കിപുക: ഒരു വ്യത്യസ്ത തരം അഗ്നിപർവ്വത ദ്വീപ്

Sreekala Prasad

ഒരു അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും തുടർന്നുള്ള ലാവ പ്രവാഹം പർവത ചരിവിലും ചുറ്റുമുള്ള ഭൂപ്രദേശങ്ങളിലും വിഴുങ്ങുകയും ചെയ്യുമ്പോൾ, ഭൂമിയുടെ ചില ഭാഗങ്ങൾ, അവയുടെ ഉയരം കാരണം, നാശത്തിൽ നിന്ന് രക്ഷപ്പെടുന്നു. ലാവ നശിപ്പിക്കാതെ അവശേഷിക്കുന്ന ഈ ഭൂമി പിന്നീട് സസ്യങ്ങൾക്കും മൃഗങ്ങൾക്കും പക്ഷികൾക്കും ഒരുപോലെ അഭയം പ്രാപിക്കാനുള്ള ദ്വീപുകളായി മാറുന്നു. ഹവായിയൻ ഭാഷയിൽ നിന്ന് ഉത്ഭവിച്ച, “ദ്വാരം” അല്ലെങ്കിൽ “തുറക്കൽ” എന്നർത്ഥം വരുന്ന പദമായ കിപുക എന്നാണ് അവയെ വിളിക്കുന്നത്.

ഹവായിയിലെ ഒരു പൊതു സവിശേഷതയാണ് കിപുക്കകൾ, സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒരു ജൈവ റിസർവോയറുകളായി അവ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഒരു കിപ്പുക രൂപപ്പെട്ടുകഴിഞ്ഞാൽ, സ്വന്തമായി ദീർഘദൂരം സഞ്ചരിക്കാൻ കഴിയാത്ത മൃഗങ്ങളും ലാവയുടെ നാശത്തിൽ നിന്ന് അതിജീവിച്ച സസ്യങ്ങളും ജീവജാലങ്ങളും കൂടി ചേർന്ന് പുതിയതും വ്യത്യസ്തവുമായ സ്പീഷിസുകളുടെ രൂപീകരണം ഉണ്ടാകുന്നു. ഇവിടെ ജീവജാലങ്ങൾക്ക് പരിമിതമായ ജീൻ പൂൾ ഉണ്ട്. കാലക്രമേണ, പ്രജനനത്തിനായി വ്യത്യസ്ത ജീനുകൾ കൂടിച്ചേർന്ന് . പുതിയ സ്പീഷീസുകളായി പരിണമിക്കാൻ കഴിയും –

മൗന ലോവ അഗ്നിപർവതത്തിൽ നിന്നുള്ള നിരവധി ലാവാ പ്രവാഹങ്ങളെ അതിജീവിച്ച ബിഗ് ഐലൻഡിലെ കിപുകപുവുലു ആണ് ഹവായിയിലെ ഏറ്റവും പ്രമുഖമായ കിപുക, ഇപ്പോൾ ഹവായ് അഗ്നിപർവ്വത ദേശീയ ഉദ്യാനത്തിലെ മറ്റേതൊരു വനത്തേക്കാളും കൂടുതൽ തദ്ദേശീയ വൃക്ഷ ഇനങ്ങളുള്ള ഹവായിയിലെ ഏറ്റവും ജൈവ വൈവിദ്ധ്യമുള്ള വനങ്ങളിൽ ഒന്നാണ്. .

Pic courtesy

You May Also Like

കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം ?

അത്തം പത്തിനു പൊന്നോണം ഇന്ന് അത്തം കാണം വിറ്റും ഓണം ഉണ്ണണം; അപ്പൊൾ എന്താണ് കാണം…

ഇതെന്തെന്നു മനസിലായോ ?

ചിത്രത്തിൽ ചുവന്ന വൃത്തത്തിനുള്ളതിൽ കാടുമൂടി കാണപ്പെടുന്നത്, ഷൊറണൂരിന്റെ റെയിൽവേ ചരിത്രത്തിലെ സവിശേഷമായ ഒരു നിർമ്മിതിയാണ്. റിവേഴ്‌സ് ഗിയർ ഇല്ലാത്ത,

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ?

ചെറിയ മഴത്തുള്ളികൾ ഗോളാകൃതിയിൽ കാണപ്പെടുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം പ്രവാസി ജല കണികകളുടെ…

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ?

എന്താണ് ബാക്കപ്പ് ? SSD യും HDD യും തമ്മിലുള്ള വ്യത്യാസമെന്താണ് ? അറിവ് തേടുന്ന…