ആ ചുംബനം ഇനി ഓര്‍മ്മ
അറിവ് തേടുന്ന പാവം പ്രവാസി
രണ്ടാം ലോക മഹായുദ്ധത്തിന്‍റെ ഏറ്റവും മനോഹരമായ ഓര്‍മ്മചിത്രത്തിലെ നായകന്‍ ജോര്‍ജ് മെന്‍ഡോന്‍സ വിടവാങ്ങി. 95 വയസായിരുന്നു.പെട്ടന്നുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജോര്‍ജ് മെന്‍ഡോന്‍സ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് മകള്‍ ഷാരോണ്‍ മൊല്ലെര്‍ വ്യക്തമാക്കി.രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ ആഹ്ലാദം ചുംബനത്തിലൂടെ നഴ്സിന് പകര്‍ന്നു നല്കിയ നാവികനാണ് ജോര്‍ജ്ജ് മെന്‍ഡോന്‍സ.
ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ വച്ചാണ് 21 വയസുകാരിയായിരുന്ന ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാന് എന്ന നഴ്സിനെ മെന്‍ഡോന്‍സ ചുംബിച്ചത്.യുഎസിനു മുന്നില്‍ ജപ്പാന് പരാജയം സമ്മതിച്ച ദിവസം ആഘോഷിക്കാനായി ടൈംസ് സ്ക്വയറില്‍ എത്തിയതായിരുന്നു അവര്‍. തീര്‍ത്തും അപരിചിതരായിരുന്ന ഗ്രെറ്റയെ തെരുവില്‍ വച്ച് ജോര്‍ജ്ജ് വാരിപ്പുണര്‍ന്ന് ചുംബിക്കുകയായിരുന്നു.
ചരിത്രത്തില്‍ ഇടം നേടിയ ചുംബനം ക്യാമറയില്‍ പകര്‍ത്തിയാതാകട്ടെ ലൈഫ് മാഗസിന് ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്സ്റ്റഡും. 1980 കളുടെ അവസാനത്തോടെയാണ് ചിത്രത്തിലേത് ജോര്‍ജ്ജും ഗ്രെറ്റയുമാണെന്ന് ലോകം തിരിച്ചറിയുന്നത്. ഗ്രെറ്റ 2016 സെപ്റ്റംബറില്‍ അന്തരിച്ചു. 92 വയസായിരുന്നു.