കാണികൾക്കു വേണ്ടി പോരാടി മരിക്കുന്ന ഒരു അടിമ പോരാളികൾ – ഗ്ലാഡിയേറ്റർ

0
304

എഴുതിയത്  : Kiran Sanjive Sanjuzz

ഗ്ലാഡിയേറ്റർ

മമ്മൂട്ടിയുടെ സിനിമ ഈ അടുത്ത് ഇറങ്ങുകയാണ് സാമൂതിരി രാജാവിന്റെ ചാവേറുകളുടെ പോരാട്ടത്തിന്റെ കഥയാണ് അത് എന്നാൽ റോമിൽ കാണികൾക്കു വേണ്ടി പോരാടി മരിക്കുന്ന ഒരു അടിമ പോരാളികൾ ഉണ്ട് അവരുടെ പേരാണ് ഗ്ലാഡിയേറ്റർ.

മരണം വരെ ഏറ്റുമുട്ടുന്നവർ ആയിരുന്നു ഗ്ലാഡിയേറ്റർ ആളുകൾ ആർത്തിരമ്പുന്ന ആംഫി തീയേറ്ററുകളിൽ ചക്രവർത്തിയുടെയും മറ്റു പ്രമാണികളുടെയും സാനിധ്യത്തിൽ അവർ പോരാടും മുഖവരണം പടച്ചട്ടയും അണിഞ്ഞു കയ്യിൽ വല്ലിയ വാളും പിടിച്ചു അവർ നടത്തുന്ന യുദ്ധം പുരാതന റോമിലെ പ്രധാന വിനോദം ആയിരുന്നു. റോമിലെ അടിമകളായ യുദ്ധ തടവുകാരിൽ നിന്നും കുറ്റവാളികളിൽ നിന്നും പോരട്ട വീര്യം ഉള്ളവരെ തിരഞ്ഞെടുത്തു പരിശീലനം നൽകിയാണ് ഗ്ലാഡിയേറ്റർ ആക്കുക

Image result for gladiatorനാലാം നൂറ്റാണ്ട് മുതലാണ് ഗ്ലാഡിയേറ്റർ യുദ്ധത്തിന് പ്രിയമേറിയത് അക്കാലത്തു റോമിൽ 186ഗോദകൾ ഉണ്ടായിരുന്നു എന്നാണ് കണക്കു. എന്നാൽ വർണിച്ചു എഴുതിയ ഗ്ലാഡിയേറ്റർ കഥകൾ ആവശ്യത്തിൽ അധികം നിറം ചാലിച്ചവ ആയിരുന്നു എന്ന് പിന്നീട് നടന്ന പഠനങ്ങൾ കണ്ടെത്തിയിരുന്നു എന്നിരുന്നാലും ഗ്ലാഡിയേറ്റർ യുദ്ധങ്ങളിൽ ധാരാളം രക്ത ചൊരിച്ചിൽ ഉണ്ടായിരുന്നു എങ്കിലും അവർ മരിക്കാൻ മാത്രം നിയോഗിക പെട്ടവർ ആയിരുന്നില്ല

ഇപ്പോഴത്തെ കാറോട്ടക്കാരെ പോലെ ആയിരുന്നു ഗ്ലാഡിയേറ്റർ എന്ന് ഓസ്ട്രേലിയൻ പുരാവസ്തു ഗവേഷകൻ ആയ പ്രൊഫസർ ഫ്രിറ്സ് ക്രിൻസർന്റെ അഭിപ്രായം ജീവൻ പോലും അപകടപ്പെടുത്തി സാഹസിക കൃത്യങ്ങളിലൂടെ മറ്റുള്ളവരെ ത്രസിപ്പിക്കുന്ന ഗ്ലാഡിയേറ്റർമാർ പോരാട്ട മികവ് തെളിയിച്ചവർ ആണ് അതുകൊണ്ട് തന്നെ പരസ്പരം കൊല്ലാതെ നോക്കാനുള്ള കഴിവ് ഉണ്ടായിരുന്നു ഈ പോരാട്ടങ്ങൾ നിയന്ത്രിച്ചിരുന്നത് റഫറിമാർ ആയിരുന്നു

AD200നും 300നും ഇടയിൽ മരിച്ച ചില ഗ്ലാഡിയേറ്റർമാരുടെ ഭൗതിക ആവശിഷ്ട്ടങ്ങൾ പരിശോധിച്ചപ്പോൾ അവരിൽ പലരും വിദഗ്ധ ചികിത്സ ലഭിച്ചിരുന്നു എന്നാണ് കണ്ടെത്തിയത്
വെറും കുറ്റവാളികൾ ആയിരുന്നു എങ്കിൽ എന്തിന് വിദഗ്ധ ചികിത്സ നൽകി??? അന്നത്തെ സമൂഹം രാജ വിഭാഗങ്ങൾ എന്നിവർ ഗ്ലാഡിയേറ്റർമാരെ ബഹുമാനിച്ചിരുന്നു എന്നാണ് ഇതിന് അർത്ഥം അവരുടെ കരുത്തും കഴിവും പോരാട്ടവും സമൂഹം അംഗീകരിച്ചിരുന്നു. ചികിത്സക്കു സ്വന്തമായി ഡോക്ടർമാർ ഉള്ളവർ ആയിരുന്നു ഇവർ പോരാട്ടങ്ങൾ നടത്തുന്ന രാജാക്കന്മാർ ഇവരുടെ സുരക്ഷയിൽ അതീവ ശ്രദ്ധ നൽകിയിരുന്നു. ഓരോ ഗ്ലാഡിയേറ്റർമാരുടെയും പോരാട്ട വീര്യങ്ങൾ ജയ പരാജയങ്ങളുടെ കണക്കുകൾ ഉണ്ടായിരുന്നു കാഴ്‌ചകരുടെ അഭിപ്രായം അനുസരിച്ച് പോരാട്ടത്തിന്റെ ഗതി തിരിച്ചു വിടാൻ പ്രതേക ജൂറികൾ ഉണ്ടായിരുന്നു. മത്സരത്തിൽ ഇടവേളകൾ ഉണ്ടായിരുന്നു. തോറ്റവർ മരണപ്പെടാതെ തിരിച്ചു വന്ന സംഭവങ്ങൾ ഉണ്ടായിരുന്നു തോൽവി സമ്മതിച്ചാൽ പിന്മാറാൻ അവകാശം ഉണ്ടായിരുന്നു

Image result for gladiatorഗ്ലാഡിയേറ്റർ തളർന്നാൽ കാണികൾ ഫലം നിർണയിക്കും കാണികൾ പെരുവിരൽ ഉയർത്തി കാണിച്ചാൽ തോറ്റവന്റെ കഴുത്ത് അറുക്കുക എന്നാണ് അർത്ഥം പിന്നീട് നല്ലത് സംഭവിക്കുമ്പോൾ ഈ പെരുവിരൽ ഉയർത്തുന്നത് പിന്നെ ആളുകൾ സ്ഥിര ഉപയോഗിച്ച് തുടങ്ങി എന്നാൽ ഇത് തെറ്റാണ് എന്നൊരു വാദം ഉണ്ട്. ഒന്നാം നൂറ്റാണ്ടിൽ നടന്ന 200പോരാട്ടങ്ങളുടെ ഫലം പഠിച്ച ഗവേഷകർ കണ്ടെത്തിയത് ആ മത്സരത്തിൽ വെറും 19ഗ്ലാഡിയേറ്റർ ആണ് കൊല്ലപ്പെട്ടത് എന്നാണ് ഗ്ലാഡിയേറ്റർ പോരാട്ടത്തിൽ ഒരാൾ പോലും കൊല്ലപ്പെടരുത് എന്ന് ജൂലിയസ് സീസറും നീറോ ചക്രവർത്തിയും ഉത്തരവ് ഇറക്കിയിരുന്നു

ഗ്ലാഡിയേറ്റർ എന്നത് ആളുകളുടെ വീര പുരുഷന്മാർ ആയിരുന്നു അന്നത്തെ ആളുകളിൽ തുടങ്ങി ഇന്നത്തെ റോമൻ ആളുകളും ഇവരെ നെഞ്ചിൽ ഏറ്റി നടക്കുന്നു