83 വയസിലും മുഖത്ത് വിരിയുന്ന സൂക്ഷ്മാഭിനയത്തിന്റെ മാനറിസങ്ങൾ, അക്കാഡമിക്ക് വേറെ വഴിയില്ലായിരുന്നു

0
75
Kiranz Atp
83 വയസ്സ്. ഈ പ്രായത്തിലും ഈ മുഖത്ത് വിരിയുന്ന സൂക്ഷ്മാഭിനയത്തിന്റെ മാനറിസങ്ങൾ കണ്ടാൽ അക്കാഡമിക്ക് ഒരു നിവർത്തിയുമുണ്ടാവില്ല – ഈ വർഷത്തെ മികച്ച നടനുള്ള ഓസ്കർ
ആന്റണി ‌ഹോപ്കിൻസിന് ❤
ദി ഫാദർ എന്ന സിനിമ കണ്ടിട്ടില്ലാത്തവർ സമയവും സാഹചര്യവുമൊത്ത് വരുമ്പോൾ കാണണം. ചിലപ്പോൾ നമ്മുടെ വീടുകളിലെ പ്രായമായ കോണുകളിൽ ദാ ഈ ആന്റണി പലപ്പഴും നമ്മളോട് സംസാരിച്ചത് കണ്ടിട്ടുണ്ട്. ഓ അപ്പാപ്പനങ്ങനെ/മുത്തച്ഛനങ്ങനെ/മുത്തശ്ശിയങ്ങനെ പലതും പറയും, പ്രായത്തിന്റേതാണെന്ന് പറഞ്ഞ് ‌നമ്മൾ ചിരിച്ച് തള്ളിയിട്ടുണ്ട്. ഡിമെൻഷ്യ എന്ന ഹാലുസിനേഷൻ/മറവി രോഗം ഇത്രയും വൃത്തിയായി സിനിമയിൽ അഭിനയിച്ച് കണ്ടിട്ടില്ല. Oscars: Anthony Hopkins Best Actor Upset Gives Abrupt Ending - Varietyഅതും 83 വയസുള്ള ഈ മനുഷ്യനത് ചെയ്യുമ്പോൾ അഭിനയമാണോ ജീവിതമാണോ ഒരു ഒന്നരമണിക്കൂർ കാണുന്നതെന്ന് സംശയമാവും.
മനുഷ്യമാംസത്തിന്റെ രുചിയോർത്ത് നാക്കു നുണയുന്ന ഡോക്ടർ ഹാനിബാൽ ലെക്റ്ററിന്റെ വൈൽഡ് ഇമേജിൽ നിന്ന് അമ്മയേ ഓർത്ത് ഏങ്ങിക്കരയുന്നൊരു കൊച്ച് കുട്ടിയേപ്പോലെ നേഴ്സിന്റെ മടിയിലേക്ക് അവസാന രംഗത്തിൽ തല ചായ്ച്ച് ക്ഷേക്സ്പിയർ പറഞ്ഞ സെക്കന്റ് ചൈൽഡിഷ്‌നെസ് കാണിച്ച് നമ്മളെ ആർദ്രമാക്കുന്ന തരത്തിലേക്ക് മാറിയ സർ ഫിലിപ് ആന്റണി ഹോപ്കിൻസ്