Connect with us

Entertainment

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Published

on

Lijo Earnest Leslie സംവിധാനം ചെയ്ത ‘കിസ്മത്ത് ഓഫ് സേതു ‘ നമ്മുടെ നാട്ടിൽ സുലഭമായി കാണപ്പെടുന്ന ചിലരുടെ കഥയാണ്. അതായതു ഭാഗ്യനിർഭാഗ്യങ്ങളിൽ അന്ധമായി വിശ്വസിക്കുകയും അതിനനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്തുകയും ഭയക്കുകയും ടെന്ഷനടിച്ചു പണ്ടാരമടങ്ങുകയും ചെയുന്ന ചിലരുടെ കഥ. തട്ടിപ്പുനടത്തി ജനങ്ങളെ കബളിപ്പിക്കാൻ ബോർഡുകൾവച്ചു കാത്തിരിക്കുന്ന ചില ഭാഗ്യകച്ചവടക്കാർ ഉണ്ട്. ഇന്ത്യ പോലൊരു നാട്ടിൽ അത്തരക്കാർ വളരെ കൂടുതലാണ്. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു അഹങ്കരിക്കുന്നവർ തന്നെയാണ് അത്തരക്കാരുടെ മുന്നിൽ ചെന്ന് കുടുങ്ങുന്നത്. നിങ്ങളുടെ സ്വസ്ഥ ജീവിതത്തെ തന്നെ നശിപ്പിക്കാൻ അവരുടെ ചില മണ്ടൻ ഉപദേശങ്ങൾ മതിയാകും. നമ്മെ നിയന്ത്രിക്കുന്നതായ ഒരു അഭൗമശക്തികളും ഇവിടെ ഇല്ല എന്ന സത്യം മനസിലാക്കാതെ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ചില അന്ധവിശ്വാസങ്ങളുടെ പുറത്തു ജീവിതത്തെ തന്നെ ദുസ്സഹമാക്കുന്നവർ. അവർ ശിക്ഷിക്കുന്നത് അവരെ മാത്രമല്ല അവരുടെ കൂടെ ഉള്ളവരെയും ആണ്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചീറ്റിങ്ങ് ജോലികളിൽ ഒന്നാണ് ഭാവിപ്രവചനം. ജീവിതപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് അരക്ഷിതരെന്നു സ്വയം ധരിക്കുന്ന ഒരു ജനവിഭാഗത്തെ എത്ര ഭംഗിയായിട്ടാണ് ഇത്തരക്കാർ വലയിലാക്കുന്നത്. ഇത്തരം അബദ്ധജഡിലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ നമ്മുടെ മാധ്യമങ്ങളും മുൻപന്തിയിലാണ്. ടെലിഷോപ്പിങ്ങിലൂടെയും ഓൺലൈൻ മാർക്കറ്റിലൂടെയും ഒക്കെ കോടാനുകോടി രൂപയുടെ ‘ഭാഗ്യയന്ത്രങ്ങൾ’ ആണ് മരമണ്ടന്മാർ മേടിച്ചുകൂട്ടുന്നത്.

നമുക്കറിയാം അനവധി സിനിമകൾ ഈയൊരു ആശയത്തിൽ വന്നിട്ടുണ്ട്. ‘സദാനന്ദന്റെ സമയം’ അതിലൊക്കെ വച്ച് ശ്രദ്ധേയമായ ഒരു സിനിമയാണ്. അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ സന്ദേശമായിരുന്നു ആ സിനിമ. ഈ ഷോർട്ട് മൂവിയിലെ കഥാപാത്രവും സദാനന്ദനെ പോലെ ഒരാൾ തന്നെയാണ്, പേര് സേതു. ഏതോ ഫ്രോഡ് ജ്യോത്സ്യൻ പറഞ്ഞതുകേട്ട് ഭയന്ന് വിറച്ചു ജീവിക്കുകയാണ് അയാൾ. ഇപ്പോൾ കഷ്ടകാലം ആണെന്നും ഈ വരുന്ന പതിമൂന്നാം തിയതി പത്തുമണി കടന്നുകിട്ടിയാൽ രാജയോഗം ആണെന്നും എന്നാൽ നിങ്ങൾ ജീവനോടെ ഉണ്ടാകാൻ സാധ്യതയില്ലെന്നും പതിമൂന്നാം തിയതി പത്തുമണിക്കു നിങ്ങളുടെ ജീവനെടുക്കാൻ ഒരു വാഹനം ആണ് കാരണമെന്നും അത് മറികടന്നാൽ താൻ രാജാവ് ആണെന്നും ഏതോ ജ്യോത്സ്യൻ പറഞ്ഞത് സ്വപ്നത്തിൽ കണ്ടു ഞെട്ടിയുണരുകയാണ് സേതു.

അന്ന് ശരിക്കും പതിമൂന്നാംതിയ്യതി ആയിരുന്നു. അതായത് ജ്യോത്സ്യൻ കല്പിച്ച ആ വിധി ദിവസം. സേതു പേടിച്ചു ഭയന്ന് വീട്ടിൽ തന്നെ കിടക്കുകയാണ്. ഭാര്യയും കൂട്ടുകാരും മാറിമാറി വിളിച്ചിട്ടും ധൈര്യം പകർന്നിട്ടും അയാളിലെ അസ്വസ്ഥതകൾക്ക് പരിഹാരം ആകുന്നില്ല. പുറത്തിറങ്ങിയാൽ തന്നെ ഇടിച്ചിടാൻ പോകുന്ന വാഹനത്തെ ഓർത്തു അയാൾ അസ്വസ്ഥനാണ്. താൻ നേരിടുന്ന സാമ്പത്തികപ്രശ്നം കൂടി തന്റെ മോശം സമയം കാരണമാണ് എന്നാണു അയാൾ ചിന്തിക്കുന്നത്. ഒടുവിൽ ഭാര്യയുടെയും സുഹൃത്തിന്റെയും ഒക്കെ നിരന്തര ആത്മവിശ്വാസ പ്രക്രിയ കൊണ്ട് ഒരുവിധം അയാൾ ധൈര്യം സംഭരിക്കുന്നു. ജ്യോത്സ്യൻ ഒരു ഫ്രോഡ് എന്ന് കൂടി തെളിവുസഹിതം അറിയുമ്പോൾ അയാൾ ഉന്മേഷവാൻ ആകുന്നു. എങ്കിലും സേതുവിലെ ആ സംശയരോഗിയും അന്ധവിശ്വാസിയുമായ ‘തളത്തിൽ ദിനേശനും’ ‘സദാനന്ദനും’… ‘ 8…..8:30……9……9:30 .. ക്ളോക്കിലെ ഓരോ അലാറം ശബ്ദത്തിലും ചെവിയും കണ്ണും കൂർപ്പിച്ചു നോക്കുന്നുണ്ട്. ഇനി അടുത്തത് പത്തുമണിയാണ് .. അതായതു തന്റെ മരണസമയം.

പുറത്തേക്കിറങ്ങാൻ സ്റ്റെയർ കേസിൽ നിന്നും ഇറങ്ങുന്ന സേതുവിന് വീട്ടിനുള്ളിൽ വച്ച് കൃത്യം പത്തുമണിക്ക് എന്ത് സംഭവിക്കുന്നു ? ഒരു ‘വാഹനം’ തന്നെയാണോ അയാളെ അപകടപ്പെടുത്തുന്നത് ? വീടിനുള്ളിൽ എന്ത് വാഹനം ? ജ്യോത്സ്യന്റെ പ്രവചനം ഫലിച്ചോ ? ‘കിസ്മത്ത് ഓഫ് സേതു’ കാണാൻ നിങ്ങളെ ബൂലോകം ടീവിയുടെ ആപ്പിലേക്ക് ക്ഷണിക്കുകയാണ്. അതിൽ മിസ്റ്ററി കാറ്റഗറിയിൽ ഈ മൂവി കാണാം. കാണുക വിലയിരുത്തുക..മികച്ച റേറ്റിങ് നൽകുക… സോഷ്യൽ മീഡിയയിലേക്കു ആപ്പിൽ നിന്ന് ഷെയർ ചെയ്യുക .

‘കിസ്മത്ത് ഓഫ് സേതു’വിന്റെ സംവിധായകൻ Lijo Earnest Leslie ബൂലോകം ടീവിയോട് സംസാരിക്കുന്നു

അമ്പലമുഗൾ ഗവണ്മെന്റ് കോവിഡ് ആശുപത്രിയിൽ പിആർഓ ആണ് ഞാനിപ്പോൾ .  MSW ഗ്രാജുവേഷൻ കഴിഞ്ഞു ഇന്റേൺഷിപ്പിന്റെ ഭാഗമായിട്ടാണ് ഇവിടെ കയറിയത്. അങ്ങനെ കയറിയപ്പോൾ പ്രൊമോട്ടട്ട് ആയിട്ട് പിആർഓ ആയതാണ്.

ചെറുപ്പം മുതൽക്കു തന്നെ സിനിമയോടുള്ള താത്പര്യമുണ്ട്. ഒരു സിനിമ കാണുമ്പൊൾ തന്നെ അതെങ്ങനെ ക്രിയേറ്റ് ചെയുന്നു എന്നൊക്കെയുള്ള ആ ഒരു ചിന്തയും കൗതുകവും ഒക്കെ ഉണ്ട്. അങ്ങനെയൊരു താത്പര്യം അതിന്റെ തുടർച്ചയായി ഇപ്പോഴത്തെ ലെവലിലേക്കു വന്നു എന്നതാണ് . എന്റെ അച്ഛനും സിനിമയോട് വലിയ താത്പര്യമുണ്ട്. അദ്ദേഹം ഒന്നുരണ്ടു സീരിയൽ ഒക്കെ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. ആ ഒരു താത്പര്യം എന്നിലേക്കും വന്നു എന്നതാണ് സത്യം.

Advertisement

അഭിമുഖത്തിന്റെ ശബ്‍ദരേഖ

BoolokamTV Interview Lijo Earnest Leslie

കിസ്മത്ത് ഓഫ് സേതുവിനെ കുറിച്ച്

കിസ്മത്ത് ഓഫ് സേതു ലിറ്ററർലി പറയുകയാണെങ്കിൽ എന്റെ ഫസ്റ്റ് വർക്ക് ആണ് . അതായതു പ്രൊഡ്യൂസർ, ക്രൂ ..അങ്ങനെയൊക്കെ ചെയുന്ന ഫസ്റ്റ് വർക്ക് ആണ്. ഷോർട്ട് ഫിലിമിന്റെ അവസ്ഥ, അല്ലെങ്കിൽ ഷോർട്ട് ഫിലിം ചെയ്യാനിറങ്ങുന്നവരുടെ അവസ്ഥ എന്ന് പറയുന്നത് പ്രൊഡ്യൂസേഴ്സിനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. പ്രൊഡ്യൂസഴ്സ് വരാത്തതിന്റെ പ്രധാനകാരണം ഇവിടെ നിന്നും റിട്ടേൺ ഒന്നും കിട്ടുന്നില്ല എന്നതുകൊണ്ടുമാണ്. വളരെ റെയറസ്റ്റ് ആയ മൂവീസിൽ മാത്രമേ റിട്ടേൺ ഉണ്ടാകുന്നുള്ളൂ. എന്നിട്ടും ഷോർട്ട് ഫിലിം പ്രൊഡ്യൂസ് ചെയ്യാൻ വരുന്നവർ ലാഭത്തിനേക്കാൾ ഉപരി ഒരു കല എന്ന നിലക്ക് അതിനെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ്. അങ്ങനെയുള്ള ഒരാളെ എനിക്ക് കിട്ടിയതുകൊണ്ടാണ് ഈ ഷോർട്ട് ഫിലിം ചെയ്യാൻ പറ്റിയത്. ജോണി വൈപ്പിൻ എന്നാണു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം വൈപ്പിൻ എന്ന സ്ഥലത്തെ ഒരു പൊതുപ്രവർത്തകൻ ആണ്. ചെറിയ ബിസിനസും കാര്യങ്ങളും ഒക്കെ ഉണ്ട്. ഈ ഷോർട്ട് ഫിലിമിൽ അഭിനയിച്ച ബാബുജോസ് വഴിയാണ് ഞാൻ പ്രൊഡ്യൂസറിലേക്കു എത്തിയത്.

കിസ്മത്ത് ഓഫ് സേതുവിന്റെ ആശയം രൂപപ്പെട്ടത് ?

ഈ ഷോർട്ട് ഫിലിമിന്റെ ആശയം സത്യത്തിൽ നടന്നൊരു സംഭവമാണ്. കുറേക്കാലങ്ങൾക്കു മുൻപ്… അതായതു ഞാനൊക്കെ ജനിക്കുന്നതിനു മുൻപ് . Arjun Shine എന്ന ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർ, പുള്ളി എന്റെ ബാല്യകാല സുഹൃത്തുംകൂടിയാണ്. പുള്ളിയുടെ ചെറുപ്പകാലത്ത് അമ്മുമ്മ പറഞ്ഞുകൊടുത്തൊരു കഥയാണ് കിസ്മത്ത് ഓഫ് സേതുവിൻറെ ആശയത്തിന് കാരണമായ ഒരു സംഭവം. 2017 – ലാണ് അർജുൻ എന്റെ കൂടെ ഈ കഥ ആദ്യമായി പറയുന്നത്. അർജുൻ നല്ല രീതിയിൽ സിനിമകൾ കാണുകയും സിനിമകൾ ഒബ്‌സർവ് ചെയുകയും ചെയ്തൊരു ആളാണ്. വളരെ നല്ലൊരു ഡയറക്ടർ ആകാൻ കഴിവുള്ള ഒരാളാണ് അർജുൻ. പുള്ളി കഥ പറഞ്ഞുവരുമ്പോൾ പോലും നമുക്ക് സിനിമ കാണുന്നൊരു പ്രതീതിയാണ്. അർജുൻ ഈ കഥ പറഞ്ഞപ്പോൾ , ഇതിനകത്ത് ഒരു സംഭവം ഉണ്ട് . നല്ല രീതിയിൽ ഈ വിഷയത്തെ നമ്മൾ സമീപിച്ചു കഴിഞ്ഞാൽ ആളുകൾക്ക് നല്ല രീതിയിൽ ഇത് ആസ്വദിക്കാൻ സാധിക്കും. അങ്ങനെയാണ് ഈ ഷോർട്ട് ഫിലിമിലേക്കു നമ്മൾ എത്തിയത്.

സദാനന്ദന്റെ സമയം എന്ന മൂവി ശുഭകരമെങ്കിൽ കിസ്മത്ത് ഓഫ് സേതു ദുരന്തമാണ്, അവിടെ അന്ധവിശ്വാസം ഫലിച്ചു എന്നാകില്ലെ ?

കിസ്മത്ത് ഓഫ് സേതുവിൽ സേതു രക്ഷപെട്ടു എന്ന് വിചാരിക്കൂ.. അപ്പോൾ അത് സദാനന്ദന്റെ സമയം എന്ന സിനിമ പോലെ ആയിപ്പോകും. എന്നാൽ സേതു എന്ന കാരക്റ്റർ മരിക്കുന്നു , അതും ജ്യോത്സ്യൻ പറഞ്ഞത് പോലെ മരിക്കുന്നു , എന്നാലോ ജ്യോത്സ്യൻ ഫ്രോഡ് ആണെന്ന കാരണത്താൽ പോലീസ് പിടിക്കുകയും ചെയുന്നു. അപ്പോൾ ആളുകൾക്ക് കൺഫ്യൂഷൻ ഉണ്ടാകുന്നു. കാരണം ജ്യോത്സ്യൻ പറഞ്ഞതുപോലെ തന്നെ സംഭവിക്കുന്നുണ്ടല്ലോ… എന്നാൽ സേതു ഇതൊന്നും ശ്രദ്ധിക്കാതെ വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു എങ്കിൽ അയാൾ മരിക്കില്ലായിരുന്നു. എന്നാൽ അയാളുടെ ഉള്ളിലെ പേടി അയാളുടെ ശ്രദ്ധ തെറ്റിക്കുകയാണ് ഉണ്ടായത്. കൃത്യം പത്തുമണിയോടെ അലാറം അടിച്ചപ്പോൾ അയാളുടെ ആ പേടി അയാളുടെ ശ്രദ്ധ തെറ്റിക്കുകയാണുണ്ടായത്. അങ്ങനെ ശ്രദ്ധ തെറ്റിയതുകൊണ്ടു മാത്രം സംഭവിക്കുന്ന ഒരു അപകടമാണ് അത്. നമുക്ക് മരിക്കാനുള്ള സമയം ആയിട്ടുണ്ടെങ്കിൽ നമ്മൾ എപ്പോൾ വേണമെങ്കിലും മരിക്കാം. എവിടെ പോയി ഒളിച്ചാലും മരിക്കാം.

വാഹനം കാരണം മരിക്കും എന്ന് പറയുമ്പോൾ …അവിടെ ടോയ് കാർ ഉപയോഗിച്ചത് രസകരമായി തോന്നി, അതിനെ കുറിച്ച് ?

Advertisement

ഒരു വാഹനം കാരണം മരിക്കും എന്നാണു പറയുന്നത് എന്നാൽ ഇതിൽ അതൊരു ടോയ് കാർ ആണ്. എന്നാൽ ടോയ് കാർ എങ്ങനെയാണ് ഒരു വാഹനമാകുന്നത്. വാഹനം എന്നാൽ തന്നെ ആളുകളെ വഹിച്ചുകൊണ്ട് പോകുന്നത് എന്നല്ലേ അർഥം. ഒരു ടോയ് കാറിനു ഒരിക്കലും ഒരു വാഹനം ആകാൻ പറ്റില്ല. വാഹനം ആകുമ്പോൾ വല്ല കാറോ ലോറിയോ ബസോ ഒക്കെആയിരിക്കണം.

മനുഷ്യന്റെ അന്ധവിശ്വാസങ്ങളെ കുറിച്ച് ?

Lijo Earnest Leslie

ചൊവ്വാ ദോഷങ്ങൾ, ജാതകപൊരുത്തങ്ങൾ പോലുള്ള അന്ധവിശ്വാസങ്ങൾ ഒന്നും നോക്കാണ്ട് ഇവിടെ വിവാഹം കഴിച്ചു ജീവിക്കുന്നവർ നല്ല സന്തോഷമായി തന്നെ ജീവിക്കുന്നുണ്ട്. ഞങ്ങൾ ഒരിക്കലും വിശ്വാസങ്ങൾക്ക് എതിരല്ല. അന്ധവിശ്വാസങ്ങൾക്ക് എതിരെയാണ് എന്നുമാത്രം. അന്ധമായി ഒന്നിനെയും വിശ്വസിക്കരുത്. വിശ്വാസം എന്നത് നന്മയും ശുഭാപ്തികരമായ ചിന്തകളും ഒക്കെ ഉണ്ടാക്കുക എന്നതാണ്. ആ വിശ്വാസത്തെ അന്ധമാക്കുമ്പോൾ ആണ് ഇതുപോലുള്ള മണ്ടത്തരങ്ങളിൽ ഒക്കെ ചെന്ന് വീഴുന്നത്.

നടൻ ബാബു ജോസ് ഈ പ്രൊജക്റ്റിലേക്കു എത്തിയത് എങ്ങനെ ആയിരുന്നു ?

ഞാൻ ശരിക്കും MSW കോഴ്സ് ചെയുമ്പോൾ തന്നെ jenson antony എന്ന ഡയറക്റ്ററിന്റെ അസിസ്റ്റന്റ് ആയിരുന്നു. ആളാണ് എന്റെ ഗുരു. പുള്ളിയുടെ സുഹൃത്താണ് ബാബു ജോസ്. അദ്ദേഹം ചെറിയ തോതിൽ തിരക്കഥയും കാര്യങ്ങളും ഒക്കെ എഴുതുന്ന ഒരാളായിരുന്നു. നമ്മൾ ഓരോ വർക്കിന്റെയൊക്കെ ഭാഗമായിട്ടാണ് പുള്ളിയെ പരിചയപ്പെടുന്നത്. പിന്നീട്  ലോക്ഡൌൺ ഒക്കെ വന്നു. എല്ലാരും വീടിനുള്ളിൽ അടച്ചുപൂട്ടി ഇരുന്നു..ഞാനും വീടിനുള്ളിൽ ആയിപ്പോയി. അങ്ങനെ വീട്ടിലിരുന്നു ബോറടിക്കുമ്പോൾ എനിക്ക് എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. ക്രിയേറ്റിവ് ആയ സാധനങ്ങളിൽ ഞാൻ ഡൌൺ ആകുന്നതു പോലെ തോന്നി.

എന്റെ കുറെ സുഹൃത്തുക്കളുടെ ജീവനിതാനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അങ്ങനെ കേൾക്കുന്നതിന്റെ ഭാഗമായി ഞാൻ കേട്ടൊരു സംഭവം എനിക്ക് വളരെ സ്ട്രൈക്ക് ചെയ്തു. ആ സംഭവത്തെ വച്ച് ഞാനൊരു സ്ക്രിപ്റ്റ് ഉണ്ടാക്കി . അത് പ്രണയത്തെ ബേസ് ചെയ്തുകൊണ്ടുള്ള ഒരു സ്ക്രിപ്റ്റ് ആയിരുന്നു. പ്രണയം ബ്രെക്കപ്പ് ആയതിനു രണ്ടോ മൂന്നോ മാസത്തിനു ശേഷം അവർ തമ്മിലുള്ള ഒരു ഫോൺ കോളിനെ ആസ്പദമാക്കിയുള്ള സംഭവം. അങ്ങനെ അതിന്റെ സ്ക്രിപ്റ്റ് ചെയ്തു, ഞാൻ തന്നെയാണ് അതിൽ അഭിനയിച്ചത്. എന്റെ ബ്രദറിന്റെയും സുഹൃത്തിന്റെയൊക്കെ സഹായത്തോടെ ഞാനതു വിഷ്വലൈസ് ചെയ്തു .പിന്നെയൊരു അസിസ്റ്റന്റ് ഡയറക്റ്റർ ആയ സുഹൃത്ത് എനിക്കുണ്ട്. അരുൺ ഗോപാൽ എന്നാണു പേര്. കോഴിക്കോട് ആണ് സ്വദേശം. ആളുടെ കസിനെ കൊണ്ട് നായികയുടെ ഭാഗം ഷൂട്ട് ചെയ്തു അയച്ചുതന്നു. അത് ഞാൻ തന്നെ എഡിറ്റ് ചെയ്തു. എന്നെകൊണ്ട് കഴിയുന്ന രീതിയിൽ അതിന്റെ സൗണ്ടും കാര്യങ്ങളും ഒക്കെ ചെയ്തു. ഇവിടെ എറണാകുളത്തുതന്നെയുള്ള എന്റെ വേറെയൊരു സുഹൃത്ത് ഉണ്ട്.. അവളെ കൊണ്ട് ഞാൻ മൊബൈൽ ഫോൺ വഴി സൗണ്ട് റെക്കോർഡ് ആപ്പുകൾ വച്ച് ഡബ്ബ് ചെയ്യിച്ചു. അങ്ങനെ എന്നെകൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാം ഞാൻ തന്നെ ചെയ്തു . ഞാനതു റിലീസ് ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ആണ് അത് ആദ്യം റിലീസ് ചെയ്തത്. അങ്ങനെ കുറേപേർ അത് കണ്ടു ഷെയർ ചെയ്തു . അതിന്റെ ഒരു ആശയം എന്നുപറഞ്ഞാൽ.. ആ പ്രണയം ബ്രെക്കപ്പ് ആകാൻ കാരണം അതിലെ ആ കാമുകന്റെ അമിത ദേഷ്യമാണ്. എന്തിനും ഏതിനും ദേഷ്യം, ഭയങ്കര പൊസസീവ്‌നെസ് . അങ്ങനെ ഒട്ടും സഹിക്കാൻ വയ്യാതായപ്പോൾ ആണ് ഈ പ്രണയം തകരുന്നത്. പെൺകുട്ടികളുടെ കൂടെ ദേഷ്യം കാണിക്കുന്നത് അത്ര വലിയ ആണത്തം ഒന്നുമല്ല എന്ന മെസ്സേജ് ആണ് അവിടെ കാണിക്കുന്നത്. ഈ ഒരു വർക്ക് കണ്ടു ഇഷ്ടപ്പെട്ടിട്ടാണ് ബാബു ജോസ് എന്ന ആക്ടർ എന്നെ വിളിക്കുന്നത്. അങ്ങനെയാണ് ഈ പ്രോജക്റ്റ് ഓൺ ആകുന്നത്. ഞാനൊരു പ്രൊഡ്യൂസറിനെ തരാം നീയൊരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ വന്നു കഥ പറയ് എന്ന് പുള്ളി പറഞ്ഞു. അങ്ങനെ ലോക്ഡൌൺ ഒക്കെ വന്നു. പുള്ളിയെ പോയി കണ്ടു കഥപറഞ്ഞു, പ്രൊഡ്യൂസറേയും കണ്ടു കഥപറഞ്ഞു, പുള്ളിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ ഷോർട്ട് ഫിലിം ഉണ്ടാകുന്നത്.

ഭാവി പ്രോജക്റ്റുകൾ , താത്പര്യങ്ങൾ ?

പിന്നെ…. നമ്മുടെ എല്ലാരുടെയും ആഗ്രഹം സിനിമയിൽ എത്തണം എന്നുതന്നെയാണ്. ജീവിതത്തിന്റെ ഓരോ സാഹചര്യങ്ങൾ കൊണ്ട് ഓരോരുത്തർ ഓരോ മേഖലയിലേക്ക് പോയി എന്നുമാത്രം. അർജുൻ ഇപ്പോൾ പഠനവും കാര്യങ്ങളുമായി യുകെയിൽ ആണ്. ഞാൻ പിആർഓ ആയി വർക്ക് ചെയ്യുകയാണ്. ഈ ജോലിയും വളരെ ആത്മാർത്ഥമായി തന്നെയാണ് ചെയുന്നത്. കല അതിജീവനവും തൊഴിൽ ഉപജീവനവുമാണ്.

Advertisement

ഞാൻ മറ്റൊരിടത്തും അംഗീകാരങ്ങൾക്കായി അയച്ചിട്ടില്ല. ഇപ്പോൾ ബൂലോകം ടീവിയിലും ഗോവൻ ഫെസ്റ്റിവലിലും അയച്ചിട്ടുണ്ട്. അടുത്ത പ്രൊജക്റ്റായി ചെയ്തത്…കോളേജ് ബേസ് ചെയ്തിട്ടൊരു വർക്ക് ആണ്. ലോക് ഡൌൺ സമയത്തു യൂത്ത് ഫെസ്റ്റിവൽ ഓൺലൈൻ ആയി നടത്തിയിരുന്നു . അതിനു വേണ്ടിയിട്ടു നമ്മൾ ട്രാൻസ്ജെൻഡറിനെ ബേസ് ചെയ്തിട്ടുള്ള ഒരു സംഭവം ചെയ്തിട്ടുണ്ടായിരുന്നു. മോനിഷ എന്നൊരു ആർട്ടിസ്റ്റ് ആണ് ആ കഥാപാത്രം ചെയ്യാനായി വന്നത്. ചേച്ചി ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു. ഒരുപാട് ലിമിറ്റേഷൻസിനുള്ളിൽ നമ്മൾ മൊബൈൽ ഫോൺ വച്ചായിരുന്നു ഷൂട്ട് ചെയ്തത്. അതിനു ഓൾ കേരള ലെവലിൽ ഫസ്റ്റ് കിട്ടിയിരുന്നു.. അതിനു ഏറ്റവുമധികം നന്ദി പറയേണ്ടത് മോനിഷ ചേച്ചിയോട് തന്നെ ആയിരുന്നു. കാരണമവർ അത്രയും കോപ്പറേറ്റിവ് ആയി നിന്നു . പിന്നെ ദുബായ് എഫ്എമ്മിൽ ഒരു ആർജെ ഉണ്ട്.. ആർജെ മാളു . പുള്ളിക്കാരിയും ഒരുപാട് ഹെല്പ് ചെയ്തു.

Kismath of Sethu

the story revolves around a man, who is doubtful about his present & peoples around him.
will he be able to overcome problems surrounding him

credits
Direction – Lijo Earnest Leslie
Screenplay & Dialogues – Arjun Shine
Producer – Johny Vypin
Cinematography – Jobin Kayanadu
Editing, Color Correction – Jeffin Jestin
BGM & Effects – Jeffin Jestin
Cast – Babu Jose
Dubbing Artists – Reshma Jijo, V.K Shine, Manu Joseph & Anuraj C.P
Camera Assistants – Paul K Benny, Mathews P Eldho
Production Controller – Ananda Hariharan
Assistant Director – Febin Joseph
Additional Color Correction – Nirmal Gylson
Title design – The.Kenophob
Studios – Chirakkal Sound Factory, Relax Cinemas
Thanks – Pradeep Palluruthy, Ravindran & family, Dixon & Family
Lots of Love – Ishaan Krishna (Kuttus) & Tia
Support – Renjith kumar, Prayag dixon, Vishnu Sooraj, Arun Williams
Kiran Selvaraj, Reshma Jose, Keny (Vypin)

contact us
Lijo Earnest Leslie – https://www.instagram.com/lijoleslie
Arjun Shine – https://www.instagram.com/arjuncastro76
Jeffin Jestin – https://www.instagram.com/jeffin_jestin
Jobin Kayanadu – https://www.instagram.com/jobinkayanad

***

 3,066 total views,  9 views today

Continue Reading
Advertisement

Comments
Advertisement
Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement