അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകൾ മനുഷ്യരെ മതിലുകെട്ടി തിരിക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകില്ല പൊട്ടൻഷ്യൽ വർഗീയവാദികളേ
ജന്മം കൊണ്ട് മുസ്ലീമായ അച്ഛന്റെയും ജന്മം കൊണ്ട് ഹിന്ദുവായ അമ്മയുടെയും മകളായ, വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കുന്നുവെന്ന്
248 total views, 1 views today

ജന്മം കൊണ്ട് മുസ്ലീമായ അച്ഛന്റെയും ജന്മം കൊണ്ട് ഹിന്ദുവായ അമ്മയുടെയും മകളായ, വിഷുവും റംസാനും ഒരുപോലെ ആഘോഷിക്കുന്നുവെന്ന് അഭിമാനത്തോടെ പറയുന്ന, സമൂഹത്തിലെ പൊതുബോധത്തിന് വിപരീതമായി വിവാഹശേഷം അഭിനയജീവിതത്തിലേക്ക് കാലെടുത്തുവെച്ച സിനിമാതാരമാണ് അനു സിതാര. അവരുടെ രാഷ്ട്രീയ ബോധമോ അറിവിന്റെ ആഴമോ എത്ര തന്നെയായാലും, സമൂഹത്തിൽ അവരിടപെടുന്നുണ്ടോ ഇല്ലയോ എന്നത് നാമറിഞ്ഞാലും ഇല്ലെങ്കിലും ഒരു കാര്യമുറപ്പാണ്. മതത്തിന്റെ പേരിൽ മനുഷ്യരെ മതിലുകെട്ടി തിരിക്കുന്നവരുടെ കൂട്ടത്തിൽ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകൾ ഉണ്ടാകില്ലെന്ന്.
എന്നാപ്പിന്നെ പതിവ് തെറ്റിക്കണ്ട. കമന്റ് ബോക്സിൽ ആളെക്കൂട്ടിയുള്ള സ്ലട്ട്ഷേമിങ്, തീവ്രവാദിയെന്ന ടാഗ് ലൈൻ, സിനിമാ ബഹിഷ്കരണ ഭീഷണി തുടങ്ങിയ സ്ഥിരം പ്രതികാരനടപടികൾ തുടങ്ങിയാട്ടെ ചേട്ടന്മാരെ.. ഈദ് മുബാറക്..! 😊
249 total views, 2 views today
