“എങ്ങനെ പുള്ളിയുടെകൂടെ ഇത്രേം വർഷം ജീവിച്ചു ! സെക്സും വേണം നല്ല ഭക്ഷണോം കഴിക്കണം”

2734

Kiranz Atp

സെൽമ ജോർജ്ജ് – എത്രയോ സിനിമകൾ, സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തോണ്ടുള്ള പടങ്ങളാണ്. പക്ഷേ സ്വന്തം അമ്മേടെം ഭാര്യേടെം മനസ് കാണാൻ നിങ്ങളേക്കൊണ്ട് കഴിഞ്ഞിട്ടില്ല. ഇത്രേം വർഷമെങ്ങനെ ഈ പുള്ളിയോട് ജീവിച്ചൂന്നെനിക്ക് അതിശയം തോന്നാറുണ്ട്. സെന്റിമന്റ്സൊന്നുമില്ല, സെക്സും വേണം നല്ല ഭക്ഷണോം കഴിക്കണം. അപ്പോ എനിക്ക് തോന്നുമെങ്ങനീ സ്ത്രീപക്ഷ സിനിമകളെടുക്കുന്നു. വേറൊരു കാര്യം കൂടി പറയണം, ഏതെങ്കിലും സിനിമ കണ്ടോണ്ടിരുന്നാൽ സെന്റിമെൻസ് സീൻസ് വന്നാൽ കണ്ണാടിയൊക്കെ മാറ്റി കണ്ണൊക്കെ തുടച്ച് കരഞ്ഞ്, മൂക്കൊക്കെ പിഴിഞ്ഞ് ഭയങ്കര ഫീലിംഗ്സാ. പക്ഷേ ആ ഫീലിംഗ്സെന്തു കൊണ്ട് സ്വന്തം ഭാര്യയുടെ അടുത്തുണ്ടാവുന്നില്ല. നമ്മുടെ വീട്ടിലെന്തു സംഭവിച്ചാലും..ഉം..ഒരു മൈന്റുമില്ല..പെണ്ണ്, സിനിമ, ഇത് രണ്ടും മാത്രമേ പുള്ളിക്ക് താല്പര്യമുള്ളു. അങ്ങനൊരാള് കല്യാണം കഴിച്ച് ജീവിക്കരുത്, എങ്ങനെ വേണേലും നടക്കട്ടെ..

Highlighting a legend's life- The New Indian Expressകെ ജി ജോർജ്ജ് – (മുകളിലത്തെ സംഭാഷണം ഭാര്യ പറഞ്ഞോണ്ടിരിക്കുമ്പോൾ ചിരിക്കുന്നുണ്ട്, എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്. അവസാനം) ഞാനങ്ങനെ ആയിപ്പോയി സെൽമേ..ചിരിക്കുന്നു..സെൽമജോർജ്ജ് – പക്ഷേ ഒന്നുണ്ട്, വസ്തുനിഷ്ഠമായിപറയുകയാണേൽ ഏല്ലാ സംവിധായകന്മാരേ നോക്കിയാലും എനിക്ക് കെജി ജോർജ്ജിനെയാണിഷ്ടം. ഭർത്താവായത് കൊണ്ടല്ല, ഓരോ സിനിമയും വ്യത്യസ്തമായി എടുത്തിരിക്കുന്ന മികച്ച സംവിധായകനെന്ന നിലയിൽ.

കെജി ജോർജ്ജ് – ചിരിച്ചോണ്ട്, അത് മാത്രം പോരേ സെൽമേ 😃

ഈ ഒരു രംഗമെടുത്ത് ഇവിടെ എഴുതാനുള്ള കാരണം‌ മറ്റൊന്നുമല്ല. സത്യസന്ധതയോടെ അല്ലാതെ ഒരു ചലച്ചിത്രത്തെയും കെജി ജോർജ്ജ് സമീപിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ട്. ശ്രേഷ്ഠനായകന്മാരെയോ നായികമാരെയോ സൃഷ്ഠിക്കാതെ കഥാപാത്രങ്ങളെ കൃത്യമായി മണ്ണിലുറപ്പിച്ച് നിർത്തിയ സിനിമാക്കാരനെന്ന നിലയിൽ എത്ര സത്യസന്ധമായാണ് ‌ഭാര്യ അദ്ദേഹത്തേപ്പറ്റി വളരെ ഓപ്പണായി പറയുകയും അത് കേട്ട് ചിരിച്ച് കൊണ്ടിരിക്കുന്ന ഈ കലാകാരന്റെ ജീവിത പശ്ചാത്തലത്തെ അത്രമാത്രം സത്യസന്ധതയോടെ ലിജിനും കൂട്ടരുമിവിടെ കാണിച്ച് തന്നിരിക്കുന്നത് ? ❤

8 1/2 Intercuts Life & Films of KG George കണ്ട് തീർന്നു, കണ്ണ് നിറഞ്ഞു ❤ . എട്ടരക്കട്ടക്ക് തന്നെയാണ് ഇത് പിടിച്ചിരിക്കുന്നത്. കെ ജി ജോർജ്ജ് പ്രേമികളെന്നല്ല ഒരു സാധാരണ ചലച്ചിത്ര പ്രേമി മിനിമം കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണിത്. എന്താണ് കെ ജി ജോർജ്ജീ ലോകത്ത് സംഭാവന ചെയ്തതെന്ന് അദ്ദേഹത്തിന്റെ സിനിമകളിലൂടെ മനസിലാക്കാൻ കഴിയുമെങ്കിലും അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ചവരുമൊക്കെയായി ഒരു വിഷ്വൽ ട്രീറ്റ് ‌തന്നെയാണ് ലിജിനും കൂട്ടരുമൊരുക്കിയിരിക്കുന്നത്. https://neestream.com/ ൽ സംഗതിയുണ്ട്. കണ്ടിട്ട് വരിക ❤