേക്ഷകരെ ബുദ്ധി ബുദ്ധിമുട്ടിക്കാൻ വരരുത്

***

അഭിലാഷ് എൻ ചന്ദ്രൻ

പാഴായി പോയ ഒരു പാൻ ഇന്ത്യൻ സംഭവം

പൊറിഞ്ചു മറിയം ജോസിൻ്റെ ഏഴയലത്ത് വരില്ല ഇതിൻ്റെ സ്ക്രിപ്റ്റിംഗ്, താങ്കൾക്ക് DQ വിനെ പോലെ ഒരു താരത്തിന് യോജിച്ച രീതിയിൽ ഉള്ള തിരക്കഥ ഒരുക്കുന്ന കാര്യത്തിൽ പിഴവ് സംഭവിച്ചിരിക്കുന്നു, അതിൻ്റെ അമിതമായ സമ്മർദ്ദം ചിത്രത്തിൽ ഉടനീളം ഉണ്ട് . അഭിലാഷ് ജോഷി ആദ്യ ചിത്രം അടയാളപ്പെടുത്തുന്നത് ആയി മാറ്റി, പക്ഷേ മൈക്കിങ് മികവ് എന്ന ഒരു സെഗ്മെന്റ് മാറ്റി നിർത്തി വേണം ചിത്രത്തെ വിലയിരുത്താൻ, ഇടവേള കഴിഞ്ഞ് വരുന്ന DQ വിൻെറ രണ്ടാം ഇൻ്ററോ ഒന്നും പ്രേക്ഷകനിൽ ഒരു സ്വാധീനവും ചെലുത്തുന്നു എന്ന് പറയാൻ കഴിയില്ല,ആദ്യത്തെ പക്ക ആക്ക്ഷൻ ചിത്രം ദുൽക്കർ സൽമാനും അല്പം ബാലികെറാ മല തന്നെ ആണ്..പല ഭാഗത്തും ദുൽക്കർ വല്ലാതെ കഷ്ടപ്പെടുന്നു

സത്യത്തിൽ ചിത്രത്തിന് അമിതമായ പ്രതീക്ഷകൾ ഇല്ലാതെ നിങൾ ടിക്കറ്റ് എടുത്താൽ ജസ്റ്റ് കണ്ടിറങ്ങാം,മനസ്സിൽ തങ്ങി നിൽക്കുന്ന മുഹൂർത്തങ്ങൾ, പ്രേക്ഷകരെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന മാസമരിക രംഗങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്,ഒരു ലക്ഷം സിനിമയുടെ കഥാ തന്തു തന്നെയാണ് ഇതും, എന്ന് പറഞാൽ നമ്മുടെ ജയിലെറ പോലെ തന്നെ, പക്ഷേ അതിൽ നെൽസൺ ദിലീപ് കുമാറിൻ്റെ തിരക്കഥ മികവ് ചിത്രത്തെ മറ്റൊരു അനുഭവം നൽകുന്നത് ആക്കി മാറ്റി, ആ അർത്ഥത്തിൽ നോക്കുമ്പോൾ ഇതിൽ രണ്ടു അഭിലാഷ് മാർക്കും കാര്യമായി ഒന്നും അവകാശപ്പെടാൻ ഇല്ല,ഇടക്ക് അഭിമുഖങ്ങളിൽ ദുൽക്കർ പറഞ്ഞിരുന്നു, ചിത്രീകരണത്തിൻ്റെ ഒരു ഘട്ടം എത്തിയപ്പോൾ ഈ, സിനിമ അവരെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തി അത്രേ “നിങ്ങൾക്ക് ഞാൻ ഒരു വലിയ സംഭവം അല്ല എങ്കിലും പ്രേക്ഷകന് എന്നിൽ വലിയ പ്രതീക്ഷയുണ്ട് അതിനാൽ നിങൾ എല്ലാവരും ചേർന്ന് എന്നെ ഒരു നിലയിൽ എത്തിക്കണം എന്ന്”എത്തിച്ചിട്ടുണ്ട്.

എന്തായാലും ആദ്യ സിനിമ എന്ന രീതിയിൽ അഭിലാഷ് ഒരുപാട് കാര്യങ്ങൽ ഇതിൽ നിന്നും ഉൽകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു .അടുത്ത ചിത്രത്തിൽ ഇതിലെ പിഴവുകൾ മാറ്റി താങ്കൾ നല്ലൊരു ശ്രമവും ആയി വരാൻ ആശംസിക്കുന്നു. അഭിലാഷ് ചന്ദ്രനും നിരാശ വേണ്ട, ചില ശ്രമങ്ങൾ ചിലപ്പോ പ്രേക്ഷകന് പലതും പ്രതീക്ഷകൾ നൽകും അടുത്ത തവണ നമുക്ക് പൊളിക്കാം. പ്രിയ DQ താങ്കളിൽ അമിതമായ പ്രതീക്ഷകൾ വെച്ച് കൊണ്ടാണ് ഓരോ ആരാധകനും തിയേറ്ററിൽ കയറുന്നത്, കൊളുത്തിയാൽ അവർ നിങ്ങളെ മറ്റൊരു തലത്തിൽ നിർത്തും.നേരെ മറിച്ച് ആയാൽ ഇതേ ആരാധകര്. തന്നെ വീണ്ടും നിങ്ങളെ “മറ്റൊരു”തലത്തിൽ എത്തിക്കും രണ്ടായാലും ഈ ഓണം സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും ആവട്ടെ,അഡ്വാൻസ്ഡ് ആശംസകൾ

***

Rahul KA

ഓണച്ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ ഉണ്ടായിരുന്ന കിംഗ്‌ ഓഫ് കൊത്ത ആദ്യ ഷോ തന്നെ കണ്ടു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പില്‍ വന്നൊരു സിനിമ. എന്നിലെ പ്രേക്ഷകന് കൊത്ത പ്രതീക്ഷയ്ക്കൊത്ത് സംതൃപ്തി നല്‍കിയ ഒരു ചിത്രം തന്നെയാണ്. സിനിമയുടെ ഏറ്റവും വലിയ പോസിടീവ് ആയി എടുത്ത് പറയേണ്ടത് making തന്നെയാണ്. ഒട്ടും കോമ്പ്രമൈസ് ചെയ്യാതെ നല്ല ക്വാളിടിയില്‍ ആണ് സിനിമാ എടുത്തിരിക്കുന്നത്. ക്യാമറ, ലൈടിംഗ്, എഡിറ്റിംഗ്, vfx അങ്ങനെ ടെക്നിക്കല്‍ സൈഡ് നോക്കിയാല്‍ കൊത്ത മലയാളത്തിന്റെ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒരു സിനിമയാണ്. വേറൊരു കാര്യം മ്യൂസിക്‌ ഡിപ്പാര്‍ട്ട്മെന്‍റ് ആണ്. പാട്ടുകളും പശ്ചാത്തലസംഗീതവും തീയേറ്ററില്‍ തരുന്ന ഒരു ഫീല്‍ വേറെ തന്നെയാണ്.

എടുത്ത് പറയാനുള്ള ഒരു കാര്യം ഒരു ഫെസ്റ്റിവല്‍ രീതിയിലുള്ള മാസ്സ് മസാല മൂവി പ്രതീക്ഷിച്ചു പോയാല്‍ നിങ്ങള്‍ക്ക് നിരാശയായിരിക്കും ഫലം എന്ന് ഞാന്‍ ഉറപ്പിച്ചു പറയാം. ഇതൊരിക്കലും അങ്ങനെ ഒരു സിനിമ അല്ല. സെക്കണ്ട് ഹാഫിലെ ഇമോഷണല്‍ സീനുകളില്‍ ഒക്കെ ചെറിയ ലാഗ് ഫീല്‍ ചെയ്യുന്നുണ്ട്. അതൊക്കെ പക്ഷെ കഥയ്ക്ക് അനിവാര്യമായിട്ടാണ് എനിക്ക് തോന്നിയത്. ഫാന്‍സിന് ആഘോഷിക്കാന്‍ പറ്റിയ രീതിയിലുള്ള സീനുകള്‍ കുറവായതുകൊണ്ട് തന്നെ ഫാന്‍സ്‌ ഷോകളില്‍ നെഗടിവ് റിപ്പോര്‍ട്ട്‌സ് വരാനും സാധ്യത കൂടുതലാണ്. ഗ്യാങ്ങ്സ്റ്റെര്‍ ഡ്രാമ എന്ന നിലയില്‍ കണ്ടാല്‍ നല്ലൊരു സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നതാണ് എന്‍റെ അനുഭവം.

***

Sidharth Ravi

ഏറെ നാളുകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ മലയാളത്തിലൊരു സിനിമ ചെയ്യുന്നത്. അതും ഒരു പക്കാ കൊമേര്‍ഷ്യല്‍ സിനിമ. തന്‍റെ ബോക്സോഫീസ് ശേഷി എത്രയാണെന്ന് തെളിയിക്കാന്‍ തനിക്ക് കിട്ടിയ അവസരം കൃത്യമായി വിനിയോഗിച്ച്, യുവതാരങ്ങളിലെ ക്രൗഡ്പുള്ളറിന്‍റെ സിംഹാസനം സ്വന്തമാക്കുന്നുണ്ട് ദുല്‍ഖര്‍. വ്യാഴാഴ്ച്ച ആയിട്ടും നിറഞ്ഞ് കവിഞ്ഞ തീയറ്ററുകള്‍ അതിന് തെളിവാണ്.
ദുല്‍ഖറിന്‍റെ കഥാപാത്രത്തിലേക്ക് പൂര്‍ണ്ണമായി ഫോക്കസ് പോയിരിക്കുന്നത് കൊണ്ട് മറ്റ് കഥാപാത്രങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്ന് തോന്നി. പക്ഷേ അതൊരു കുറവായി തോന്നിപ്പിക്കാത്ത വിധം തന്‍റെ സ്ക്രീന്‍ പ്രസന്‍സ് വെച്ച് മാനേജ് ചെയ്യാന്‍ ദുല്‍ഖറിന് കഴിഞ്ഞിട്ടുണ്ട്. ഡയലോഗുകളിലെ നാടകീയത പലപ്പോഴും കല്ലുകടിയായി തോന്നി. കൊത്ത വലിയ ബജറ്റില്‍ ചെയ്ത സിനിമയാണെന്ന് സ്ക്രീനിലെ റിച്ച്നെസ്സില്‍ നിന്ന് വ്യക്തമാണ്. പല കാലഘട്ടങ്ങളെ കണ്‍വിന്‍സിങ്ങ് ആയി അവതരിപ്പിക്കുന്ന സിനിമയുടെ കലാസംവിധാനം എടുത്തുപറയേണ്ട ഒന്നാണ്. നമ്മള്‍ കണ്ടിട്ടില്ലാത്ത തരം ഒരു നാടിനെ, അതിന്‍റെ മാറ്റങ്ങളെ, അവിടുത്തെ സംസ്ക്കാരത്തെ, ഒക്കെ ആര്‍ട്ട് വര്‍ക്ക് വളരെ ചുരുങ്ങിയ സ്പേസില്‍ നിന്ന് കൊണ്ട് മാക്സിമം ഭംഗിയാക്കി ചെയ്തിട്ടുണ്ട്. ആകെത്തുകയില്‍ ചിലയിടങ്ങളില്‍ കല്ലുകടി തോന്നിയെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം തീയറ്ററിന്‍റെ ഓളത്തിലിരുന്ന് ആറാടി കാണാവുന്ന സിനിമയാണ് കിങ്ങ് ഓഫ് കൊത്ത.

Leave a Reply
You May Also Like

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു

പാപ്പൻ 50 കോടി ക്ലബ്ബിൽ; ചിത്രം കേരളത്തിൽ 50 ഓളം തീയേറ്ററുകളിൽ 25 ദിവസം പിന്നിടുന്നു.…

അവധിക്കാലം തകർത്ത റിമ കല്ലിങ്കലും ആഷിക് അബുവും.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ആഷിക്ക് അബുവും റിമ കല്ലിങ്കലും.

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…

‘ദി ഗ്രേറ്റസ്റ്റ്’ എന്ന് ഫിഫ രേഖപ്പെടുത്തിയ മനുഷ്യനെകുറിച്ച് അറിയാനുള്ള യാത്ര

Pelé: Birth of a Legend 2016/english Vino John 2022 ഖത്തർ ഫിഫാ വേൾഡ്…