ലെനിനില്ലാത്ത ലോകചരിത്രം അത് അസാധ്യമാണ്

28

Kishor Pallassana

ഏപ്രിൽ 22 വ്ളാദിമീർ ഇല്ലിച്ച് ഉല്യാനോവ് ലെനിന്റെ 150––ാം ജന്മദിനമാണ്. ലെനിനില്ലാത്ത ലോകചരിത്രം അത് അസാധ്യമാണ്.കേവലം അധികാരം സാർചക്രവര്‍ത്തിയിൽ നിന്ന് പിടിച്ചെടുത്ത് സ്വത്തുടമവർഗ്ഗങ്ങളെ ഏൽപ്പിക്കുകയായിരുന്നില്ല, ഒരു സ്വതന്ത്രഗവൺമെന്റിന്റെ കീഴിൽപോലും അത് മറ്റ് സാമൂഹിക വർഗ്ഗങ്ങളുടെ കൈയിലകപെട്ടാൽ തങ്ങൾ വീണ്ടും പട്ടിണികിടക്കേണ്ടിവരുമെന്ന് കാലങ്ങൾക്കുമുൻപേ മനസ്സിലാക്കിയ വിപ്ലവകാരികളുടെ പോരാട്ടമായിരുന്നു.. ഒരുനാൾ കാലത്ത് പഴുത്തൊരു പഴം താഴെവീഴുന്നപോലെ എളുപ്പമായിരുന്നില്ലത്, എവിടയുമെന്നപോലെ മെൻഷെവിക്കുകളും, സോഷ്യലിസ്റ്റുകളും, മിതവാദികളും, ബോൾഷെവിക്കുകളും, രാജഭരണം തിരിച്ചുവരണം എന്ന്കാംഷിക്കുന്നവരും തുടങ്ങി വളരെ സങ്കീർണമായിരുന്നു.. കർഷക_ വ്യാവസായിക_സൈനിക സോവിയറ്റുകൾ രൂപംകൊണ്ടു.. അവർ ജനാതിപത്യപരമായി തിരഞ്ഞെടുക്കുകയായിരുന്നു അതോടൊപ്പം തന്നെ നാലുപാടീന്നും വരുന്ന വിദേശ ആക്രമണങ്ങളെ ഒരുതുണ്ട് റൊട്ടിപോലും കഴിക്കാനില്ലാതെ ചെറുത്തുനിൽക്കുന്നതിനോടൊപ്പം റയിൽവേ, വാർത്താ വിനിമയം, സൈനീകം, ബാങ്കുകൾ എന്നു തുടങ്ങുന്ന അട്ടിമറികളെ അതിജീവിക്കുകയും അവർ സ്വയം ബാരിക്കേട് തീർക്കുകയും, അവർ അവരെ തിരഞ്ഞെടുക്കുകയും ഇരുണ്ടകാലത്തെ തച്ചുതകർക്കുന്ന, മാനവചരിത്രത്തിന്റെ ഏറ്റവും വലിയ മുന്നേറ്റത്തിന്റെ കൊടുങ്കാറ്റായി മാറുകയും ചെയ്തു.. അതിന്റെയെല്ലാം മുന്നിൽ നിന്ന് നയിച്ച ധീരവിപ്ലവകാരിയെ, മാനവചരിത്രത്തിലെ മഹാമനുഷ്യനെ സ്മരിച്ചുകൊണ്ട്.. മർദ്ദകരും ചൂഷകരുമില്ലാത്ത ലോകം, അതിനുവേണ്ടിയുള്ള പോരാട്ടം. ഈ കൊറോണ കാലത്ത്, ഒരു മഹാമാരി വരുമ്പോൾ എല്ലാവരും സോഷ്യലിസ്റ്റുകളാവുന്നു… മുതലാളിത്തം മഹാമാരിയെന്നെ തിരിച്ചറിവിനുള്ള കാലം മാത്രം മുന്നിൽ.. വിപ്ലവം വിജയിക്കട്ടേ.