മസിൽ സ്ത്രീ ശരീരത്തിന് യോജിച്ചതല്ലെന്ന കാഴ്ചപ്പാടുള്ള പഴഞ്ചന്മാർക്കിതൊന്നും രസിക്കില്ല

0
197

Tinku Johnson

ഗോദ സിനിമയിൽ നായക കഥാപാത്രത്തോട് നായിക പറയുന്നൊരു ഡയലോഗുണ്ട്
“ഒരു പെണ്കുട്ടിയുടെ സ്വപ്നത്തിന്റെ  വലിപ്പമറിയുമോ ദാസിന്. പ്രത്യേകിച്ച് അവളൊരു ഇന്ത്യൻ മിഡിൽക്ലാസ്സ് ഫാമിലിയിൽ ജനിച്ചവളാണെങ്കിൽ, അവൾക്കു സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം പോലുമില്ല… എല്ലാർക്കും വേണ്ടത് വിവാഹം കഴിച്ചു കുട്ടികളും കുടുംബവുമായി ഒരാളുടെ കീഴിൽ ശേഷിക്കുന്ന കാലമെല്ലാം” നമ്മുടെ സമൂഹത്തിൽ ഒരു പരിധി വരെ ഇതൊരു സത്യവുമാണ് .

നമ്മൾ കാണുന്ന കാഴ്ചപ്പാടിൽ തന്നെ മറ്റൊരാൾ ഒതുങ്ങികൂടണം എന്നൊരു പൊതുചിന്ത ഇവിടെയുണ്ടെന്ന് പറഞ്ഞാൽ തന്നെ തെറ്റില്ല താനും . ഇന്നലെ വേൾഡ് മലയാളിസർക്കിൾ എന്ന മലയാളി ഗ്രൂപ്പിൽ കിരൺ ടെംബ്ലേയുടെ ഫോട്ടോയ്ക്ക് താഴെ വന്ന കമന്റ്‌സ് ഒക്കെ മുകളിൽ പറഞ്ഞതിനോടൊക്കെ ശെരി വെയ്ക്കുന്ന തരത്തിൽ തന്നെയാണ് . സ്വാതന്ത്ര്യം പോയിട്ട് മസിൽ പോലും അംഗീകരിക്കാൻ പറ്റാത്ത കുറെ കാഴ്ചപ്പാടകൾ . അതിൽ സ്ത്രീകളുമുണ്ടെന്നതാണ് . അതായത് മസിലൊക്കെ ഒരു സ്ത്രീ ശരീരത്തിന് യോജിച്ചതല്ല എന്നാണ് അവരുടെ വാദം , അവിടെ മറ്റൊരാളുടെ ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ ഒരു സ്ഥാനവുമില്ല .നോക്കൂ

Kiran Dembla*മുപ്പത്തിയൊന്നാം വയസ്സിൽ തലച്ചോറിലെ രക്ത സ്രാവത്തെ അതിജീവിച്ചവരാണവർ .
*ലോക ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ചവർ .
*മലകൾ കീഴടക്കി പർവ്വതാരോഹകയായവർ
*സംഗീതത്തിൽ ബിരുദമെടുത്ത് ഒരു ഡിജെ ആയവർ
*ഇന്ന് ഇന്ത്യൻ സിനിമയിലെ അറിയപ്പടുന്ന താരങ്ങളുടെ പരിശീലക കൂടിയാണവർ .

മറ്റൊരാളെ അംഗീകരിക്കാൻ മടിയുള്ള സമൂഹം തന്നെയാണ് നമ്മുടേത് . അതൊരു സ്ത്രീയാകുമ്പോൾ പറയേണ്ടതില്ലലോ . കാലാകാലങ്ങളായി നമ്മുടെ സമൂഹം ഇങ്ങനെയാണ് . അതായത് പുരുഷന് പിന്നിൽ മാത്രമാണ് സ്ത്രീയെന്നൊരു പൊതുബോധം കൊണ്ട് നടക്കുന്നവർ .

അതിനാൽ തന്നെ ടെംബ്ലേയുടെ നേട്ടങ്ങളെ അവർ പാടെ അവഗണിക്കും , പിന്നെയോ പരിഹാസവും ആക്ഷേപങ്ങളും മാത്രമാകും.എന്നാൽ ഇവരെയൊക്കെ പാടെ അവഗണിച്ചാണ് തന്റെ നേട്ടങ്ങളിലേക്ക് അവർ നടന്ന് കയറിയതും .ഇതെല്ലാം നേടിയെടുത്തത് വിവാഹശേഷമാണെന്നത് അവരുടെ നേട്ടങ്ങളുടെ മാറ്റ് കൂട്ടുകയാണ് ചെയ്യുന്നത് . നാല് ചുവരുകൾക്കുള്ളിൽ നിന്നും അവർ ഇറങ്ങി വന്നത് സന്തോഷങ്ങളിലേക്ക് നടന്ന് കയറാൻ വേണ്ടിയാണ് , അത് അവർ നേടിയെടുക്കുകയും ചെയ്തു .

Weight Loss True Story: Kiran Dembla, A Mother Of 2, Bodybuilding Champion  And An Inspiration For Many
Kiren demble the strong lady