തമ്മനം മാർക്കറ്റിൽ മീൻ വിറ്റ് അധ്വാനിച്ചാണ് ഹനാൻ നാലുപേർ അറിയുന്ന ആളായത്

93

Kiran AR

തമ്മനം മാർക്കറ്റിൽ മീൻ വിറ്റ് വിയർത്തധ്വാനിച്ച് പത്ത് കാശുണ്ടാക്കി, കോളേജിൽ പോകുന്ന കൂട്ടത്തിലും സ്വന്തം കുടുംബം നോക്കിയതിന്റെ വകുപ്പിലാണ് തൊടുപുഴയിലെ ഹനാനെന്ന പെൺകുട്ടി നാലുപേരറിയുന്ന ആളായത് കോൺഗ്രസുകാരേ . അല്ലാണ്ട് നിങ്ങളെപ്പോലെ താലൂക്ക് മുതൽ തലസ്ഥാനം വരെ, സോളാർ മുതൽ പാലാരിവട്ടം വരെ അഴിമതിയും സ്വജനപക്ഷപാതവും തീവെട്ടിക്കൊള്ളയും നടത്തി നാട് മുച്ചൂടും മുടിച്ച വകയിലല്ല.

19 YO Kerala Girl Sells Fish And Donates 1.5 Lakhs To Needy People ...തീരാത്ത ദുരിതവും അതിനെതിരെയുള്ള പോരാട്ടവും നാടറിഞ്ഞ് കൊള്ളാവുന്ന മനുഷ്യര് സഹായിച്ചപ്പോ, ജീവിതത്തിനൊരു മുന്നോട്ടുപോക്കുണ്ടായപ്പോൾ, ആ സമ്പാദ്യത്തിൽ നിന്ന് കഴിഞ്ഞ കൊല്ലം പ്രളയബാധിതകേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഒന്നരലക്ഷം രൂപ സംഭാവന കൊടുത്ത് മാതൃകയായ പെണ്ണാണ്. കേരളത്തിന്റെ മകളെന്ന് മുഖ്യമന്ത്രി വിളിച്ച പെണ്ണാണ്.
കഴിഞ്ഞ രണ്ടുമാസമായി നാടിനും നാട്ടാർക്കും ഗുണമുള്ളതൊന്നും ചെയ്യാതെ, രണ്ടു ലക്ഷം പേരേക്കൊന്ന രോഗത്തെയടക്കം രാഷ്ട്രീയായുധമാക്കി, കേരളം കരകയറുന്നതിൽ കുരുപൊട്ടി നടക്കുന്ന പ്രതിപക്ഷത്തെ വിമർശിക്കാനും ട്രോളാനും ആ പെൺകുട്ടിക്ക് ഇടതുപക്ഷത്ത് നിൽക്കണമെന്നില്ല, മനുഷ്യനായാൽ മതി, തലച്ചോറിൽ വിഷത്തിന് പകരം വകതിരിവുണ്ടായാൽ മതി.

ആ വകതിരിവ് ഉള്ളതുകൊണ്ടാണ് അവളതിനെ വിമർശിച്ചത്, കളിമണ്ണ് ചേർക്കാത്ത തലയുള്ള കൂട്ടർക്ക് കോപ്രായമായി തോന്നുന്ന കുവൈറ്റ് ഉസ്മാൻ നാടകത്തിനെ കണക്കിന് കളിയാക്കിയത്. അതിനാണ് അവളിപ്പോ മതേതര ജനാധിപത്യ രാഷ്ട്രീയപ്രവർത്തകരെന്ന് സ്വയം വിളിക്കുന്ന കൂട്ടരുടെ കേട്ടാലറയ്ക്കുന്ന തെറി വാങ്ങുന്നത്. ഒന്നര കൊല്ലം മുമ്പ് വീടുണ്ടാക്കിക്കൊടുക്കാമെന്നേറ്റ് പതിവുപോലെ “അണ്ണൻ തരുമെന്ന്” പറഞ്ഞുപറ്റിച്ച പ്രതിപക്ഷത്തിന്റെ വായ്ത്താളമേറ്റുവാങ്ങുന്നത്.

Hanan: I am strong, I will continue to sell fish no matter what ...ഇതുകൊണ്ട് ആ പെൺകുട്ടിയെ തകർത്തുകളയാമെന്ന് നിങ്ങള് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. ഇരുപത് വയസ്സിൽ അവൾ ചെറുത്തുനിന്ന ദാരിദ്ര്യത്തോളം, അവളിന്നോളം പോരാടിയ സമരങ്ങളോളം വരില്ല നിങ്ങളുടെ നെറികെട്ട വാക്കുകളതിജീവിക്കേണ്ട ബാധ്യത. നിങ്ങൾക്കില്ലാത്ത നൈതികത അവൾക്കുള്ളിടത്തോളം അതെളുപ്പമാണ്,. കൂടെ നിൽക്കാനും ചേർത്തുപിടിക്കാനും മനുഷ്യത്വം മരിച്ചുപോകാത്ത കൂട്ടരൊരുപാടുണ്ട് താനും.

ഇനി തെറി വിളിച്ചവരോടൊരു വാക്ക്.

എഴുത്തുകാരി കെ ആർ മീരയെ തലമുറയടക്കം തെറിപറഞ്ഞിട്ടും, ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ പേരിൽ അശ്ലീല പേജുണ്ടാക്കി അസഭ്യമെഴുതി നിറച്ചിട്ടും, മുഖ്യമന്ത്രിയെ കുലത്തൊഴിൽ പറഞ്ഞപഹസിച്ച് പോസ്റ്ററടിച്ചിട്ടും, നിങ്ങളുടെ എംഎൽഎ യുടെ ഔദ്യോഗിക പേജിലടക്കം ഭരണിപ്പാട്ട് തോൽക്കുന്ന സാഹിത്യം പ്രസിദ്ധീകരിച്ചിട്ടും, മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ചാളമേരിയാക്കിയിട്ടും, ഇപ്പൊ ദാ ഹനാന്റെ അച്ഛനും അമ്മക്കും തലമുറ പലതിനുമടക്കം തെറികൂട്ടി വിളിച്ചിട്ടും, നിങ്ങളിപ്പോഴും വെച്ചുപുലർത്തുന്ന പ്രതീക്ഷയില്ലേ കോൺഗ്രസുകാരേ. കണ്ണില് എണ്ണയൊഴിച്ച് വായിൽ വെള്ളമൂറി കൊതിച്ചിരിക്കുന്ന അടുത്ത ഭരണമെന്ന സ്വപ്നം. ആളേക്കൊന്നാലും അധികാരം കയ്യാളണമെന്ന വാളയാർ മോഡൽ ചാണക്യതന്ത്രം. അതിന്റെ മേലെ നിങ്ങള് തന്നെ തറയ്‌ക്കുന്ന ആണിയാണിത്.

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടതും അധികാരത്തിലേറ്റേണ്ടതും നിങ്ങള് തെറി വിളിച്ചവരും അവരുടെ കൂടെ നിൽക്കുന്ന മനുഷ്യരും ഈ വാർത്ത കാണുന്നവരും കൂടിയാണ്. അവരുടെ കൂടി വിരലടയാളമാണ് നിങ്ങളെ ഭരണത്തിലേറ്റേണ്ടത്. അതിർത്തിയിൽ ആളെക്കൂട്ടി നാടകം കളിച്ച് നാടിനെ നശിപ്പിക്കാൻ നോക്കുമ്പോഴും, അന്യന്റെ പേജിൽ പോയി പൊങ്കാലയിടാൻ ആഹ്വാനം ചെയ്യുമ്പോഴും അതോർക്കുന്നത് നല്ലതാണ്. എല്ലാത്തിലും വലുത് ജനങ്ങളാണ്.. ആത്മാഭിമാനമുള്ള പെണ്ണുങ്ങളാണ്.. നിങ്ങളിരുകൂട്ടരെയും വഞ്ചിച്ചവരാണ്..!!