മോഹൻലാലിൻറെ നായികയുടെ പുതിയ ബിസിനസ് വഴികൾ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
45 SHARES
545 VIEWS

1981 ജനുവരി 11-ന് രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനനം.രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരൺ റാത്തോഡ് ജനിച്ചത്.ബോളിവുഡ് താരം രവീണ ഠണ്ഡന്റെയും അംജദ് ഖാന്റെയും ബന്ധുവാണ്. 1996-ൽ കിരൺ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പഠനത്തിനു ശേഷം ഒരു ഹിന്ദി ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

1990-കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001-ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു. ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു.

വിക്രം നായകനായ ജെമിനി (2002), കമൽ ഹാസൻ നായകനായ അൻപേ ശിവം, അജിത്ത് കുമാറിന്റെ വില്ലൻ (2002), പ്രശാന്തിന്റെ വിന്നർ (2003), ശരത് കുമാർ നായകനായ ദിവാൻ (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി. ഈ ചലച്ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ശ്രദ്ധ നേടുവാനും കിരണിനു കഴിഞ്ഞു. പ്രധാനമായും ഗ്ലാമർ വേഷങ്ങളിലൂടെയാണ് കിരൺ പ്രശസ്തയായത്. കിരൺ അഭിനയിച്ച നൃത്തരംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് ചലച്ചിത്രരംഗത്തു സജീവമായ ശേഷം മോഹൻലാൽ നായകനായ താണ്ഡവം (2002) എന്ന മലയാളചലച്ചിത്രത്തിൽ നായികയാകുവാൻ കിരണിന് അവസരം ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയും ശ്രദ്ധ നേടുവാൻ കിരണിനു കഴിഞ്ഞു. ഏറെ വർഷങ്ങൾക്കു ശേഷം മായക്കാഴ്ച, മനുഷ്യമൃഗം എന്നീ മലയാളചലച്ചിത്രങ്ങളിലും അഭിനയിച്ചു.

ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. മെലിന എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ഹൈ സ്കൂൾ എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഈ ചിത്രവും ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. നായികാ വേഷങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സഹനടിയായി അഭിനയിച്ച ജഗ്ഗുഭായ്, കെവ്വു കേക, അംബാല എന്നീ ചിത്രങ്ങൾ മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ചിരുന്ന ഇവർ പിന്നീട് അത്തരം വേഷങ്ങൾ ഉപേക്ഷിക്കുകയും അഭിനയസാധ്യത കൂടുതലുള്ള വേഷങ്ങൾ തിരഞ്ഞെടുക്കുവാനും തുടങ്ങി. മനുഷ്യമൃഗം എന്ന ചലച്ചിത്രത്തിലെ വേഷം അത്തരത്തിലൊന്നാണ്.

എന്നാല്‍ 2016 ശേഷം താരത്തിന് ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. 2016ലാണ് താരം അവസാനമായി അഭിനയിച്ച ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. സിനിമ ഇല്ലാതായതോടെ വീട്ടിലിരിക്കുകയാണ് താരം. സിനിമ ഇല്ലാതായതോടെ താരം വരുമാനം കണ്ടെത്തുന്ന വഴി കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് ആരാധകര്‍. താരം തന്റെ പേരില്‍ സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്. പണം നല്‍കിയാല്‍ ഇതിലൂടെ പ്രൈവറ്റ് കോളുകളും താരത്തിന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങളും ലഭിക്കും. കൂടാതെ പ്രൈവറ്റ് ചാറ്റും ലഭ്യമാണ്. പ്രൈവറ്റ് വീഡിയോ കോളുകളും ഇതിലൂടെ ലഭിക്കും.

സിനിമ ഇല്ലാതായതോടെ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ട് മൂക്കില്‍ കൈവയ്ക്കുകയാണ് ആരാധകര്‍. ഒരു കാലത്തെ സൂപ്പര്‍ നടിയുടെ അവസ്ഥ കണ്ട് നാണിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് കിരണ്‍ റാത്തോട്. ഇതിലൂടെ ആരാധകരെ ആകര്‍ഷിക്കുന്ന തരത്തില്‍ തന്റെ അര്‍ദ്ധ നഗ്ന ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.