ഒരു മെമ്പർക്ക് കിട്ടുന്ന 10000 രൂപയിൽ താഴെയുള്ള ശമ്പളത്തിനാണോ നിങ്ങൾ വൻ വിദ്യാഭ്യാസ യോഗ്യത പ്രതീക്ഷിക്കുന്നത് ?

0
79

TVM എന്ന ഉടായിപ്പ് അദാനി സ്പോൺസർഡ് എലൈറ്റ് ക്ലാസ് പാർട്ടിയോട് ആണ്.

Kiran Thomas എഴുതുന്നു.

തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ വിദ്യാഭ്യാസ യോഗ്യത കുറവാണെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ പുതിയ അരാഷ്ട്രീയ കൂട്ടായ്മക്കാർ ഇറങ്ങിയിട്ടുണ്ട്. 92% ജനപ്രതിനിധികളും +2 വിൽ കുറവാണ് വിദ്യാഭ്യാസ യോഗ്യത എന്നൊക്കെയാണ് പ്രചരണം. അത് പലരും ഏറ്റുപിടിച്ചിട്ടുമുണ്ട്. എന്നാൽ അതിന്റെ യഥാർത്ഥ്യം അങ്ങനെ അല്ലാന്നും അതൊരു കള്ള പ്രചരണമാണെന്നും അത്തരം പോസ്റ്റുകളുടെ അടിയിൽത്തന്നെ കമന്റായി വന്നിട്ടും പലരും വിട്ടുകൊടുക്കാൻ തയ്യാറാകുന്നുമില്ല

ഇനി ഒരു വാദത്തിന് സ്റ്റേറ്റ് ആവറേജ് എടുക്കുമ്പോൾ ഭൂരിപക്ഷം ജനപ്രതിനിധികളും +2 വോ അതിൽ താഴേയോ ആണെന്ന് കരുതുക. അപ്പോൾ നമ്മൾ ഒരു മെമ്പർക്ക് കിട്ടാവുന്ന പരമാവധി ശമ്പളം എത്രയെന്ന് അറിയണം. അത് 10000 രൂപയിൽ താഴെയാണ്. ഈ കാശിനാണ് നിങ്ങൾ വൻ വിദ്യാഭ്യാസ യോഗ്യത പ്രതീക്ഷിക്കുന്നത്.

ഇനി ഒരു പഞ്ചായത്ത് മെമ്പറിൽ നിന്നുള്ള എക്പറ്റേഷൻ എന്തൊക്കെയാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലൊ ? കോവിഡ്ക്കാലത്ത് ഫേസ്ബുക്കിലെ മധ്യവർഗ്ഗക്കാർ പ്രചരിപ്പിച്ച ഒരു പോസ്റ്റർ ഓർമ്മയുണ്ടോ ? ഈ കോവിഡ്ക്കാലത്ത്‌ നിങ്ങളുടെ വാർഡ് മെമ്പർ നിങ്ങളെ വിളിച്ചോ എന്ന് ചോദിച്ചായിരുന്നു അത്. കോവിഡ് കൊറന്റൈൻ സെന്ററും cfltc കളുമൊക്കെ സെറ്റപ്പ് ചെയ്യാൻ മെമ്പർമാർ ഓടി നടക്കുമ്പോഴായിരുന്നു മധ്യ വർഗ്ഗക്കാരുടെ ഈ ക്രൂരമായ ഡിമാന്റിങ്ങ് ക്യാമ്പൈൻ എന്നോർക്കണം.

നാട്ടിലെ എന്ത് കാര്യത്തിനും ഓടി നടന്ന് നാട്ടുകാരോടൊപ്പം പ്രവർത്തിക്കേണ്ട ആളാണ് ഒരു വാർഡ് മെമ്പർ. അത്തരത്തിൽ ഒരു മനുഷ്യന് അല്പം‌ വിദ്യാഭ്യാസ യോഗ്യത‌ കുറഞ്ഞാലും അതങ്ങ് സഹിക്കുന്നതാണ് നല്ലത്. പിന്നെ നമ്മുടെ നാട്ടിൽ ഉന്നത വിദ്യാഭ്യാസം‌ നേടി കഴിവ് തെളിയിച്ച എത്ര ആളുകൾ ഈ 10000 രൂപയുടെ ഫുൾടൈം എൻഗേജുമെന്റിന് തയ്യാറാകും എന്നതും ആലോചിക്കുക. പിന്നെ ഡിഗ്രി സർട്ടിഫിക്കേറ്റ് നോക്കി ആഹാ എന്ന് പറയാനാണെൽ കൊള്ളാമെന്ന് മാത്രം.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള എല്ലാ അവസരവും എല്ലാവർക്കും ഉണ്ട്. പക്ഷെ ദുഷ്പ്രചരണം നടത്തിയല്ല അത് ചെയ്യേണ്ടതെന്ന് എലീറ്റുകൾ മനസിലാക്കണം എന്നാണ് എനിക്കഭ്യർത്ഥിക്കാനുള്ളത്. ദുഷ്പ്രചരണം നടത്തിയാണ് അരാഷ്ട്രീയ കൂട്ടായിമ വരുന്നതെങ്കിൽ രാഷ്ട്രീയക്കാരും നിങ്ങൾക്കും തമ്മിൽ എന്ത് വ്യത്യാസം ?